അവതാരപിറവിയുടെ മുഴുവൻ രൗദ്രഭാവവും ആവാഹിച്ചു അവൻ വരുന്നു ഡ്യൂക്ക് 125

0
1410

ഏഴുവര്‍ഷമായി 125 ഡ്യൂക്കിനെ കെടിഎം ഇന്ത്യയില്‍ നിന്നും നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട്. പക്ഷെ ബജാജിന്റെ ചകാന്‍ ശാലയില്‍ പുറത്തുവരുന്ന 125 ഡ്യൂക്കുകള്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രമാണ് പറന്നിറങ്ങുന്നത്. 125 സിസിയുള്ള കുഞ്ഞന്‍ ഡ്യൂക്കിന് ഇന്ത്യയില്‍ സാധ്യതയില്ലെന്നു ഇത്രനാളും കെടിഎം കരുതി.

യുവാക്കളെ ഞെട്ടിപ്പിച്ച്‌ കൊണ്ട് കുഞ്ഞന്‍ ഡ്യൂക്ക് 125 ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങി ഡ്യൂക്ക്. മുന്‍ മോഡലുകളുടെ സ്‌റ്റൈലില്‍ മാറ്റം വരുത്താതെ അടുത്ത മാസം ഈ മോഡല്‍ വിപണിയില്‍ എട്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസൈന്‍ ശൈലി, കംഫര്‍ട്ടബിള്‍ തുടങ്ങിയവയെല്ലാം മുന്‍പ് നിരത്തു കീഴടക്കിയിരുന്ന ഡ്യൂക്കുകള്‍ക്ക് സമമായിരിക്കും.

125 ബാഡ്ജിങ്ങ് ആയിരിക്കും മറ്റു മോഡലുകളില്‍ നിന്നും ഇവനെ വ്യത്യസ്തനാക്കുക.ട്രെലീസ് ഫ്രെയിം, ചെറിയ ഹെഡ്‌ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍ സീറ്റ് എന്നിവ മറ്റു സവിശേഷതകള്‍. 15 പിഎസ് കരുത്ത് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 125 സിസി എന്‍ജിന്‍ നിരത്തില്‍ വാഹനത്തെ കരുത്തനാക്കുന്നു. ഡിസ്‌ക് ബ്രേക്ക്, ഇരട്ട ചാനല്‍ എബിഎസ് എന്നീ സംവിധാനം ഉള്‍പ്പെടുത്താനും സാധ്യത.

 

 

LEAVE A REPLY

Please enter your comment!
Please enter your name here