എന്റെ രണ്ടാമത്തെ വിസിറ്റിംഗ് ആയിരുന്നു അവിടെ , ഹഖ്ൽ ഒരു സംഭവം ആണ്. ഹഖ്ലിൽ നിന്നും നമ്മുക്ക് ഈജിപ്ത് കാണാനും ജോർദാൻ അതിര്‍ത്തി വരെ പോകാനും സാദിക്കും.ആദ്യം ഹഖ്ലിൽ പോകുന്ന സമയത്ത് തണുപ്പ് കാലം ആയിരുന്നു കടലിൽ ഇറങ്ങാൻ പോയിട്ട് അതിന്റെ അടുത്ത് പോലും നില്ക്കാൻ സാദിക്കുമായിരുന്നില്ല അത്രക്ക് തണുപ്പ് ആയിരുന്നു. പക്ഷെ ഈ പോക്കിൽ ശരിക്കും ഒന്ന് കടലിൽ ഇറങ്ങി കുളിച്ചു , ഉൾകടൽ ആയതിനാൽ തിരയില്ലാത്ത കടൽ ആണ് ,കടലിന്റെ മറു തല കാണണമെങ്കിൽ ഹഖ്ലിൽ പോയാൽ മതി, വെറും 28 കിലോമീറ്റർ ദൂരത്തുള്ള മിസ്ർ ശരിക്കും കാണാം.സൗദിയിലെ ബീച്ചുകൾ ശരിക്കും പ്രൈവസി നല്‍കുന്നതാണ് , ഫാമിലികൾക്ക് പ്രത്യേക ഏരിയ തന്നെ ഉണ്ട് പിന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശക്തമായ പെട്രോളിങ്ങും.
അക്വാബ ഉൾക്കടൽ
സിനായ് ഉപദ്വീപിന്റെ ഇരുവശങ്ങളിലുമായി വേർപിരിയുന്ന ചെങ്കടലിന്റെ രണ്ടു ശാഖകളിൽ കിഴക്കുഭാഗത്തുള്ള അന്താരാഷ്ട്രപ്രാധാന്യമാർജി
അറബി-ഇസ്രയേൽ സംഘട്ടനങ്ങൾ ആരംഭിച്ചതോടുകൂടി ഈ ഉൾക്കടലിന്റെ പ്രാധാന്യം വളരെ വർധിച്ചു. അറബികളും യഹൂദന്മാരു ഇവിടം യുദ്ധതന്ത്രപ്രധാനമായ സ്ഥാനമായി പരിഗണിച്ച് അവരവരുടെ തീരപ്രദേശങ്ങൾ സൈനികമായി സുരക്ഷിതമാക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിവന്നു. ജോർദാന്റെ ഭാഗത്തു സ്ഥിതിചെയ്യുന്ന അക്വബായും ഇസ്രയേലിന്റെ ഭാഗത്തുള്ള ഏലാത്തും തുറമുഖപട്ടണങ്ങളായി വികസിതങ്ങളായി. 1949-ൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിതമായപ്പോൾ ഏലാത്ത് തുറമുഖം കൂടുതൽ സൗകര്യപ്രദമായരീതിയിൽ പുനർനിർമിച്ചു. ഉൾക്കടലിലെ സഞ്ചാരസൗകര്യങ്ങളും തീരപ്രദേശങ്ങളും കയ്യടക്കുന്നതിൽ യഹൂദന്മാരും അറബികളും പ്രത്യേകം താത്പര്യം പ്രദർശിപ്പിച്ചുവന്നു. അക്വബാ ഉൾക്കടലിന്റെ മുഖത്തു തിറാൻ ജലസന്ധിക്കു സമീപമുള്ള ഷറം-അൽ-ഷെയിക്കിൽ, ആദ്യത്തെ അറബി-ഇസ്രയേൽ സംഘട്ടനങ്ങൾക്കുശേഷം ഐക്യരാഷ്ട്രസേനയെ പാർപ്പിച്ചു (1957).
ഇസ്രയേലും അറബിരാഷ്ട്രങ്ങളും തമ്മിലുള്ള തർക്കം വീണ്ടും ഒരു സംഘട്ടനത്തിലേക്കു നീങ്ങുമെന്നുള്ള സ്ഥിതിയിലെത്തിയപ്പോൾ ഈജിപ്തിന്റെ പ്രസിഡണ്ടായിരുന്ന ഗമാൽ അബ്ദൽ നാസർ അവിടെ പാർപ്പിച്ചിരുന്ന സേനയെ പിൻവലിക്കണമെന്ന് യു.എൻ. സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു (1967). അതനുസരിച്ചു സേന പിൻവലിക്കപ്പെട്ടു. തുടർന്ന് ഈജിപ്ത് ആ പ്രദേശങ്ങൾ കീഴടക്കുകയും അക്വബാ ഉൾക്കടലിലൂടെയുള്ള ഗതാഗത സ്വാതന്ത്ര ഇസ്രയേലിനു നിരോധിക്കുകയും ചെയ്തു. അറബി-ഇസ്രയേൽ ബന്ധങ്ങൾ കൂടുതൽ വഷളായതോടെ ഇസ്രയേൽ അറബിരാജ്യങ്ങൾക്കെതിരായി യുദ്ധം ആരംഭിച്ചു. (1967 ജൂലായ് 7-ം തീയതി) യുദ്ധാരംഭത്തിൽതന്നെ ഇസ്രയേൽ സേനകൾ അക്വബാ ഉൾക്കടലും തീരപ്രദേശങ്ങളും പിടിച്ചെടുത്തു. നിരന്തരമായ അറബ് ഇസ്രായേൽ സംഘർഷങ്ങൾക്ക് അക്വബാ ഉൾക്കടൽ പ്രദേശം സാക്ഷ്യം വഹിക്കുന്നു.
എഴുതിയത് : മുനീർ ഓമനൂർ