ഇനി ഇവൻ ഇല്ല 34 വർഷത്തിന് ശേഷം ഒമ്‌നി അരങ്ങൊഴിയുന്നു

0
1386

34 വര്‍ഷം വാഹന വിപണിയില്‍ പിടിച്ചു നിന്ന മാരുതി ഒമ്‌നി ഇതാ അരങ്ങൊഴിയുന്നു. മാരുതി 800, ഹിന്ദുസ്താന്‍ അംബാസഡര്‍, ടാറ്റ ഇന്‍ഡിക്ക, ഒരുകാലത്തെ ഇന്ത്യന്‍ മുഖങ്ങളായിരുന്ന ഐതിഹാസിക കാറുകള്‍ ഒരോന്നായി അരങ്ങൊഴിയുമ്ബോള്‍ അടുത്തത് ആരായിരിക്കുമെന്ന ആശങ്ക വാഹന പ്രേമികളുടെ മനസ്സില്‍ ബാക്കിയാവുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാരുതി ഒമ്‌നിയാണ് പട്ടികയില്‍ അടുത്തത്.സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാകുമ്ബോള്‍ 34 വര്‍ഷം പ്രായമുള്ള മാരുതി ഒമ്‌നിക്ക് പിന്‍മാറാതെ തരമില്ല. 2020 ഒക്ടോബറില്‍ BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്‍റ് പ്രോഗ്രാം) രാജ്യത്തു നടപ്പിലാകുന്നതോടുകൂടി ഒമ്‌നിയെ മാരുതി നിര്‍ത്തും. മാരുതി സുസുക്കി ചെയര്‍മാനായ ആര്‍ സി ഭാര്‍ഗവ ഇക്കാര്യം സ്ഥിരീകരിച്ചു. പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തങ്ങളുടെ ഒരുപിടി കാറുകള്‍ക്ക് കഴിയില്ല. അക്കൂട്ടത്തില്‍ ഒന്ന് ഒമ്‌നിയാണെന്ന് ഭാര്‍ഗവ വ്യക്തമാക്കി.

1984 -ല്‍ ഇന്ത്യയില്‍ കടന്നുവന്ന ഒമ്‌നിയെ രണ്ടുതവണ മാത്രമേ കമ്ബനി പരിഷ്‌കരിച്ചിട്ടുള്ളൂ. ഒന്ന് 1998-ലും, ഒന്നു 2005-ലും. പരന്ന മുന്‍ഭാഗവും ചതുര ആകാരവുമാണ് കാലങ്ങള്‍ക്കിപ്പുറം ഒമ്‌നിക്ക് വിനയാവുന്നത്. പുതിയ ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഒമ്‌നിക്ക് കഴിയില്ല. ബോഡി ഘടനയ്ക്ക് ദൃഢത കുറവായതുതന്നെ കാരണം. പൂര്‍ണ്ണ ഫ്രണ്ടല്‍ ഇംപാക്‌ട്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്‌ട്, സൈഡ് ഇംപാക്‌ട് പരിശോധനകള്‍ BNVSAP ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടും.അപകടത്തില്‍ ഇടിയുടെ ആഘാതം ഏറ്റുവാങ്ങാന്‍ ക്രമ്ബിള്‍ സോണുകള്‍ വേണമെന്നാണ് ചട്ടം. ഒമ്‌നിയ്ക്ക് ക്രമ്ബിള്‍ സോണുകള്‍ ഘടിപ്പിച്ചു നല്‍കുക ഇനി സാധ്യമല്ല. നിലവില്‍ ഒമ്‌നിയെ കൂടാതെ ഈക്കോ വാനും ആള്‍ട്ടോ 800 ഹാച്ച്‌ബാക്കും സുരക്ഷാ ചട്ടങ്ങളുടെ ഭീഷണിയുണ്ട്. എന്നാല്‍ ഈക്കോയെയും ആള്‍ട്ടോ 800-നെയും പരിഷ്‌കരിച്ച്‌ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരാന്‍ കമ്ബനി പരമാവധി ശ്രമിക്കുമെന്ന് ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു. എസ്-ക്രോസ്, സിയാസ്, എര്‍ട്ടിഗ, വിറ്റാര ബ്രെസ്സ, ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ്, സെലറിയോ എന്നീ ഒമ്ബത് മാരുതി കാറുകള്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചാണ് വില്‍പനയ്‌ക്കെത്തുന്നത്.

മാരുതിയെന്നും പ്രധാന്യം കല്‍പ്പിക്കുന്നത് സുരക്ഷയ്ക്കാണ്. മോഡലിന് പ്രചാരം എത്രയുണ്ടെങ്കിലും സുരക്ഷാ നിലപാടുകളില്‍ കമ്ബനി മയം വരുത്തില്ല, മാരുതി 800 ഹാച്ച്‌ബാക്കിനെ ഉദാഹരണമാക്കി ഭാര്‍ഗവ ചൂണ്ടിക്കാട്ടി. തങ്ങളെ സംബന്ധിച്ച്‌ മാരുതി 800 നിര്‍ണ്ണായക കാറായിരുന്നു. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി മോഡലിനെ കമ്ബനി പിന്‍വലിച്ചു. സമാന വിധിയായിരിക്കും ഒമ്‌നിയ്ക്കുമെന്ന് ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു. നിലവില്‍ 796 സിസി മൂന്നു സിലിണ്ടര്‍ എഞ്ചിന്‍ തുടിപ്പിലാണ് മാരുതി ഒമ്‌നി വിപണിയില്‍ എത്തുന്നത്. 34 bhp കരുത്തും 59 Nm torque ഉം ഒമ്‌നിക്ക് പരമാവധിയുണ്ട്. നാലു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

LEAVE A REPLY

Please enter your comment!
Please enter your name here