സമയം ഉച്ചയ്ക്ക് ഷാർപ്പ് 2 മണി മനസ്സ് ഭയങ്കരമായി അസ്വസ്തമായിരുന്നു എന്റേത് പെട്ടെന്നുള്ള തീരുമാനമായിരുന്നു . ഞാൻ യാത്ര തെൻമലയിലേക്ക് തിരിച്ചു. ഉച്ച സമയം ആയതിനാൽ കുളത്തൂപ്പുഴ വരെ നല്ല ചൂടായിരുന്നു .ബൈക്ക് തെൻമലയിലേക്ക് സ്വാഗതം എന്നുള്ള ബോർഡ് കണ്ട പക്ഷം സ്പീഡ് ഒന്നു കൂടി , പക്ഷേ ഞാൻ അതിനെ .പതിയേ നിയന്ത്രിച്ചു. നല്ല തണുത്ത കാറ്റ് എന്റെ മുഖത്ത് തട്ടി തട്ടി പൊകൊണ്ടിരുന്നു, മനസ്സും ശരീരവും പതുക്കെ ആ തണുത്ത കാറ്റിനോടും പ്രകൃതി സൗന്ദര്യത്തിനോടും ഇണങ്ങാൻ തുടങ്ങി. തെൻമലയിൽ എത്തിച്ചേരുന്നതിന് മുൻമ്പ് തെൻമല ടൂറിസത്തിന്റെ തന്നെ ഭാഗമായ ബോട്ട് യാത്ര ചെയ്യാൻ ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾ റോഡരികിൽ നിൽക്കുന്നു . ആകേ ശബ്ദ കോലഹലം നിറഞ്ഞ അന്തരീക്ഷം പെട്ടെന്ന് ബൈക്ക് റോഡ് സൈഡിലേക്ക് ഒതുക്കി ബോട്ട് ഉണ്ടോ എന്ന് നോക്കാൻ ഞാനും അങ്ങോട്ടേക്ക് 3 ബോട്ടുകൾ ജല യാത്രക്കായി യാത്രികരെ മാടി വിളിച്ചോണ്ട് നിൽക്കുന്നു. നേരത്തെ കണ്ട വിദ്യാർത്ഥികൾ ബോട്ടിലേക്ക് കയറി .
ഞാൻ ടിക്കറ്റ് കൗണ്ടറിന് അടുത്തേക്ക് എത്തി ടിക്കറ്റ് ഇല്ല സർ , ഞാൻ തന്നെ അന്തം വിട്ടു പോയി എന്താ കഥ ഒന്നും ചോദിക്കാത്ത ഒരു ഉത്തരം ടിക്കറ്റ് തീർന്നിട്ടാണേ, ശരി ഓക്കേ ഞാൻ വീണ്ടും യാത്ര തുടർന്നു അങ്ങനെ തെൻമല എത്തിച്ചേർന്നിരിക്കുന്നു.#ഇനിതെൻമലയുടെവിശേഷങ്ങളിലേക്ക്. ഇന്ത്യയിലെ ആദ്യ ആസൂത്രിത ടൂറിസം കേന്ദ്രമാണ് തെന്മല. കൊല്ലം ജില്ലയിലെ പശ്ചിമഘട്ടത്തിന്റെ താഴ്വരകളിലാണ് തെൻമല സ്ഥിതിചെയ്യുന്നത്. യുനെസ്കോയുടെ ലോക പൈതൃകകേന്ദ്രമായ തെന്മല പ്രകൃതി സൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും ഒരുപോലെ അവസരം നൽകുന്ന ഒരു സർക്കാര്‍ നിയന്ത്രണ മേഖല കൂടിയാണ്.
എല്ലാ തരത്തിലുമുള്ള അവധിക്കാലം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരിടം ഇവിടത്തെ പ്രധാന ആകർഷണം മനോഹരമായ പച്ച പുൽമേടുകളും, ബട്ടർഫ്ലൈ സഫാരികളുമാണ്. സംഗീത-നൃത്തങ്ങളും, സാഹസിക വിനോദങ്ങളും കൂടാതെ ട്രെക്കിങ്, ഹൈക്കിങ്, രാത്രി ക്യാമ്പിംഗ് എന്നിവ ചെയ്യാനുള്ള സൗകര്യമുണ്ട്.
എടുത്ത് പറയേണ്ടത് ഇവിടെ വാനരൻമാർ ധാരാളം ഉണ്ട് മെയിൻ റോഡിൽ വലിയ ആളുകളുടെ മട്ടിലാണ് ഇവരുടെ പാച്ചിൽ പക്ഷേ കുറച്ച് ഫോട്ടോകൾക്ക് പോസ് ചെയ്തു തന്നു ഭാഗിമേ കുറുമ്പൻമാർ.തെന്മലഅണക്കെട്ടിന്റെവിശേഷങ്ങൾ തെന്മല അണക്കെട്ട് അഥവാ തെന്മല-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് തെൻ മലയിലാണ് . കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. കല്ലടയാറിലാണ് കല്ലട ജലസേചനപദ്ധതിയുടെ ഭാഗമായ ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. 13.28 കോടി ബഡ്ജറ്റിൽ 1961-ലാണ് ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനും ഇതിലെ ജലം ഉപയോഗിക്കുന്നു. കല്ലട ഇറിഗേഷൻ ആന്റ് ട്രീ ക്രോപ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റിന്റെ കീഴിലാണ് നിർമ്മാണം നടത്തിയത്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല. കൂടാതെ വളരെ വലിപ്പമേറിയ റിസർവോയർ ഏരിയായും ഈ ഡാമിനുണ്ട്. പല്ലം വെട്ടി സാഡിൽ ഡാം ഈ സംഭരണിയിലെ ഒരു പാർശ്വ അണക്കെട്ടാണ് .92,800 ഹെക്ടർ ഏരിയായിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
അണക്കെട്ടിനു ചുറ്റും നിബിഡവനമേഖലയാണ്. അപ്പോഴാണ് ഒറ്റക്കൽ പുളിമാനെ കൂടി കണ്ടല്ലോ . ഒറ്റക്കൽ പുളിമാൻ പാർക്ക് പുളിമാൻ കിടാവേ … ഞാൻ എത്തി. പാർക്കിനകത്ത് പുളിമാൻ , കേഴമാൻ , മ്ലാവ് തുടങ്ങിയവ കാണാൻ സാധിക്കും. പാർക്കിനുള്ളിലേക്ക് ഉള്ള പ്രവേശന ഫീസ് 30 രൂപ മാത്രം. അങ്ങനെ പ്രവേശനം നടന്നു നടന്ന് പുളിമാന്റ അടുത്തെത്തി വനത്തിനുള്ളിൽ കിളികൾ കിളിനാദ കാഹളങ്ങൾ മുഴങ്ങുക്കുന്നു .എന്റെ രണ്ട് ചെവികളും കാതോർത്ത് നിൽക്കുക്കുന്നു അപ്പോൾ അതാ എന്റെ അരികിലേക്ക് ഒരു പെൺ പുളിമാൻ ഓടിയെത്തി ചെറു നാണത്തോടെ എന്നെ നോക്കി ഞാനും നോക്കി കുറച്ച് പോച്ച പറിച്ച് ഞാൻ കൈയ്യിൽ വെച്ച് കൊടുത്തു. അവൾ അത് കഴിച്ചു . കുറച്ച് കുശലാന്വേഷണം നടത്തി ഞാൻ ഇനിയും വരാം യാത്ര തിരിച്ചു അഞ്ചലിലേക്ക്.