സുസുക്കി XT പതിപ്പായ വി സ്ട്രോം 650 ആണ് ഈ രീതിയില്‍ വിപണിയില്‍ അവതരിച്ചിരിക്കുന്നത്.
645 സിസിയോട് കൂടിയ വി സ്ട്രോം 650യില്‍ വി -ട്വിന്‍ ഫ്യൂവല്‍ ഇന്‍ജെക്ടഡ് മോട്ടോര്‍ ആണ് ഘടിപ്പിച്ചിരിക്കുന്നത്. എബിഎസ് സുരക്ഷ ഒരുക്കിയിട്ടുള്ള ഈ മോഡലിന് സ്വിച്ചിങ് ട്രാക്‌ഷന്‍ കണ്ട്രോള്‍ ഓഫോടുകൂടിയ രണ്ട് റൈഡിങ് മോഡുകള്‍ ഉണ്ട്. യാത്രകള്‍ സുഗമമാക്കാന്‍ 650 XT 12 വിഡിസി ഔട്‍ലെറ്റ് ആണ് ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് അയി ഉപയോഗിച്ചിരിക്കുന്നത്. ക്രമീകരിക്കാവുന്ന വിന്‍ഡ് സ്ക്രീന്‍ ഉള്ള ഈ മോഡലിന് 20 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ആണ് നല്‍കിയിരിക്കുന്നത്.
മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വരുന്നതാണ് 650 XTയുടെ ടയറുകള്‍. ബാറ്റ്‌ലസ് അഡ്വഞ്ചര്‍ ടയര്‍ ആയതില്‍നാല്‍ ഓഫ് റോഡ് ട്രിപ്പുകള്‍ക്കും ഈ മോഡല്‍ അനുയോജ്യമാണ്. വിസ്ട്രോം 650 XT ചാമ്ബ്യന്‍ യെല്ലോ കളര്‍ നമ്ബര്‍ 2, പേള്‍ ഗ്ലേസിയര്‍ വൈറ്റ് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ വിപണിയില്‍ ലഭ്യമാണ്. 7.46 ലക്ഷം രൂപയാണ് ഇതിന്റെ ഡല്‍ഹി ഷോറൂം വില.
ഫോര്‍ സ്‌ട്രോക്, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ആണ് വി സ്ട്രോമിന് കരുത്തേകുന്നത്. 8,800 ആര്‍പിഎമ്മില്‍ 70 ബിഎച്ച്‌പി കരുത്തും 66എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കാന്‍ ഇതിനു കഴിയും. ഹയാബുസാക്കും ജിഎസ്‌എക്സ് -എസ് 750ക്കും ശേഷം സുസുക്കി പുറത്തിറക്കുന്ന മൂന്നാമത്തെ സാഹസിക മോഡല്‍ ആണ് ഇത്.
നിത്യോപയോഗത്തിനും ദീര്‍ഘദൂര സവാരിക്കും ഓഫ് റോഡിലും ഉപയോഗിക്കാവുന്നതാണ് എന്നതാണ് വി സ്ട്രോമിന്റെ പ്രത്യേകതയെന്ന് സുസുക്കിയുടെ മാനേജിങ് ഡയറക്ടര്‍ സതോഷി ഉചിഡ പറഞ്ഞു. “ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്തെടുത്ത മികച്ച സാഹസിക ബൈക്കായ സുസുക്കി വി സ്ട്രോം 650 XT ABS ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി ഈ ബൈക്ക് ഇന്ത്യയില്‍ത്തന്നെ അസംബ്ള്‍ ചെയ്യാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഉടമകളുടെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന നിലയിലേക്കു ഇന്ന് മോട്ടോര്‍സൈക്കിള്‍ പരിണാമം കൊണ്ടിരിക്കുകയാണ്