ഡ്യൂക്ക് ആരാധകർ ഇനി അധികം കാത്തിരിക്കേണ്ട കുഞ്ഞാട് അവതാരം ഡ്യൂക്ക് 125 ന്റെ ബുക്കിങ്ങ് കമ്പനി ആരംഭിച്ചു കഴിഞ്ഞ ഏഴ് വർഷമായി കെ ടി എം ഡ്യൂക്ക് 125 ഇന്ത്യയിൽ നിർമിക്കുവാൻ തുടങ്ങിയിട്ട് എന്നാൽ ഈ കുഞ്ഞൻ യൂറോപ്യൻ വിപണിയിൽ മാത്രമായിരുന്നു വില്പന നടത്തിയിരുന്നത് കെ ടി എം ന്റെ മറ്റു മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് വാൻ വിജയം നേടിയ കെ ടി എം കരുതിയത് ഈ കുഞ്ഞൻ ഡ്യൂക്കിന് ഇന്ത്യയിൽ ക്ലച് പിടിക്കാൻ കഴിയില്ല എന്നായിരുന്നു. ഡ്യൂക്ക് 125 നേരെ കൊട്ടിയടച്ച വാതിൽ കെ ടി എം ഇപ്പോൾ മലക്കെ തുറന്നിരിക്കുകയാണ് അടുത്ത മാസം ആദ്യവരം ഡ്യൂക്ക് 125 വില്പനക്കെത്തും പുതിയ ഡ്യൂക്ക് 390 യുടെ കുഞ്ഞ് പതിപ്പാണ് 125 ഡ്യൂക്ക് എന്ന് പറയാം.
Led Head Lamp TfT Digital Instrument Cluster എന്നിവ ബൈക്കിന്റെ മുഖ്യ ആകർഷണങ്ങളാണ് ഡ്യൂക്ക് 390യെ അപേക്ഷിച്ച് ആകെയുള്ള വ്യെത്യാസം സ്റ്റിക്കറുകളിലും ഗ്രാഫിക്സുകളിലും മാത്രമാണ്124.7 CC ഒറ്റ സിലണ്ടർ എൻജിൻ 14.7 BHP കരുത്തും 11.80 NM ടോർക്കും പരമാവധി സൃഷ്ടിക്കും ആർ സ്പീഡ് ആണ് ഗിയര്‍ ബോക്സ് ബോഷ് എൻജിൻ മാനേജ്മന്റ് സംവിധാനം ബോഷ് ഇരട്ട ചാനൽ abs എന്നിവയും ബൈക്കിൽ ഇടംപിടിക്കുന്നുണ്ട് നിലവിലെ 125 സെഗ്മെന്റിലെ കരുത്തൻ ഈ ഡ്യൂക്ക് 125 തന്നെയാകും എന്നതിൽ സംശയമില്ല ഏകദേശം 1.60 ലക്ഷം രൂപയാകും ഡ്യൂക്ക് 125 ന്റെ ഓൺറോഡ് വിലവരുന്നത്, മുംബൈ കെ ടി എം ഡീലര്‍ഷിപ്പുകളിൽ ബ്ലോക്കിങ് ആരഭിച്ചിട്ടുണ്ട് 1000 രൂപയാണ് ബുക്കിംഗ് തുക വൈകാതെ കേരളത്തിലും ബുക്കിംഗ് ആരംഭിക്കുമെന്ന് കെ ടി എം പറയുന്നു