ടൊയോട്ട ഫോർച്യൂണറിന് മഹീന്ദ്രയുടെ മാസ്സ് മറുപടി Y400 SUV ഉടൻ ഇന്ത്യയിൽ

0
659

ഫോര്‍ച്യൂണറും എന്‍ഡവറുമുള്ള അടര്‍ക്കളത്തില്‍ പുത്തന്‍ ‘XUV700’ എസ്‌യുവിയുമായി വിപണി കൈയ്യടക്കാനാണ് മഹീന്ദ്രയുടെ ഒരുക്കം. Y400 എന്ന കോഡുനാമത്തിലുള്ള എസ്‌യുവിയെ നവംബര്‍ 19 ന് വിപണിയില്‍ അവതരിപ്പിക്കും. പ്രീമിയം കാറുകള്‍ക്ക് മാരുതി നെക്‌സ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചതുപോലെ പ്രത്യേക പ്രൈം ഡീലര്‍ഷിപ്പുകള്‍ മുഖേനയാണ് പുതിയ എസ്‌യുവിയെ മഹീന്ദ്ര വില്‍ക്കുക. രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ഇതിനുള്ള നടപടികള്‍ കമ്ബനി ആരംഭിച്ചുകഴിഞ്ഞു.

ക്രോം ആവരണമുള്ള ഗ്രില്ലില്‍ തുടങ്ങും മോഡലിന്റെ വിശേഷങ്ങള്‍. വലിയ വീതികൂടിയ ഹെഡ്‌ലാമ്ബുകളാണ് മഹീന്ദ്ര Y400 യ്ക്ക്. സ്‌പോര്‍ടി ഭാവം വെളിപ്പെടുത്താന്‍ അലോയ് വീലുകള്‍ തന്നെ ധാരാളം. ഉള്ളില്‍ ഏഴു പേര്‍ക്കു സഞ്ചരിക്കാം. അകത്തളം വിശാലമാണ്.4,850 mm നീളവും 1,920 mm വീതിയും 1,800 mm ഉയരവും എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,865 mm. അതായത് ഫോര്‍ച്യൂണറിനെക്കാള്‍ 120 mm അധിക വീല്‍ബേസ് പുതിയ മഹീന്ദ്ര എസ്‌യുവി അവകാശപ്പെടും.

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഒരുങ്ങും.2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനായിരിക്കും പുതിയ മഹീന്ദ്ര Y400 യില്‍. പരമാവധി 187 bhp കരുത്തും 420 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുള്ള എഞ്ചിനില്‍ ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മഹീന്ദ്ര നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here