ഒരാളെ പോലെ 7 പേർ ഉണ്ടാകും എന്നൊക്കെ പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. അത് ശെരിയോ തെറ്റോ ആവട്ടെ, എന്നാൽ ഒരു സ്ഥലം പോലെ മറ്റൊരു സ്ഥലം ഉണ്ട്, മീശപ്പുലി മല എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യം എത്തുക ചാർലി എന്ന dq വിന്റെ ഫിലിം ആണ്,ആ ഫിലിമിന് ശേഷം ഇടുക്കിയിൽ കേരള തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മീശപ്പുലി മലയിലേക്കുള്ള മലയാളികളുടെ പ്രവാഹമായിരുന്നു. എന്നാൽ ഒരു സിനിമയിലും പരാമർശിക്കാത്ത ഒരു സിനിമക്കും തന്റെ സൗന്ദര്യം കാണിക്ക വെക്കാത്ത, ഒരു പ്രകൃതി വിരുദ്ധരുടെയും കണ്ണിൽ പെടാത്ത മീശപ്പുലി മലക്കു സമാനമായ ഒരിടം, അതാണ് വയനാട് ജില്ലയിൽ കൽപ്പറ്റക്കടുത്തു സ്ഥിതി ചെയ്യുന്ന കുറുമ്പലക്കോട്ട ഹിൽ. ഞാൻ എന്നെ ഒരിക്കൽ കൂടി പരിചയപ്പെടുത്തുന്നു, ദിൽഷാദ് മഞ്ചേരി, ഞാൻ എന്റെ സുഹൃത് വഴി കുറുമ്പല കോട്ട ഹിൽ അറിയാനിടയായി., അന്ന് മനസ്സിൽ കരുതിയ മോഹം സഫലമാക്കാനായി 14/10/2018 ഞായർ കാലത്തു 2.30 ന് ഞാനും എന്റെ രണ്ടു ഫ്രണ്ട്സും (റിഷാദ്, മുഫീദ് -രണ്ടു പേരും എന്റെ കസിൻസ് ആണ്)ബൈക്കിൽ പുറപ്പെട്ടു.
വീട്ടിൽ നിന്ന് എതിർപ്പ് കൂടുതലായിരുന്നു,പുലരി കാണാൻ അവിടം വരെ പോകണോ,തൊട്ടടുത്തുള്ള ചെക്കുന്നം മലയിൽ പോയാൽ പോരെ എന്ന് ഉമ്മാന്റെ കമന്റും, അവരെ പറഞ്ഞിട്ട് കാര്യമില്ല അവർ ആദി കൊണ്ട് പറയുകയാ, എന്തായാലും മഞ്ചേരിയിൽ നിന്നും ഏകദേശം 98km ഉണ്ട് അവിടേയ്ക്കു, ഗൂഗിൾ മാപ്പും പിന്നെ മുൻബ് ഈ സൗന്ദര്യ മല സന്ദർശിച്ച എന്റെ സുഹൃത്തിന്റെ വാക്കുകളും ആയിരുന്നു ഞങ്ങൾക്ക് വഴികാട്ടി.താമരശ്ശേരി ചുരം വഴി കൽപ്പറ്റ ലക്ഷ്യം ആക്കി ഞങ്ങൾ വെച്ച് പിടിച്ചു. പുലർച്ചെ ആയതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നു. എന്നിരുന്നാലും പ്രളയ ശേഷമുള്ള കേരളം ആയതിനാൽ റോഡിൽ ഗട്ടർ കൂടുതലായും ഉണ്ട്, ശ്രദ്ധിക്കണം. അങ്ങനെ കൽപ്പറ്റയിൽ എത്തിയതിനു ശേഷം ഗൂഗിൾ മാപ്പിന്റെ സഹായം തേടി. കുറച്ചു നേരം ഗൂഗിൾ വഴി തെറ്റി പറ്റിച്ചെങ്കിലും കറക്റ്റ് ലൊക്കേഷൻ കിട്ടി, മാപ്പിൽ കുറുംമ്പലക്കോട്ട കുരിശുമല എന്ന് അടിച്ചാൽ ലൊക്കേഷൻ കിട്ടും. കൽപ്പറ്റയിൽ നിന്നും ഏകദേശം 17km ഉണ്ട് അവിടേക്ക്, രാവിലെ 5 ആയപ്പോഴേക്കും കുറുമ്പാലക്കോട്ട എത്താറായി.
