ജീവിതത്തിൽ ഒരിക്കലെങ്കിലും പോകേണ്ട സ്ഥലമാണ് കർണാടകയിലെ ഷിമോഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജോഗ് ഫാൾസിലേക്ക്…ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടത്തിൽ ഒന്നാണ് ജോഗ്.253 മീറ്റർ ഉയരത്തിൽ നിന്നും പരന്ന് വിശാലമായി താഴേക്കു പതിക്കുന്ന ജോഗിന്റെ കാഴ്ച്ച ഒന്നു കാണേണ്ടതു തന്നെയാണ്..ഒരു വെള്ളച്ചാട്ടത്തിന്റെ ഭംഗി അതിൻറെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ താല്പര്യമുള്ളവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണിത്. ശരാവതി നദിയിൽ നിന്നുമാണിതിന്റെ ഉത്ഭവം. പ്രധാനമായും നാലു ജലപാതങ്ങളാണ് ജോഗ് വെള്ളച്ചാട്ടത്തിനുള്ളത്. രാജാ, റാണി, റോക്കറ്റ്,റോറർ എന്നിവയാണവ.
വെള്ളച്ചാട്ടത്തിന്റെ നേരെയുള്ള കാഴ്ചയെക്കാളധികമായി വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ചകളാണ് ഇവിടെ കാണേണ്ടത്. ആയിരത്തിഅഞ്ഞൂറോളം പടികളിറങ്ങി താഴേക്ക് ചെല്ലുന്ന വാട്കിൻസ് പ്ലാറ്റ്ഫോമാണ് കിടിൽ കാഴ്ചകൾ സമ്മാനിക്കുന്നത്..( തിരിച്ചു കയറുന്ന ചിന്ത ഉണ്ടായിരിക്കുന്നത് നല്ലതാണ്) ഒാഗസ്റ്റ് മാസത്തിൽ പോകുന്നതാണ് ഏറ്റവും ഉചിതം. ശാരാവതി നദിയിലെ ലിങ്കൻമക്കി ഡാമും അതിൽ നിന്നുള്ള ജലവൈദ്യുത പദ്ധതിയും ജോഗ് ഫോൽസുമായി ബന്ധപ്പെട്ടുനിൽക്കുന്നു. 1200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കർണാടകത്തിലെ വൈദ്യുതിയുടെ നിർണ്ണായക ഉറവിടവും ഇതു തന്നെയാണ്.. ഈ ജലവൈദ്യുതി നിലയത്തിനു ഏകദേശം 70 വർഷം പഴക്കമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്..
റിസ്വാൻ തയ്യിൽ – സഞ്ചാരി ഗ്രൂപ്പ്