ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ കമ്ബനിയായ മോട്ടോ ഗുസി V85 TT അഡ്വഞ്ചര്‍ ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. വലിയ ഫ്യുവല്‍ ടാങ്ക്, അഡ്ജസ്റ്റ് ചെയ്യാവുന്ന വിന്‍ഡ് സ്‌ക്രീന്‍, വലിയ സ്‌പോക്ക് വീല്‍ എന്നിവയുടെ അകമ്ബടിയിലാണ് V85 TT യുടെ വരവ്. ഏകദേശം 11,000 പൗണ്ടായിരിക്കും (10.47 ലക്ഷം രൂപ) വില. യുകെയില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ മോട്ടോ ഗുസി V85 TT നിരത്തിലെത്തും.
റെട്രോ സ്‌റ്റൈലില്‍ വൈറ്റ്, യെല്ലോ, റെഡ്, സില്‍വര്‍ കളര്‍ സ്‌കീമില്‍ തീര്‍ത്ത V85 TT മോഡലാണ് കമ്ബനി പുറത്തുവിട്ടത്. പുതിയ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. സാഹസിക യാത്രകള്‍ക്ക് ഇണങ്ങുന്ന തരത്തില്‍ മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. വലിയ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയും വാഹനത്തിന് നല്‍കിയിട്ടുണ്ട്. 79 ബിഎച്ച്‌പി പവര്‍ നല്‍കുന്ന 850 സിസി വി ട്വിന്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുക.