ഇടിച്ചുനേടിയ വിജയം ജീപ്പ് സുരക്ഷയിൽ അഞ്ചിൽ അഞ്ച് സ്റ്റാർ നേട്ടം

0
4530

വാഹന സുരക്ഷ ഉറപ്പാക്കാനുള്ള ഇടിപ്പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി ജീപ്പ് കോംപാസ്. യൂറോ NCAP (യൂറോപ്യന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റാണ് അമേരിക്കന്‍ തറവാട്ടില്‍ നിന്നുള്ള കോംപാസ് എസ്.യു.വി വിജയകരമായി പൂര്‍ത്തിയാക്കിയത്. അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കാന്‍ കോംപാസിന് സാധിച്ചു. എട്ട് എയര്‍ബാഗ്, ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങളുള്ള യൂറോപ്യന്‍ സ്‌പെക്ക് കോംപാസാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്.

ഡമ്മി യാത്രക്കാരെ ഉപയോഗിച്ചുള്ള ഇടിപ്പരീക്ഷയില്‍ മുതിര്‍ന്ന യാത്രികര്‍ക്ക് 90 ശതമാനം സുരക്ഷയും കുട്ടികള്‍ക്ക് 83 ശതമാനം സുരക്ഷയും വഴിയാത്രക്കാര്‍ക്ക് 64 ശതമാനം സുരക്ഷയും നല്‍കുമെന്നാണ് കണ്ടെത്തല്‍. ഇതെ സുരക്ഷാ മാനദണ്ഡങ്ങളില്‍ നിര്‍മിച്ച മോഡലാണ് ലോകത്തെ വിവിധ ഇടങ്ങളിലേക്ക് വില്‍പനയ്‌ക്കെത്തിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. ഒന്നര മാസങ്ങള്‍ക്ക് മുമ്പാണ് കോംപാസ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. നിലവില്‍ പതിനായിരത്തിലേറെ ബുക്കിങ് പിന്നിട്ട് മികച്ച വിജയം കൈവരിക്കാന്‍ കോംപാസിന് സാധിച്ചിട്ടുണ്ട്.

യൂറോപ്യന്‍ സ്പെക്ക് 2.0 ലിറ്റര്‍ 4X4 ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലാണ് ക്രാഷ് ടെസ്റ്റ് അതിജീവിച്ചത്. 160 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണ് ഇന്ത്യന്‍ കോംപാസിനെ മുന്നോട്ട് നയിക്കുന്നത്. 15 ലക്ഷം രൂപ പ്രാരംഭവിലയില്‍ ഇന്ത്യയിലുള്ള കോംപാസില്‍ ആറ് എയര്‍ബാഗ് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഓട്ടോണമസ് ബ്രേക്കിങ് സിസ്റ്റം ലഭ്യമല്ല. വില പരമാവധി കുറച്ച് ഇന്ത്യന്‍ നിര്‍മിതമായി പുറത്തിറക്കിയ കോംപാസ് നിലവിലെ കുതിപ്പ് വിപണിയില്‍ തുടര്‍ന്നാല്‍ സെഗ്മെന്റ് ലീഡര്‍ സ്ഥാനം പിടിച്ചെടുക്കും

സുസുക്കി സ്വിഫ്റ്റ് സുരക്ഷയിൽ വൻ പരാജയം ഞെട്ടി വാഹനലോകം

ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയ വാഹനമായ മാരുതി സ്വിഫ്റ്റ് പതിനഞ്ച്  വർഷമായി ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഓരോ മാസങ്ങളും പിന്നിടുമ്പോൾ റെക്കോർഡ് വിൽപ്പനയാണ് സ്വിഫ് സ്വന്തമാക്കുന്നത് എന്നാൽ ഇപ്പോൾ പുതിയ ഗ്ലോബൽ NCAP ക്രഷ് ട്രസ്റ്റിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ആണ് പുറത്തു വന്നത് 2018 ൽ പുറത്തിറങ്ങിയ പുതിയ സ്വിഫ്റ്റ് പുറത്തിറങ്ങിയപ്പോൾ കമ്പനിയുടെ അവകാശവാദം പുതിയ സ്വിഫ്റ്റ് ഉപഭോക്താക്കളുടെ സുരക്ഷക്ക് വേണ്ടി ഡയൽ എയർ ബാഗും ഹാർഡ് ചെസ്സും മറ്റുള്ള മോഡലുകളെ അപേക്ഷിച്ച് അധികം സുരക്ഷയും അധിക ഫീച്ചർകളും നൽകും എന്നതായിരുന്നു വാഗ്‌ദാനം എന്നാൽ ഈ വാഗ്ദാനം എല്ലാം തന്നെ വെറും പേപ്പറുകളിൽ മാത്രം ഒതുങ്ങുന്നു എന്നതാണ് ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.

ക്രാഷ് ടെസ്റ്റിൽ സ്വിഫ്റ്റ് വെറും രണ്ട സ്റ്റാറുകൾ മാത്രമാണ് നേടിയത് ചിന്തിക്കേണ്ട കാര്യം ക്രാഷ് ടെസ്റ്റിൽ ബോഡി പൂർണമായും തകർന്ന ഥിതിവിശഷമാണ് ഉണ്ടായത് യാത്രക്കാർക്ക് സുരക്ഷ ഒരുക്കാൻ സ്വിഫ്റ്റ് യോഗ്യനല്ല എന്ന് ഗ്ലോബൽ NCAP വ്യെക്തമാക്കി മറ്റൊരു ഞെട്ടിക്കുന്ന കാര്യം പപുറം രാജ്യങ്ങളിൽ വിറ്റഴിക്കപ്പെടുന്ന സ്വിഫ്റ്റിൽ അത്യാധുനിക ഫീച്ചർകളും സേഫ്റ്റി പെർഫോമെൻസുമാണ് മാരുതി നൽകിയിരിക്കുന്നത്  എന്നാൽ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ പറയുന്ന ഒരു ഫീറുകളും കമ്പനി വാഹനത്തിൽ നൽകുന്നില്ല എന്നതാണ് വാസ്തവം  ഇപ്പ്പോൾ മാരുതി സ്വിഫ്റ്റിന്  ഇന്ത്യയിൽ വില പത്ത് ലക്ഷത്തിന് മുകളിൽ ആണ് എന്നാൽ ഉപഭോക്താക്കൾക്ക് അവർ നൽകുന്ന പണത്തിനൊത്ത മൂല്യം സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിൽ നൽകുന്നില്ല.മൂന്ന്‌  വർഷങ്ങൾക്ക് മുൻപ് നടന്ന ക്രാഷ് ടെസ്റ്റിൽ സ്വിഫ്റ്റ് പൂജ്യം റേറ്റിംഗിൽ ആയിരുന്നു എപ്പോൾ അത് രണ്ട് സ്റ്റാറിൽ എത്തി നില്കുന്നു വരും കാലങ്ങളിൽ നാല് സ്റ്റാറിൽ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here