പിന്നിലെ രണ്ട് ടയറുകൾ ഇല്ലാതെ ബോൾട്ടുകൾ ഇളകിയ നിലയിൽ കെ സ് ർ ടി സി ബസ് ഓടിയത് 29 കിലോമീറ്റർ ഭാഗ്യം കൊണ്ടുമാത്രം വാൻ അപകടം ഒഴിവായത് ചേർത്തല ഡിപ്പോയിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ ആറ് മണിക്ക് വൈറ്റിലയിലേക്ക് സർവീസ് നടത്തിയ ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നു നെട്ടൂർ വെച്ചാണ് പിന്നെലെരണ്ട് ടയറുകൾ ഇല്ല എന്ന വിവരം ശ്രെദ്ധയിൽപെടുന്നത്.
ജീവൻ വെച്ച് കളിക്കരുത് എന്ന് പറഞ്ഞു യാത്രക്കാർ പ്രെശ്നം ഉണ്ടാക്കിയതോടെ ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു അറ്റകുറ്റ പണികൾക്കായി ഡിപ്പോയിൽ കയറ്റിയ വാഹനം പണികഴിയുന്നതിനു മുൻപ് ഡ്രൈവർ എടുത്തുകൊണ്ട് പോകുകയായിരുന്നു സ്ടാചേർത്തലയിൽ നിന്നും 29 കിലോമീറ്റർ കഴിഞ്ഞപ്പോളാണ് ഡിപ്പോയിൽ നിന്നും ഡ്രൈവർക്ക് ഫോൺ വരുന്നത് അപ്പോളാണ് ഡ്രൈവർ ഈ വിവരം അറിയുന്നതും ബസ് ഓടിച്ച ചേർത്തല ഡിപ്പോയിലെ ഡ്രൈവർ പി.എസ്. ബൈജുവിനെ സസ്‌പെൻഡ് ചെയ്തതായി എ.ടി.ഒ. പി.കെ. രത്നാകരൻ അറിയിച്ചു.