എബിഎസ് സുരക്ഷയിൽ റോയൽ എൻഫീൽഡ് ഗൺ മെറ്റൽ ഗ്രേ വിപണിയിൽ

0
709

റോയൽ എൻഫീൽഡ് ക്ലാസിക് 350 ഗൺ മെറ്റൽ ഗ്രേ ഇപ്പോൾ ഡ്യുവൽ ചാനൽ എബിഎസ്  കരുത്തിൽ വിപണിയിൽ എത്തി തുടങ്ങി ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് ഓൺ റോഡ് വില വരുന്നത്. മറ്റ് മാറ്റങ്ങൾ ഒന്നും തന്നെ വാഹനത്തിൽ വരുത്തിയിട്ടില്ല മുൻപുണ്ടായിരുന്ന 346 സി സി  സിലിണ്ടർ ട്വിൻസ്പാർക് എയർകൂൾഡ് എൻജിൻ 5250 ആർ പി എംൽ 19.8 bhp കരുത്തും 28 ൻ എം ടോർക്കും പരമാവധി സൃഷ്ടിക്കും അഞ്ച് സ്പീഡ് ആണ് ഗിയർ ബോക്സ്.

മുൻവശത്ത്  280 മില്ലീമീറ്റർ ഡിസ്കും പിൻവശത്ത് 240 മില്ലിമീറ്റർ സിംഗിൾ ഡിസ്കും വാഹനത്തിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു . വയർ-സ്പോക്ക് വീൽസ് MRF ന്റെ മുന്നിൽ 90 / 90-19 സെന്റർ ടയർ, 110/90-18 യൂണിറ്റ് പിന്നിലും. യാത്ര സുഖകരമാക്കാൻ  മുന്നിൽ 35mm കൺവെൻഷൻ ടെലസ്കോപിക് ഫോക്കും പിൻവശത്ത് ഇരട്ട ഗ്യാസ് ചാർജ് ഷോക്ക് അബ്സോർബറുകളും റോയൽ എൻഫീൽഡ് നൽകിയിട്ടുണ്ട്.

സിഗ്നൽസ് 350,ഹിമാലയൻ, ഹിമാലയൻ സ്ലീക് എഡിഷൻ,ക്ലാസിക് 500, ക്ലാസിക് 500 സ്‌ട്രോം, ക്ലാസിക് 500 സ്റ്റെൽത് ബ്ലാക്ക് എന്നി മോഡലുകളാണ് റോയൽ എൻഫീൽഡിന്റെ നിലവിൽ വ്യപണിയിലുള്ള എബിഎസ് ബൈക്കുകൾ. 2019 ഏപ്രിൽ 1 മുതൽ വിപണിയിൽ എത്തുന്ന ബൈക്കുകളിൽ എബിഎസ് സംവിധാനവും സ്കൂട്ടറുകളിൽ കോംപി ബ്രേക്കിംഗ് സംവിധാനവും വേണം എന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ മുന്നോടിയായാണ് പുതിയ അപ്ഡേഷനുകൾ.

റോയൽ എൻഫീൽഡിന്റെ പുതിയ ഇന്റർസെപ്റ്റർ ഇൻ-ആൻ 650, കോണ്ടിനെന്റൽ ജിടി 650 ഇരട്ട കുട്ടികൾ നവംബർ മധ്യത്തോടെ ഇന്ത്യൻ വിപണിയിൽ എത്തും ഇരു ബൈക്കുകളിലും ഡ്യുവൽ ചാനൽ  ചാനൽ എബിഎസ് സ്റ്റാൻഡേർഡ് ഫീച്ചർ ആണ്. ഇന്ത്യൻ വിപണിയിൽ ഏകദേശം മൂന്ന് ലക്ഷത്തിന് മുകളിൽ ആയിരിക്കും മോഡലിന് വില വരുന്നത് അങ്ങനെയെങ്കിൽ ഇന്ത്യൻ വിപണിലെ 650 സെഗ്മെന്റിൽ റോയൽ എൻഫീൽഡ് തരംഗമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here