ഡീസൽ പട്രോളിനെ കടത്തിവെട്ടി രാജ്യത്ത് ഇത് ആദ്യം; പിന്നാലെ നടക്കാനല്ല എനിക്കിഷ്ടം ഒപ്പം നടക്കാനാ

0
749

ഒഡീഷയിലാണ് ലിറ്ററിന് 80 രൂപ 78 പൈസ നിരക്കിലേക്ക് ഡീസല്‍ വില എത്തിയത്. അതേസമയം ഇവിടെ പെട്രോളിന് ലിറ്ററിന് 80 രൂപ 65 പൈസയാണ്.കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഡീസല്‍ വില പെട്രോളിനെ മറികടന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യത്ത് എണ്ണവിലയില്‍ കുറവാണ് രേഖപ്പെടുത്തുന്നത്.ഒഡീഷ സര്‍ക്കാര്‍ പെട്രോളിനും,ഡീസലിനും ഒരേ നിരക്കിലാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ പെട്രോളിന്റെ നികുതി ഡീസലിനെ അപേക്ഷിച്ച്‌ താരതമ്യേന കൂടുതലാണ് ഈടാക്കുന്നത്. കൂടാതെ ഡീസല്‍ വില്‍പ്പനയില്‍ ഡീലര്‍മാര്‍ക്കുള്ള കമ്മീഷനും കുറവാണ്. ഡീസല്‍ വില പെട്രോളിനെ മറികടന്നതോടെ സംഭവം ഒഡീഷയില്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി. സംസ്ഥാന ഘടകം. അശാസ്ത്രീയമായ നികുതി വ്യവസ്ഥയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ബി.ജെ.പിയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here