കൊളുക്കുമലയിലെ സൂര്യോദയം കണ്ടിട്ടുണ്ടോ; പ്രകൃതിയുടെ അപൂർവ സൗന്ദര്യം

0
1930

പലരുടെയും യാത്ര വിവരണം കണ്ട് പ്രചോദനം ആയിട്ട് എഴുതുന്നത്… കേരളത്തിൽ പ്രകൃതി ഭംഗി ഏറ്റവും കൂടുതൽ ഉള്ള ജില്ല ഒരുപക്ഷെ ഇടുക്കിയാവും പറയാതെ ഇരിക്കാൻ വയ്യ. ഞാനും ചങ്ക് റമീസും കൂടെ ഒരു ദിവസം രാവിലെ 5 മണിക്ക് എന്റെ ബുള്ളറ്റിൽ യാത്ര തുടങ്ങി ലക്ഷ്യം കൊളുക്കുമലയിലെ സൂര്യോദയം.

മൂന്നാർ വരെ അത്യാവശ്യം നല്ല റോഡ് ആയിരുന്നു അതുകഴിഞ്ഞ് 30 കിലോമീറ്റർ അകലെ ചിന്നക്കനാൽ കഴിഞ്ഞ് സൂര്യനെല്ലി എന്ന സ്ഥലം എത്തണം ആ യാത്ര എന്റെ ബുള്ളെറ്റിനെ വേദനിപ്പിക്കുന്ന യാത്രയായിരുന്നു റോഡ് അത്രയ്ക്കും മോശമായിരുന്നു.

വഴിയിലുള്ള കാഴ്ചകളൊക്കെ കണ്ട് സൂര്യനെല്ലി എത്തുമ്പോഴേക്കും വൈകീട്ട് 6 മണി ആയിരിന്നു സീസൺ ആയതുകൊണ്ട് റൂം കിട്ടാനില്ല അതുമല്ല നല്ല rent ആയിരുന്നു.സൂര്യനെല്ലിയിൽ നിന്നും 8 കിലോമീറ്റർ മലമുകളിൽ ആണ് കൊളുക്കുമല അവിടേയ്ക്ക് ജീപ്പ് മാത്രമേ പോകുള്ളൂ 6 പേർ ഉണ്ടാവും ജീപ്പിന് 2600 രൂപയാകും.

എല്ലാവരും ഗ്രൂപ്പ്‌ ആയിട്ടാണ് വന്നത് അല്ലാതെ വന്നവർ നേരത്തെ വന്ന് ഗ്രൂപ്പ്‌ ആക്കി. ഞങ്ങൾ എന്ത് ചെയ്യും എന്നാലോചിച്ചു നിൽക്കുമ്പോൾ ഭാഗ്യത്തിന് ഒരുത്തനെ കണ്ടു അവന്റെ അടുത്ത് home stay ഉണ്ടെന്നു പറഞ്ഞു പോരാത്തതിന് മറ്റൊരു റൂമിൽ 4 ചെങ്ങായിമാരെയും കിട്ടി റൂം ഓണർ ഒരു ജീപ്പും ഏൽപ്പിച്ചു തന്നു. ഞങ്ങൾ അവരുടെ കൂടെ കൂടി രാത്രി അടിച്ചുപൊളിച്ചു രാവിലെ 4 മണിക്ക് കൊളുക്കുമലയ്ക്ക് പോവാനായി അലാറം വെച്ച് കിടന്നു ..

രാവിലെ 4.30 ന് ജീപ്പ് പുറപ്പെടും രാവിലെ എഴുന്നേറ്റപ്പോൾ ചാറ്റൽ മഴ പെയ്യുന്നു.ഐസിന്റെ വെള്ളം കോരി ഒഴിച്ചപോലത്തെ തണുപ്പ്.. എല്ലാം സെറ്റ് ആക്കി യാത്ര തുടങ്ങി 8 കിലോമീറ്റർ കഠിനമായ യാത്ര ഉരുളൻ കല്ലിന്റെ മുകളിൽ കൂടെ ജീപ്പ് കയറിയിറങ്ങി എളുപ്പത്തിൽ പക്ഷെ

ഉള്ളിലിരിക്കുന്ന ഞങ്ങൾ മിക്സിയിൽ ഇട്ട പരുവമായി തല കൂട്ടിമുട്ടിയും കമ്പിയിൽ ഇടിച്ചും 8കിലോമീറ്റർ എന്നത് 80 കിലോമീറ്ററിന്റെ പ്രതീതി ആയിരുന്നു. ഒരുവിധം അവിടെ എത്തി.. കുറച്ച് ബുദ്ധിമുട്ടിയാലെന്താ അവിടെയുള്ള കാഴ്ച അത്രയേറെ ഭംഗിയുള്ളതായിരുന്നു എല്ലാം poco യിൽ പകർത്തി തിരിച്ച് സിറ്റിയുടെ ചൂടിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here