കിയ കാര്‍ണിവെല്‍ ഇന്നോവയെ വെല്ലും

0
272

ഇന്ത്യന്‍ എംയുവി വിപണിയിലെ ഒന്നാംസ്ഥാനക്കാരനായ ടൊയോട്ട ഇന്നോവയുടെ സ്ഥാനത്തിന് ഭീഷണിയായി ലോകോത്തര കമ്ബനി കിയയുടെ ഗ്രാന്‍ഡ് കാര്‍ണിവെല്‍ ഇന്ത്യയിലെത്തുന്നു. ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം ഇന്നോവയ്ക്കുള്ള ഉത്തമ എതിരാളിയാകുമെന്നാണ് വിലയിരുത്തല്‍. പ്രീമിയം ഫീച്ചറുകളും മികച്ച സ്റ്റൈലുമുള്ള ഗ്രാന്‍ഡ് കാര്‍ണിവെല്‍ രാജ്യാന്തര വിപണിയിലെ കിയയുടെ മികച്ച എംയുവികളിലൊന്നാണ്. രാജ്യാന്തര വിപണിയില്‍ 7 സീറ്റ്, 8 സീറ്റ്, 11 സീറ്റ് ഫോര്‍മാറ്റുകളില്‍ കാര്‍ണിവെല്‍ ലഭിക്കും. എന്നാല്‍ ഇന്ത്യയില്‍ എത്തുന്ന കിയയ്ക്ക് അല്‍പ്പം മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വലിപ്പത്തിന്റെ കാര്യത്തില്‍ ഇന്നോവയെക്കാള്‍ മുന്നിലാണ്. 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുള്ള കാര്‍ണിവെല്‍.

രാജ്യാന്തര വിപണിയില്‍ കൂടുതല്‍ സീറ്റുകളുള്ള ലേഔട്ടുകളുണ്ടെങ്കിലും ഇന്ത്യയില്‍ എത്ര സീറ്റുള്ള വാഹനമാണ് പുറത്തിറക്കുന്നതെന്ന് വ്യക്തമല്ല. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 200 ബിഎച്ച്‌പി കരുത്തുള്ള എന്‍ജിന് കൂട്ടായി ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സും കാണും. കൂടാതെ ഡ്യുവല്‍ സണ്‍റൂഫ്, ത്രീ സോണ്‍ എസി, ട്രാഫിക് അലേര്‍ട്ട്, സിസ്റ്റും തുടങ്ങി നിരവധി ഫീച്ചറുകളുണ്ടാകും.

ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 270 ബിഎച്ച്‌പി കരുത്തും 318 എന്‍എം ടോര്‍ക്കും കിയ കാര്‍ണവെല്ലില്‍ നിന്ന് ലഭിക്കും. 200 ബിഎച്ച്‌പി കരുത്തും 440 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിനില്‍ നിന്നും ലഭ്യമാവും. സ്റ്റിയറിങ്ങില്‍ തന്നെയുള്ള കണ്‍ട്രോള്‍, 7 ഇഞ്ച് കളര്‍ ഇന്‍സ്ട്രുമെേന്‍റഷന്‍ ക്ലസ്റ്റര്‍, 12 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ യുഎസ്ബി ചാര്‍ജിങ് പോയിന്റ് , രണ്ട് സണ്‍റൂഫുകള്‍, പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്സ് ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ കാറില്‍ കിയ നല്‍കിയിട്ടുണ്ട്. സുരക്ഷയ‌്ക്കായി ഫ്രണ്ട്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ ക്രോസ് ട്രാഫിക് അലര്‍ട്ട്, ബ്ലൈണ്ട് സ്പോര്‍ട് ഡിറ്റക്ഷന്‍ സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്‌എന്നിവയാണ് മറ്റ് സുരക്ഷാസംവിധാനങ്ങള്‍.

നിശ്ചയിച്ചതിലും നാല് മാസങ്ങള്‍ മുന്നെ ദക്ഷിണകൊറിയന്‍ കമ്ബനിയായ കിയയുടെ കാറുകള്‍ ഇന്ത്യയിലെത്തുമെന്നാണ് അവസാന സൂചനകള്‍. 2019 ആദ്യമാകും കാര്‍ണിവെല്‍ ഉള്‍പ്പെടെയുള്ള കാറുകള്‍ വിപണിയിലിറക്കുക. ആന്ധ്രാപ്രദേശിലെ അനന്തപുരയില്‍ കിയയുടെ പ്ലാന്റിന്റെ പണികള്‍ ഈ വര്‍ഷം അവസാനം പൂര്‍ത്തിയാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here