കടലിന്റെ മക്കളുടെ ജീവിത കാഴ്ച;കടൽ എന്ന് പറയുന്നത് മാസ്മരികതയുടെ അറ്റം കാണാത്ത അപൂർവമായ വിസ്മയം

0
1227

കടൽ എന്ന് പറയുന്നത് മാസ്മരികതയുടെ അറ്റം കാണാത്ത അപൂർവമായ വിസ്മയം ആണ്.ലോകം തന്നെ കടലിനാൽ മൂടപ്പെട്ടിരിക്കുന്നു. കടലിന്റെ തീരത്ത് ഇരുന്നു കടലിനോടു സങ്കടംപറയുന്ന ഒരുപാട് പേരെ എന്നും കാണാം.കടൽ അങ്ങനെയാണ്.കാമുഖി കാമുഖൻമർ ,ഭാര്യ ഭർത്താകൻമാർ എല്ലാം കടലിന്റെ തീരത്ത് ഇരുന്നു കൊണ്ട് കടലിനോടു പരിഭവം പറയുന്നതും സല്ലപിക്കുന്നതും നിത്യ സംഭവമാണ്. കിഴക്കൻ ചക്ര വാളത്തിൽ സുര്യന്റെ പുലരി ഉദിക്കുന്നത് കാണാൻ.. പടിഞ്ഞാറിന്റെ തീരത്ത് അസ്തമനത്തിന്റെ വേർപാട്‌ കാണാൻ….

പ്രളയം വന്നപ്പോൾ കടലിന്റെ മക്കൾ ക്ഷണിക്കപ്പെടാത്ത അതിഥികളെ പോലെ കയറി വന്നു നമ്മളെ രക്ഷിച്ചപ്പോൾ ആണ് അവരുടെ സ്നേഹം നമ്മൾ കണ്ടത്. പക്ഷെ കടലിന്റെ മൊഞ്ചു കാണാൻ മാത്രം പോകുന്ന നമ്മൾ കടലിനെ ജീവനോളം സ്നേഹിക്കുന്ന കടലിന്റെ മക്കളുടെ ജീവിതം കാണാറില്ല. കടലമ്മ കനിഞ്ഞാൽ കടപ്പുറത്ത് ചാകര ആണ്, ആർത്തിരമ്പുന്ന തിരമാലകളെ നോക്കി കടലിലേക്ക് ബോട്ടുമായി പോകുമ്പോൾ എന്റെ കടലമ്മ കനിയും എന്നാണ് അവരുടെ വിശ്വാസം.ആ വിശ്വാസം അവരെ ചതിക്കാറുമില്ല,,

വിവരണം : Aടlam – Om

LEAVE A REPLY

Please enter your comment!
Please enter your name here