രാജ്യത്ത് ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മോഡല്‍ ഹീറോ സ്‌പ്ലെന്‍ഡര്‍. 2,60,865 യൂണിറ്റുകളാണ് ഒരു മാസം രാജ്യത്ത് വിറ്റു പോയത്.രണ്ടാം സ്ഥാനത്തുള്ള മോഡല്‍ ഹീറോ എച്ച് എഫ് ഡീലക്‌സാണ്. 1,83,694 മോഡലുകളാണ് വിറ്റഴിഞ്ഞത്. ഹീറോയുടെ തന്നെ പാഷനാണ് മൂന്നാം സ്ഥാനത്ത് – 88,354 യൂണിറ്റുകള്‍.
ഹോണ്ട സിബി ഷൈന്‍, ബജാജ് സിടി 100, ഹീറോ ഗ്ലാമര്‍, ബജാജ് പള്‍സര്‍, റോയല്‍ എന്‍ഫീല്‍ഡിന്റെ അഭിമാന മോഡല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350, ബജാജ് പ്ലാറ്റിന, ടിവിഎസ് അപ്പാച്ചെ തുടങ്ങിയവയാണ് വില്‍പ്പനയുടെ കാര്യത്തില്‍ നാല് മുതല്‍ 10 വരെ സ്ഥാനങ്ങള്‍ കൈവരിച്ചത്.ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 മോഡലുകളില്‍ നാല് മോഡലുകളും ഹീറോ മോട്ടോകോര്‍പ്പിന്റേതാണ്.