നമ്മുടെ നാട്ടിലെ ആളുകൾ എങ്ങനെ വാഹനം ഓടിക്കണം എന്നു മാത്രമാണ് പഠിച്ചിട്ടുള്ളത്. എന്നാൽ എങ്ങനെയൊക്കെ വാഹനം ഓടിക്കരുത് എന്നു പഠിച്ചിട്ടില്ല. ഒരു ‘H’ ഉം ‘8’ ഉം ഇട്ടു പിന്നെ ഒരു നൂറു മീറ്റർ വണ്ടിയും ഓടിച്ചു കിട്ടുന്ന ലൈസൻസ് എന്നു പറയുന്ന ഒരു പേപ്പർ സാധനം കയ്യിൽ കിട്ടിയാൽ എല്ലാമായി എന്ന ധാരണയാണ് ഞാനും നിങ്ങളും അടക്കമുള്ള 99.99% ആളുകളുടെയും മനസ്സിൽ.
സാക്ഷരതയുയുടെ കാര്യത്തിൽ സമ്പൂർണ്ണത നേടിയ നമ്മുടെ നാട് നിരത്തുകളിലെ സാക്ഷരതയിൽ വട്ടപ്പൂജ്യം ആണെന്ന കാര്യം വളരെ ലജ്ജാവഹം തന്നെ. രാവിലെ തന്നെ വണ്ടിയുമെടുത്ത് ഇറങ്ങുന്ന നമ്മലിൽപെട്ട മിക്കവരും സീറ്റു ബെൽറ്റ് ഇടില്ല ഹെൽമറ്റും ധരിക്കില്ല. വല്ല ചെക്കിങ്ങും ഉണ്ടെന്നു അറിഞ്ഞാൽ പെറ്റിയടിക്കുന്ന 1000 രൂപക്ക് സ്വന്തം ജീവനേക്കാൾ വിലയുണ്ടെന്ന തോന്നൽ കാരണം റിയർവ്യൂ മിററിൽ കൊളുത്തിയിട്ട ഹെൽമറ്റ് തലയിലാകും സീറ്റു ബെൽറ്റും അതുപോലെതന്നെ.
ഇനിയുള്ളത് ഇന്‍ഡിക്കേറ്ററിന്റെ കാര്യമാണ്. ഓട്ടോ ഡ്രൈവർമാർക് അതൊരു അലങ്കാരത്തിനുള്ള വസ്തുവാണ്. ബൈക്കുകൾക്കും കാറുകൾക്കും പിന്നിലുള്ളവൻ ഹോണടിക്കുമ്പോൾ ഞാൻ തിരിയാൻ വേണ്ടിയാ നിർത്തിയെ അല്ലെങ്കിൽ തിരിയാൻ വേണ്ടിയാണ് റോങ് സൈഡിൽ വന്നത് എന്നറിയിക്കാനുള്ളതും. ബസുകൾക്കും ലോറികൾക്കും അതു വർക്ക് ചെയ്യുമോ എന്നറിയില്ല(അതു മിന്നുന്നത് ഇതുവരെ കണ്ടിട്ടില്ല). തിരിയുന്നതിനു മുൻപ് മിനിമം ഒരു 4-5 മിന്നലെങ്കിലും (ചുരുങ്ങിയത് ഒരു 50 മീറ്റർ മുന്‍പെങ്കിലും) ഇടുന്നെങ്കിൽ എത്ര നന്ന്.
ഹസാർഡ് ലൈറ്റ് പിന്നെ പറയെ വേണ്ട. 90 ശതമാനം ആളുകൾക്കും അതെന്തിനാണെന്നു അറിയില്ല. ഇനിയുള്ളതിൽ 9.99 ശതമാനം ആളുകളുടെയും ധാരണ അതു ജംങ്ങ്ഷനിൽ നേരെ പോകാണുള്ളതാണ് എന്നാണ്. രാത്രിയാണ് യാത്രയെങ്കിൽ ഹൈ ബീം ആണ് പ്രധാന വില്ലൻ. പലരും വണ്ടി വാങ്ങിച്ചതിനു ശേഷം ലൈറ്റ് ഓണ്‍- ഓഫ് അല്ലാതെ വല്ലതും ചെയ്തിട്ടുണ്ടോന്ന് വരെ സംശയമാണ്. ഹൈ ബീമിൽ വരുന്ന ചിലർക്ക് ഡിം.. ബ്രൈറ്റ് ഇട്ടു കാണിച്ചു കൊടുത്തതാലെങ്കിലും മനസ്സിലാകും. വേറെ ചിലർക് ഒന്നും കാണാത്തകാരണം വണ്ടി നിർത്തേണ്ടി വന്നപ്പോൾ തെറിവിളി വരെ കേൾക്കേണ്ടി വന്നവരുണ്ടാകും.
ഇനി ഇതു വല്ലതും പറഞ്ഞു കൊടുത്തതാലോ മറ്റോ ചെയ്താൽ നമ്മൾ അപരാധികൾ… എല്ലാരും റോഡിൽ ഇങ്ങനെ അല്ലെ.. ഇനി ഞാനായിട്ട് എന്തിനു മാറണം എന്ന ചിന്തയാണ് പലർക്കും.
മറ്റുള്ളവർ നന്നായത്തിനു ശേഷം മാറാം എന്ന ചിന്ത മാറ്റിവെച്ചു സ്വയം മാതൃക ആകാൻ ശ്രമിക്കുക. സമൂഹത്തിന്റെ മാറ്റം നമ്മൾ ഓരോരുത്തരിൽ നിന്നും തുടങ്ങട്ടെ. നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ചു മുന്നേറാം.
NB: ഇതെല്ലാം എന്റെ അനുഭവങ്ങളിൽ നിന്നുള്ളതാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതെല്ലാം കമന്റ് ഇട്ടാൽ നന്നായിരിക്കും. അറിയാത്തവർക് പഠിക്കാനും അറിവുള്ളവർക് കൂടുതൽ അറിവ് പകരാനും.
എഴുതിയത് : വി.പി.എം