വര്‍ഷങ്ങള്‍ പഴക്കമുള്ള സാധനങ്ങള്‍ക്ക് ഒക്കെ ഇക്കാലത്ത് പൊതുവേ വലിയ മതിപ്പാണ്. എന്നാല്‍ നിങ്ങളുടെ പക്കല്‍ 15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള ഡീസല്‍ കാര്‍ ഉണ്ടോ? എങ്കില്‍ ശരിക്കും പണി പാളി. നിങ്ങളുടെ വീട്ടിലേക്ക് ഗതാഗത വകുപ്പില്‍ നിന്നും ഒരു ഉദ്യോഗസ്ഥനെ ഉടന്‍ പ്രതീക്ഷിക്കാം. വാഹനങ്ങളില്‍ നിന്നും ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ 15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള ഡീസല്‍ കാറുകള്‍ ബഹിഷ്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ഇവര്‍.
പഴക്കം ചെന്ന വാഹനങ്ങളില്‍ മലിനീകരണം കുറയ്ക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഒന്നും ഇല്ലാത്തതിനാലാണ് ഇത്തരം ഒരു നീക്കം. നിരത്തുകളില്‍ ഓടിക്കാന്‍ കഴിയാത്ത തരത്തില്‍ ഉള്ള വാഹനങ്ങള്‍ ബഹിഷ്കരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മാലിന്യരഹിത സവാരി എന്നതാണ് ഗതാഗത വകുപ്പിന്റെ പുതിയ മുദ്രാവാക്യം. വീടുകളില്‍ എത്തിയോ അല്ലാതെയോ പരിശോധനകള്‍ ഉണ്ടാകാം. സൗത്ത് ഡല്‍ഹിയിലായിരിക്കും ആദ്യ ഘട്ട പരിശോധനകള്‍ നടത്തുക. ഇതിനോടകം തന്നെ രണ്ട് ലക്ഷം ഡീസല്‍ വാഹനങ്ങളുടെ രജിസ്റ്ററേഷന് ഗതാഗത വകുപ്പ് റദ്ദാക്കിയിട്ടുണ്ട്.
“ഉദ്യോഗസ്ഥരുടെ കുറവ് ഉണ്ടെങ്കിലും മുന്‍സിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ പരിശോധന ശക്തമാക്കാനാണ് തീരുമാനം,” ഗതാഗത വകുപ്പിന്റെ പ്രത്യേക കമ്മീഷണറായ കെ.കെ. ദഹിയ രേഖപ്പെടുത്തി. ഈ നിയമം, ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും ഉള്‍പ്പടെ എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണ്. ഏകീകൃത ‘വാഹന്‍’ സോഫ്റ്റ്വെയര് ഉപയോഗപ്പെടുത്തി വാഹനങ്ങളുടെ സകല വിവരങ്ങളും ശേഖരിക്കാനുള്ള പദ്ധതികളും തയ്യാറായിക്കഴിഞ്ഞു. മലിനീകരണം ഇല്ലാത്ത ഒരു നല്ല നാളെയുടെ പുതിയ അധ്യായമായിരിക്കും ഇതിലൂടെ തുറക്കുക.