അവിടേക്കു അടുക്കുന്തോറും റോഡിൽ റൈഡേഴ്സിന്റെ എണ്ണം കൂടി കൂടി വന്നു. അവിടെ ഒരു board കണ്ടു പാർക്കിംഗ് and ട്രെക്കിങ്. ഈ വഴി പോയാൽ ബൈക്ക് പാർക്ക് ചെയ്തു (പാർക്കിംഗ് ചാർജ് -bike 20-കാർ 40-ട്രാവലർ 70-ബസ് 100).ആ പ്രദേശത്തുള്ളവർക്കു ഇതൊരു ഉപജീവന മാർഗ്ഗം ആണ്. ഓരോരുത്തരുടെയും വീടിന്റെ മുറ്റത്താണ് പാർക്കിംഗ്. 1.5km ചെങ്കുത്തായ മല കയറണം. പിന്നെ വേറൊരു വഴി കുറച്ചപ്പുറം ആണ്. അതിലെ പോയാൽ മല മുകളിൽ വരെ bike പോകും. പിന്നെ 100 metre നടക്കാൻ കാണൂ. ഞങ്ങൾ ട്രെക്കിങ് വഴി തിരഞ്ഞെടുത്തു. ആദ്യമൊക്കെ സിമ്പിൾ ആയി തോന്നി എങ്കിലും കയറി കഴിഞ്ഞപ്പോഴേക്കും 1.5 km 3 km ആയി തോന്നി.ആദ്യം നല്ല വഴിയായിരുന്നു പിന്നേ പിന്നെ പുല്ലുകൾ തട്ടിമാറ്റി ചവിട്ടു വഴികൾ നോക്കി കയറി, വഴി തെറ്റാതിരിക്കാൻ അടയാളമെന്നോണം വഴിയിൽ റിബ്ബൺ കെട്ടിയത് കാണാം.എന്തായാലും 6 മണി ആയപ്പോഴേക്കും മുകളിൽ എത്തി. ന്റെ പൊന്നൂ,,, എന്തൊരു കിതപ്പാണ്.
എല്ലാം മുകളിലെ ആ കാഴ്ച്ചയിൽ തീർന്നു. തികച്ചും അവിശ്വസനീയം. എല്ലാ മലകൾക്കും മരങ്ങൾ ക്കും മുകളിൽ തല ഉയർത്തി നിൽക്കുന്ന മേഘം എന്ന് തോന്നിപ്പിക്കുന്ന കോട മഞ്ഞു. നോക്കിയാൽ തികച്ചും മേഘങ്ങൾക്കും മുകളിൽ തങ്ങി നിൽക്കുന്ന പോലെ, ഇതൊന്നും പറഞ്ഞറിയേണ്ട അനുഭവം അല്ല, അനുഭവിച്ചു അറിയേണ്ട അനുഭവം തന്നെ ആണ്, മുകളിൽ ഞായർ ആയതിനാൽ ആവാം ഒരു സമ്മേളനത്തിനുള്ള ആൾ ഉണ്ട്. tent കെട്ടി തലേന്ന് തന്നെ മുകളിൽ വന്നു സ്റ്റേ ചെയ്തവരും ഉണ്ട്, tent ഇവിടെ റെന്റിനും കിട്ടും (contact:9847207999).മുകളിൽ ചായയും കടിയും വിൽക്കുന്ന ഒരു ഏട്ടനും und. ഉയരും കൂടും തോറും രുചി കൂടും എന്ന കണ്ണൻദേവൻ tea powder പോലെ ഇവിടെ ഉയരം കൂടും തോറും ചായക്ക് വിലയും കൂടും. ഞങ്ങൾ കയ്യിൽ കുറച്ചു aaple ഉണ്ടായിരുന്നു അതും കഴിച്ചു.. പിന്നെ ഫോട്ടോസ്… നല്ല ഇളം തണുത്ത കാറ്റും..
ഒരു ഫീൽ of ഹാപ്പിനെസ്സ്.അതിനിടയ്ക്കാണ് കനത്ത കോടമഞ്ഞു കുത്തി പിളർത്തി സൂര്യൻ വന്നത്.. ഒരുമാതിരി അബ്രഹാമിന്റെയ് സന്തതികളിൽ മമ്മൂക്ക വരുന്ന പോലെ.. അതൊരു കാഴ്ച തന്നെ ആയിരുന്നു. പതിവ് പോലെ ഇതൊക്കെ മനസ്സിലും ഫോണിലും പകർത്തി വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി പിന്നെ ഫ്രണ്ടിന്റെ അന്വേഷണം ഏതാണ് place എന്ന് 😊.അപ്പോഴേക്കും നേരം ഏറെ ആയിരുന്നു, നാട്ടിൽ വേറെ പല ഫങ്ക്ഷനുകളും ഉള്ളതിനാൽ നേരത്തെ തിരിച്ചിറങ്ങി. അപ്പോഴാണ് കണ്ടത്. കൽപറ്റയിൽ നിന്നും ഇവിടേയ്ക്ക് ആന ബസ് എന്ന് വിളിക്കുന്നനമ്മുടെ സ്വന്തം KSRTC യും ഉണ്ട്. റോഡിൽ വല്യ തിരക്കൊന്നും ഇല്ല. അതിനാൽ തന്നെ മഞ്ചേരിയിലേക്കു അങ്ങ് വെച്ചു പിടിച്ചു. ഞങ്ങൾക്ക് ആകെ ഒരാൾക്ക് ചെലവ് വന്നത് ആകെ 360 രൂപ മാത്രം. എന്തിനു വൈകിക്കണം അപ്പൊ പുറപ്പെടുക അല്ലെ… ഒരു അപേക്ഷ ഉണ്ട്,അവിടെ സർക്കാർ നിയന്ത്രണമോ സെക്യൂരിറ്റി സെർവീസോ ഇല്ല. അതുകൊണ്ട് തന്നെ നമ്മുടെ മുതലാണ് ആണ് പ്രകൃതി, ചോരത്തിളപ്പിന്റെ പേരിൽ അത് നശിപ്പിക്കരുത്.
*ദിൽഷാദ് [8594023320]