സോലോ റൈഡർ ആയ ഒരാൾക് ഒരു പക്ഷേ ചെയ്യാൻ പറ്റില്ല എന്ന് ആരെങ്കിലും പറഞ ഒരു കാര്യം ചെയ്തുകാണിച്ചു “ഇതൊക്കെയെന്ത്”എന്ന ഭാവത്തിൽ ഇരിക്കുംപോൾ കിട്ടുന്ന ഫീൽ പറഞറിയിക്കാൻ പറ്റാതതായിരിക്കും എന്നോടും കുറേ നല്ലവരായ ആൾകാർ പറഞിരുന്നു!!!!!പോർട്ടബ്ൾ ഓക്സിജന്‍ കേൻ വാങ്ങി ഓക്സിജന്‍ കുറവ് ഫീൽ തോന്നുംപോൾ ഉപയോഗിക്കാൻ(തലവേതന സഹികാൻ പറ്റാത്താതാകുകetc) ഹൈ അൾടിട്യൂടിൽ ഉപയോഗിക്കേണ്ട ടാബ്ലെട്സുകൾ ഉപയോഗിക്കാൻ, നല്ലോണം വള്ളം കുടിക്കാൻ(കാരണം വെള്ളതിൽ ഓക്സിജന്‍ അടങ്ങിയിരിക്കുന്നതിനാൽ ഒരു വിധം വെള്ളതിന് പ്രശ്നതെ സോൾവ് ചെയ്യാൻ പറ്റും) എന്നും, മണാലി വഴി റോട് മാർഗം റിസ്ക് ആണ്, -ഡിഗ്രീ മാത്രമാണ് പോവുന്ന വഴിയിലെ ടെംപറേചർ കൂടാതെ വഴിയിൽ ഐസ് വീണു കിടക്കുന്നത് കാരണം റോട് അടച്ചിട്ടിരിക്കുകയായിരുന്നു എന്നും ഇപ്പോൾ കുറച്ച് 4വീലർ ഓടുന്നുണ്ട് ആ വഴിയേ പോവാൻ ധൈര്യം ഇണ്ടെൻകിലും റിസ്ക് എടുക്കണോ എന്ന്(പോലീസ്)
ആരുടേയും വാകിനു വില കൽപിക്കാതെ എനിക്ക് ഓക്സിജന്റെ ബുദ്ദിമുട്ട് വെരാനോ
വഴിയിലെ മഞ് എനിക്കും ചെക്കനും പുല്ലാണ് എന്ന മട്ടിൽ മണാലി റോഡിലൂടെ തന്നെ വെച്ച് പിടിച്ചു.പക്ഷേ തങ്കലങ്കല(second highest pass of the world 17582 FT) എത്തിയപ്പോയേകും കൈകൊണ്ട് ക്ളച്ചും ബ്രേകും കാല് കൊണ്ട് ഗിയറും ബേക് ബ്രേകും ഉപയോഗിക്കാൻ പറ്റാതെയായി(-14) റോഡിൽ എങ്ങും ആരും ഇല്ലാതെ തനിച്ച് ഞാൻ മാത്രം ആയി സമയം വൈകുന്നേരം 5 കയിഞ്ഞു തണുപ്പ് കൂടികൊണ്ടേയിരികുന്നു ചുറ്റിലും മഞ് വീണു കൊണ്ടേയിരിക്കുന്നു ആകെ മൊത്തം ഭയം എന്നെ വേട്ടയാടി തുടങ്ങി🤦🏻♂️
മണാലിയെ ലക്ഷ്യം വെച്ച് ഇറങ്ങിയ എനിക് അടുത്ത് എവിടെയെൻകിലും ഉള്ള ആർമി ക്യാമ്പിലേക് എങ്ങനെയെങ്കിലും ആയിട്ട് എത്തിയാൽ മതി എന്നായി.. അങ്ങനെ മരണത്തേയും മുൻപിൽ കണ്ട് ആകെ മൊത്തം തളർന്ന് സൻജരികവേ തങ്ക്ലങ്കലയിൽ നിന്നും 25 km അപ്പുറത്ത് 4,5 ചെറിയ തോതിൽ കച്ചവടം ചെയ്യുന്ന ഷോപുകൾ ശ്രദ്ധയിൽ പെട്ടു പിന്നെ ഒന്നും നോകിയില്ല അതിൽ ഒരു ഷോപിനു മുൻപിൽ വണ്ടി വെച് അവിടുന്ന് ഒരു ചായയും കുടിച്ച് ഞാൻ ഇന്ന് നിങ്ങളുടെ കൂടെ കയിഞോട്ടെ എന്ന് ചോതിച്ചയുടൻ അവരുടെ കയ്യിലുണ്ടായിരുന്ന ഒരു. ബ്ലാങ്കറ്റ് കൊണ്ട് തന്നിട്ടു പറഞു അവിടെ ഇരുന്ന് തീ കാഞതിനപ്പുറം പോയി അവിടെ കാണുന്ന തിട്ടയ്ക് മുകളിൽ ഉറങ്ങികോ
രാവിലെ ഞങ്ങൾ വിളിചോളാം….
