മഹീന്ദ്രയുടെ എം പി വി സെഗ്മട്ടിൽ പുറത്തിറങ്ങിയ മഹേന്ദ്ര മാറാസോ പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോൾ റെക്കോർഡ് ബുക്കിംഗ് മാറാസോയുടെ ടോപ് ഏൻഡ് മോഡലായ എം8 പതിപ്പാണ് ഏറ്റവും അധികം ബുക്കിങ് സ്വന്തമാക്കിയത് അടുത്ത മാസം വരെ ബുക്കിങ് തുടരും എന്ന് മഹേന്ദ്ര അറിയിച്ചു. നാല് വേരിയേറ്റുകളിൽ ആണ് മഹേന്ദ്ര മാറാസോ വിപണിയിൽ എത്തിയത് എ ബി സ്, ഇ ബി സ് ബ്രേക്കിംഗ് സംവിധാനം ഡയൽ എയർ ബാഗ് നാലു ടയറുകളിൽ ഡിസ്ക് ബ്രേക് എന്നിവ വാഹനത്തിൽ ലഭ്യമാണ് 17.6 കിലോമീറ്റർ മൈലേജ് ആണ് കമ്പനി മാറാസോയിൽ അവകാശപ്പെടുന്ന ഇന്ധനക്ഷമത.1.5 ലിറ്റർ നാലു സിലണ്ടർ ഡീസൽ എൻജിൻ 120 ബി ഹ പി കരുത്തും 320 ൻ എം ടോർക്കും പരമാവധി സൃഷ്ടിക്കുന്നു, ആറ് സ്പീഡ് ആണ് ഗിയർ ബോക്സ്
പുത്തൻ വാഹനങ്ങൾ സ്വന്തമായി വാങ്ങാതെ ഇനി സ്വന്തമെന്നപോലെ ഉപയോഗിക്കാം
വാഹനങ്ങൾ വാങ്ങാതെ, സ്വന്തം എന്ന രീതിയിൽ ഉപയോഗിക്കാവുന്ന പദ്ധതിയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രംഗത്തെത്തി. വാഹനങ്ങൾ അഞ്ചു വർഷത്തേക്ക് ലീസിന് എടുക്കാവുന്ന പദ്ധതിയുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.കമ്പനി പുറപ്പെടുവിച്ച പത്രപ്രസ്താവന അനുസരിച്ചു എസ് യു വി കെ വി യു 100 , ടി യു വി 300 , സ്കോർപിയോ, മറാസോ എന്നീ മോഡലുകളാണ് ലീസിന് ലഭിക്കുക. ഇതിനായി
13,499 രൂപ മുതൽ 32,999 രൂപ വരെയാണ് മാസം തോറും നൽകേണ്ടത്.
ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളുരു, അഹമ്മദാബാദ് ,പുനെ എന്നീ നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുകയെന്ന് കമ്പനി അറിയിച്ചുലീസിനെടുക്കുന്ന കാലയളവിലെ വാഹനത്തിന്റെ ഇൻഷൂറൻസ്, റോഡ് അസിസ്റ്റൻസ്, റിപ്പയർ, എന്നിവ കമ്പനി തന്നെ വഹിക്കും. അപകടമുണ്ടായാൽ വാഹനം നന്നാക്കി നൽകുന്നതും 24 മണിക്കൂറിനുള്ളിൽ പകരം വാഹനം ലഭ്യമക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.