ഏറ്റവും കരുത്തുറ്റ 650 സിസി എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല് ജിടി എന്നീ രണ്ടു മോഡലുകള്‍ ഉടന്‍ ഇന്ത്യയിലെത്താനിരിക്കുകയാണ്. പതിവ് എന്‍ഫീല്‍ഡ് ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന വേഗത നല്കാന് ഈ പുതിയ ഇരട്ടകള്‍ക്ക് സാധിക്കും.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപായാന്‍ രണ്ട് മോഡലിനും സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 648 സിസി എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് രണ്ട് മോഡലിനും കരുത്ത് പകരുന്നത്. 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. 2500 ആര്പിഎമ്മിനുള്ളില് തന്നെ 80 ശതമാനം ടോര്‍ക്ക് (40 എന്‍എം) ഉത്പാദിപ്പിക്കാനും സാധിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്സ്.
ഇറ്റലിയില്‍ നടന്ന മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഏറ്റവുമധികം താരത്തിളക്കം നേടിയ മോട്ടോര്‍സൈക്കിള്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഇരട്ടക്കുട്ടികള്‍, ബുള്ളറ്റ് പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന പുതിയ കോണ്ടിനന്റല് ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി വിപണിയില്‍ പുറത്തിറക്കി.ചരിത്രത്തിലാദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന പാരലല്‍ ട്വിന്‍ എന്‍ജിനുമായി എത്തുന്ന ബൈക്കുകള്‍ വിപണിയില്‍ വിജയം കൊയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. 1960 കളിലെ ഐതിഹാസിക അവതാരങ്ങളെ അനുസ്മരിപ്പിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ അവതാരങ്ങള്‍ മുതിര്‍ന്ന റൈഡര്‍മാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.