അങ്ങനെ രാവിലെ 8 മണി ആയപ്പോയേകും പുറത്ത് ആൾകാരുടെയും റേസിങ് കാറിന്റെയും ബൈകിന്റെയും ശബ്ദം കേട്ട് ഉണർന്ന് പുറത്ത് എന്താണ് നടക്കുന്നത് എന്ന് അറിയാൻ ആകാംഷയോടു കൂടെ എണീകവേ അവിടെ തന്നെ വീണു…. തലവേതന സഹിക്കാവുന്നതിലും അപ്പുറം ആയതു കൊണ്ട് പിന്നീട് ഷോപ് ഉടമ വെളിയിൽ ചായ കുടിച്ച് കൊണ്ട് ഇരിക്കുകയായിരുന്ന റാല്ലി റൈടേർസിനു മുൻപിൽ കൊണ്ട് പോയി ഇവനെ ഒന്നു സഹായിക്കാമോ തിരിച്ച് ലേഹ് വരേ പോവാൻ……(കാരണം ഞാൻ മണാലി വഴി മുന്നോട്ട് പോകുവാൻ അത്രയ്കും ഭയപ്പട്ടിരുന്നു)
പക്ഷേ വന്ന എല്ലാവരും അവരവരുടെ വണ്ടി എടുത്ത് വന്നതിനാൽ അവരുടെ കയ്യിലുണ്ടായിരുന്ന എനർജി ട്രിംഗ്, ചോക്ലേററ്, ഓക്സിജന്‍ കേൻ, ശർദിയുടെ ഗുളിക, ഒക്കെ തന്ന് പെർഫെക്ട് ആയി എന്ന ഉറപ്പിൽ നീ മുന്നിൽ വിട്ടോ… ഞങ്ങൾ 10 മിനുറ്റ് പിറകെ തന്നെയുണ്ടാവും എന്ന ഉറപ്പിൽ ഞാൻ മണാലി റോഡ് ഒഴിവാകി ഉപകാരം ചെയ്തു തന്ന എല്ലാവർക്കും മനസ്സറിഞ് നന്നി പറഞ് വന്നവഴി തന്നെ ലേഹ് ലക്ഷ്യമാകി പോകവേ വീണ്ടും തങ്ക്ലങ്കല വെച്ചു മൊത്തതിൽ അസ്വസ്തനായി.
മുൻപിൽ കുറേപേർ മഞ്മഴയിൽ കുളിച്ച് നിൽകുന്ന കാഷ്മീരിന്റെ സുന്തരിയുടെ കൂടെ പടം പിടിക്കുംപോൾ ഞാൻ ജീവ വായു തേടി വഴിയിൽ വെച്ച് എന്തെങ്കിലുംസംഭവിച്ചാൽ അത് എന്നെ പോലെ ഉള്ള അപകടങൾ വിളിച്ച് വരുത്തുന്ന ഓരോരുതർകും ഇത് ഒരു മെസ്സേജ് ആയിക്കോട്ടെ എന്ന് കരുതി വീടിയോ കേമറ ഓൺ ചെയ്തു തലപൊട്ടി തെറിക്കുന്ന വേതനയോടെ രണ്ട് കണ്ണിൽ നിന്നും വെള്ളം തുരതുരാ ഒഴുകവേ എങ്ങനെ എങ്കിലും ആയിട്ട് തായെ എത്തിയാൽ മതി എന്നു മനസ്സിൽ കരുതി നീങ്ങി കൊണ്ട് ഇരുന്ന എന്നെ മറികടന്നു പോയ മൂന്ന് ദൈവത്തിന്റെ മാലാഖമാർ (Indian army) സഞ്ചരിച്ച ജിപ്സി കുറച് മുൻപിൽ കൊണ്ട്പോയി നിർത്തിയതിനു ശേഷം എന്നെ കൈ കാട്ടി നിർതിയിട്ടു പറഞു നിന്നെ പിറകിൽ നിന്നും കുറച് നേരമായിട്ട് ഞങ്ങൾ ശ്രദ്ധിക്കുകയായിരുന്നു
തായെ മെഡിക്കൽ സർവീസ് കിട്ടുന്ന സ്ഥലത് നിന്നെ ഞങ്ങൾ ആകാം എന്നു പറഞ് ഒരാൾ ഇറങ്ങി എന്റെ വണ്ടിയെടുത്ത് എന്നെ അവർ വന്ന ജിപ്സിയിൽ ഇരുത്തി കറു വിലെ പോലീസ് ക്യാമ്പിൽ ആകി.. അവർപോയതിനു ശേഷം ഒരു മണിക്കൂർ റെസ്ട് എടുത്ത് നേരെ ലേഹ് ൽ തന്നെ തിരിച്ച് എത്തി മുൻപ് താമസിച അതേ ഹോട്ടലിൽ തന്നെ റൂം എടുത്തിട്ട് 14-10-18 നു രാവിലെ ഒരു 8 മണി ആവുംപോളേകും ശ്രീ നഗർ വഴി മടങ്ങാം എന്നു വിജാരിച്ചിരിക്കുംപോൾ എനിക്ക് ഉണ്ടായ അനുഭവം നിങ്ങളുമായിപങ്കു വെക്കാം എന്നു കരുതി
കടപ്പാട് : ജാഫർ സിയാദ് – സഞ്ചാരി ഗ്രൂപ്പ്