ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റിയെത്തിയ രണ്ട് ഗ്യാസ് ടാങ്കർലോറികൾ മണിക്കൂറുകളോളമാണ് റോഡിൽ പെട്ടുപോയത് ഇന്നലെ രാത്രി 1.30 നായിരുന്നു സംഭവം ഒഴയങ്ങാടി കെ സ് ടി പി റോഡ് വഴി പയ്യന്നൂർ ഭാഗത്തേക്ക് വന്ന ടാങ്കർ ലോറികളാണ് മാടായിപ്പാറ കിയ്യച്ചാൽ റോഡ് വഴി വേങ്ങര അമ്പുകോളനി റോഡിൽ എത്തിച്ചേർന്നത്. കഷ്ടിച്ചു ഒരു ടിപ്പർ ലോറികൾക്ക് മാത്രം പോകാൻ പറ്റുന്ന ഇറക്കങ്ങളും വളവുകളും ഉള്ള റോഡിലൂടെയാണ് വലിയ ഗ്യാസ് ടാങ്കർലോറികൾ വന്നത്.
ലോറി റോഡരികിലെ മരത്തിലും ഇടിക്കുകയായുണ്ടായി ലോറികളിൽ ഗ്യാസ് ഉണ്ടായിരുന്നില്ല ലോറികൾക്ക് മുംബൈയിലേക്കാണ് പോകേണ്ടത് രാവിലെ റോഡിൽ ഗ്യാസ് ടാങ്കർലോറികൾ കണ്ട് നാട്ടുകാർ പരിഭ്രാന്തരായി പഴയങ്ങാടി പോലീസ് കെ സ് ഇ ബി ഇടപെട്ട് വൈദുത ബന്ധം വിച്ഛേദിച്ചു നാട്ടുകാരുടെ സഹായത്തോടെ ലോറികൾക്ക് ഗതാഗത സൗകര്യമൊരുക്കി രാത്രി 1.30 ന് എത്തിയ ലോറി രാവിലെ എട്ടോടെയാണ് മാടായിപ്പാറ തിരികെപ്പോയത്.