എൻഫീൽഡിന് വെല്ലുവിളിയാകുമോ ക്ലീവ്‌ലാന്‍ഡ് ?;അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വേര്‍ക്ക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

0
397

കാത്തിരിപ്പിനൊടുവില്‍ അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വേര്‍ക്ക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എയ്‌സ് ഡിലക്‌സ്, മിസ്ഫിറ്റ് എന്നീ രണ്ടു മോഡലുകള്‍ ക്ലീവ്‌ലാന്‍ഡ് അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ എയ്‌സ് ഡിലക്‌സാണ് വിപണിയിലെത്തുന്നത്. മിസ്ഫിറ്റ് അടുത്ത മാസമാണ് പുറത്തിറങ്ങുന്നത്.

എയ്‌സ് ഡീലക്‌സിന് 2.24 ലക്ഷം രൂപയും മിസ്ഫിറ്റിന് 2.49 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില മുന്നില്‍ 298 എംഎം ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ 210 എംഎം ഡിസ്‌ക്ക് ബ്രേക്കുമാണ് സുരക്ഷാ ചുമതല വഹിക്കുക. 229 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് എയ്‌സ് ഡീലക്‌സിന് കരുത്തേകുന്നത്. 15.4 ബിഎച്ച്‌പി പവറും 16 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. 133 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിന് 30 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്ബനി ഉറപ്പ് നല്‍കുന്നത്. 14 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 150 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here