രൂപം അടിമുടി മാറി പുതിയ ഹ്യുണ്ടായി സാന്‍ട്രോ;ചെറുകാര്‍ ശ്രേണിക്ക് കിടിലൻ പണിയാണ് ഇവൻ

0
545

പുതിയ ഹ്യുണ്ടായി സാന്‍ട്രോയെ ഇന്ത്യ കണ്ടു. രൂപം അടിമുടി മാറി. ഒക്ടോബര്‍ 23 -ന് സാന്‍ട്രോയെ ഹ്യുണ്ടായി വില്‍പനയ്ക്ക് കൊണ്ടുവരും. മോഡലിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് കമ്ബനി തുടങ്ങി. ഇനി ദിവസങ്ങളേറെയില്ലെങ്കിലും പുതിയ സാന്‍ട്രോയെ നേരില്‍ കാണാനുള്ള ആകാംഷ വിപണിയ്ക്ക് അതിയായുണ്ട്.ഔദ്യോഗിക അവതരണ വേളയില്‍ സാന്‍ട്രോയുടെ വില ഹ്യുണ്ടായി പുറത്തുവിടുകയുള്ളൂ. എന്നാല്‍ ഇപ്പോള്‍ കമ്ബനി കാത്തുവെച്ച സാന്‍ട്രോ മോഡലുകളുടെ വിലവിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

പുതിയ ഹ്യുണ്ടായി സാന്‍ട്രോയുടെ വിലവിവരങ്ങള്‍ പുറത്ത്, ഒപ്പം ചിത്രങ്ങളും .അഞ്ചു വകഭേദങ്ങളാണ് പുതിയ സാന്‍ട്രോയില്‍. ഡിലൈറ്റ്, ഏറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിങ്ങനെ വകഭേദങ്ങള്‍ സാന്‍ട്രോയില്‍ അണിനിരക്കും. 3.87 ലക്ഷം രൂപയാണ് പ്രാരംഭ സാന്‍ട്രോ ഡിലൈറ്റ് മോഡലിന് വില.ചെറുകാര്‍ ശ്രേണിയില്‍ റെനോ ക്വിഡ്, മാരുതി വാഗണ്‍ആര്‍, മാരുതി സെലറിയേ, ടാറ്റ ടിയാഗൊ മോഡലുകള്‍ക്ക് കനത്ത ഭീഷണിയായി മാറാന്‍ ഹ്യുണ്ടായി സാന്‍ട്രോയ്ക്ക് കഴിയുമെന്നതില്‍ യാതൊരു സംശയവുമില്ല.സുരക്ഷയ്ക്കായി എയര്‍ബാഗും (ഡ്രൈവര്‍ വശത്തുമാത്രം) എബിഎസും ഇഡിബിയും കാറിലുണ്ട്. പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും സാന്‍ട്രോയ്ക്ക് ലഭിക്കും. ഏഴു നിറങ്ങളിലാണ് പുത്തന്‍ സാന്‍ട്രോ അണിനിരക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here