വാഹനപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട് എസ് യു വി ടിയുവി 300 ന്റെ പുതിയ പതിപ്പ് ടിയുവി 300 പ്ലസ് 2019ല്‍ വിപണിയിലെത്തും.പുതിയ ലുക്കിലാണ് ടിയുവി 300 പ്ലസ് എത്തുന്നത്. നിലവില്‍ അഞ്ച് സീറ്റുള്ള വാഹനത്തിന് ഇനിമുതല്‍ ഏഴ് സീറ്റാണ്. 4,400 എംഎം നീളവും 1,835 എംഎം വീതിയും 1,812 എംഎം ഉയരവുമുള്ള വാഹനം നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. ഏഴ് സീറ്റാണെങ്കിലും വാഹനത്തില്‍ ഒമ്ബതു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ടിയുവി 300 എസ്യുവിയുടെ ലോങ് വീല്‍ ബേസ് പതിപ്പാണിത്. ഇക്കോ മോഡ്, ബ്രേക്ക് എനര്‍ജി റീജനറേഷന്‍ ടെക്നോളജി, മൈക്രോ ഹൈബ്രിഡ് ടെക്നോളജി, ഇന്റലിപാര്‍ക്ക് റിവേഴ്സ് അസിസ്റ്റ്, എസി ഇക്കോ മോഡ്, ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനം എന്നിങ്ങനെയാണ് പുതിയ വാഹനത്തിന്റെ സവിശേഷതകള്‍. ഇരട്ട എയര്‍ ബാഗ്, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ എന്നീ സുരക്ഷാ സംവിധാനങ്ങള്‍ ടിയുവി 300 പ്ലസിലുണ്ട്.
2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിനിലാണ് ടിയുവി 300 പ്ലസ് പുറത്തിറക്കുന്ന്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും ട്രാന്സ്മിഷന്.ഡ്രൈവര്‍ സീറ്റിന് കീഴില്‍ പ്രത്യേക സ്റ്റോറേജ് ട്രെ, ജിപിഎസ് പിന്തുണയുള്ള 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും വാഹനത്തിലുണ്ട്.
ഗ്ലേസിയര്‍ വൈറ്റ്, മജെസ്റ്റിക് സില്‍വര്‍, ബോള്‍ഡ് ബ്ലാക്, ഡയനാമോ റെഡ്, മോള്‍ടെന്‍ ഓറഞ്ച് എന്നിങ്ങനെ അഞ്ചു നിറങ്ങളിലാണ് വാഹനം എത്തുന്നത്. വാഹനത്തിന് 9.59 ലക്ഷം രൂപ മുതലായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.