ഗോവയിലെ ദിനരാത്രികൾ ഷാന മർസൂഖ് യാത്ര വിവരണം

0
778

അവനോടപ്പം നടക്കാനാണെനിക്കിഷ്ട്ടിട്ടം, ഓരോ നിമിഷവും അവൻ നൽകുന്ന മായാജാല കാഴ്ചകളിൽ അലിഞ്ഞു ചേരാനാണ് എനിക്കേറെ പ്രിയം.
വഴിയോര ജീവിതവും ഭക്ഷണവും എല്ലാം ഒന്ന് കാണുക രുചിക്കുക , ഇതായിരുന്നു ലക്ഷ്യം. വടാപാവ്, പാവ്‌ബാജി, ഭേൽപുരി.. തുടങ്ങിയ സ്ട്രീറ്റ് വിഭവങ്ങൾ നുകർന്നുള്ള രുചിയിൽ ഓരോ യാത്രകളും ഞാൻ സന്തോഷ മുതൽ കൂട്ടായി സൂക്ഷിക്കാറുണ്ട് .

എന്റെ ബാല്യം തിരിച്ചുകിട്ടിയസുഖം പലതും ഓർമിപ്പിക്കുന്ന യാത്ര.. ഏറെ ദിനങ്ങൾക്കു ശേഷമാണ് ഞാൻ ഉള്ളം തുറന്നൊന്നു ചിരിച്ചത്.തീവണ്ടി കയറിയുള്ള യാത്രയോട് വല്ലാത്തൊരു പ്രേണയമാണെനിക്കെന്നും..അപരിചിതമായി കണ്ടടുമുട്ടുന്ന പല പല മുഖങ്ങളും വഴിയോരങ്ങളിൽ കാഴ്ചകളും പച്ച പട്ടുപുതച്ച ഭൂമിയുടെ മനോഹാരിതയും കാറ്റിന്റെ ഗന്ധവും ആസ്വദിച്ചു കൊണ്ടടുള്ള മനോഹരമായ മായ യാത്ര… സമയം 2 മണി ചിന്നി പായുന്ന ഞങ്ങടെ ട്രെയിൻ നിശ്ചലമായി നിന്നു Madgaon എന്ന railway Junctionil. ഒരുപാട് കാണാൻ ആഗ്രഹിച്ചൊരിടം തികച്ചും സന്തോഷം. സ്നേഹം കൈകുമ്പിളിൽ ഒതുക്കിയ ഉപ്പാന്റെ കൈവിരലിൽ പിടിച്ചു ലക്ഷ്യ സ്ഥാനത്തേക് നടന്നു…

colva (goan beach )ഭൂമിയുടെ അഴക് തീർത്തും കുടിവസിക്കുന്ന മനോഹരമായ colva (goan beach ) അതിനരികിൽ ഒരു റിസോർട് ( Resort) റൂമെടുത്തു. സഹസഞ്ചാരികളുടെ പ്രദാന കേന്ദ്രം ഭൂമിയുടെ അഴക് തീർത്തും കുടിവസിക്കുന്ന മനോഹരമായ കടൽ തീരത്തിനു ചുറ്റും കടലമമ്മയോട് കഥകൾ പറയുന്ന പുറം നാട്ടുകാർ. ഭൂമിയിലെ അഴകിന് ഇത്രയോളം ഭംഗിയുള്ള കടതീരം ഞാൻ കണ്ടതേ ഇല്ല. കടലിനും ആകാശത്തിനും ഭൂമിക്കും ഇടയിൽ അൽപനേരം പേരഷൂട്ട് എന്ന മായാ വലയത്തിൽ ഞാൻ സ്വയം എന്നെ മറന്നു ഒരു പറവയെ പോലെ പാറി പറന്നു.. ആകാശം മുട്ടേ പറന്നുയർന്നു.. നിന്നിൽ ഞാൻ കണ്ട അഴകിനെ വർണിക്കാൻ എന്റെ വാക്കുകൾക്ക് ആവുന്നില്ല. എന്നെ പുണർന്ന നിൻ കൈ കരങ്ങളിൽ കൈ കോർക്കുവാൻ വരും ഒരു ദിനം വീണ്ടും…

രചന : ഷാന മർസൂഖ്.

LEAVE A REPLY

Please enter your comment!
Please enter your name here