ഞെട്ടാൻ റെഡിയായിരുന്നോ നവംബർ 15 ന് പുതിയ ജാവാ ബൈക്ക് പുറത്തിറക്കും

1
6556

ക്ലാസിക് ലെജിൻഡ്‌സും മഹേന്ദ്രയും ചേർന്ന് പുറത്തിറക്കുന്ന ജാവായുടെ ആദ്യ പതിപ്പ് നവംബർ 15 പുറത്തിറക്കാൻ തീരുമാനിച്ചു ഏതാനം ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങാൻ പോകുന്ന ബൈക്കിന്റെ എഞ്ചിൻ ചിത്രങ്ങൾ ജാവാ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടിരുന്നു മഹീന്ദ മോജോയിൽ നിന്ന് കടമെടുത്ത എൻജിനാണ് ജാവയുടെ പുതിയ ബൈക്കിൽ തുടിക്കുക 293 CC DOHC സിംഗിൾ സിലണ്ടർ ലിക്യുഡ് കൂൾ എൻജിൻ 27 BHP കരുത്തും 28NM ടോർക്ക്കും സൃഷ്ടിക്കുന്നു BSiV മാനദണ്ഡം അനുസരിച്ചാവും വാഹനം വിപണിയിൽ എത്തുന്നത്.

ബൈക്കിന്റെ എൻജിനും സൗണ്ടും പഴയകാല ജാവാ ബൈക്കിനെ ഓർമപ്പെടുത്തുന്ന രീതിയിൽ ആയിരിക്കും എന്ന് കമ്പനി ഉറപ്പ് നൽകുന്നുണ്ട് വരാൻപോകുന്ന മോട്ടോർ സൈക്കിൾ ഒരു റെട്രോ മുഖമാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം, ഇരട്ട ചാനൽ എബിഎസ് ബൈക്കിൽ സ്റ്റാൻഡേർഡ് ഫീച്ചർ ആകും നിറത്തിറങ്ങുമ്പോൾ പ്രധാന എതിരാളി റോയൽ എൻഫീൽഡ് 350 മോഡലുകളാണ് റോയൽ എൻഫീൽഡിന്റെ അപേക്ഷിച്ച മികച്ച സ്പീഡും മികച്ച മൈലേജ് എന്നിവ വാഹനത്തിൽ പ്രതീക്ഷിക്കാം

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here