87 ലക്ഷത്തിന്റെ പോർഷെ കാറിൽ അക്ഷരത്തെറ്റ്

0
1956

ഒരു ലക്ഷ്വറി കാർ 87,75,000 രൂപ ചെലവഴിച്ചു വാങ്ങുന്നു . അത് കാണാൻ മനോഹരവും സുന്ദരവുമാണ്. പക്ഷേ, ആ കാറിൽ സ്വന്തം ബ്രാൻഡ് നാമം അക്ഷരപ്പിശകിലാണ് എന്ന് നിങ്ങൾ മനസ്സിലാക്കുന്നു എന്താകും നിങ്ങളുടെ അവസ്ഥ. അതെ എൺപത്തി ഏഴുലക്ഷം രൂപകൊടുത്ത വാങ്ങിയ പോർഷെ കാറിൽ പോർഷെയുടെ ലോഗോ അക്ഷരത്തെറ്റിൽ നൽകിയിരിക്കുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വൈറലാകുന്നത് സംഭവം നടന്നത് ഓസ്‌ട്രേലിയയിൽ ആണ്. കാർ ട്രാഫിക്കിൽ കുടുങ്ങിയപ്പോൾ   പിന്നിൽ വന്ന കാർഡ്രൈവർ ആണ് ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ”Porshce” എന്ന് എന്നാണ് ശെരിയായ സ്പെല്ലിങ് എന്നാൽ വാഹനത്തിൽ  ‘Porsche’ ഇങ്ങനെയാണ് വന്നിരിക്കുന്നത്.

എന്നാൽ മറ്റൊരു കാര്യം ഇക്കാര്യം ഈ വാഹനത്തിന്റെ ഉടമക്ക് അറിയുമോ എന്ന കാര്യം വ്യെക്തമല്ല ഇത്രയും വിലമതിപ്പുള്ള കാറിൽ ഇങ്ങനെ സംഭവിക്കും എന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ്, ബാഡ്ജിനിലെ തെറ്റായ അക്ഷരങ്ങൾ  നിർമാണ പിശകല്ലെന്ന് പോർഷെ ഓസ്ട്രേലിയൻ വക്താവ് ഡെയ്ലി മെയിലിനോട് പ്രതികരിച്ചു തങ്ങളുടെ കാറുകളുടെ ഗുണനിലവാരവും കാര്യക്ഷമതയും കൃത്യമായി പരിശോധന നടത്തിയ ശേഷം മാത്രമാണ് പുറത്തെത്തുന്നത് എന്നും ജർമനിയിലെ ഫാക്ടറിയിലെ പരിശോധനകൾക്ക് ശേഷം ഓസ്‌ട്രേലിയയിലെ ഡീലറുകൾ വില്പനക്ക് മുൻപ് കൃത്യമായ പരിശോധനകൾ നടത്തിയാണ് വാഹനങ്ങൾ ഉപഭോക്താവിന് കൈമാറുന്നത് വാഹനത്തിന്റെ ഗുണനിലവാരം പരിശോധനയിൽ കമ്പനി ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും വാഹന ലോകത്ത്  ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ഈ ചിത്രങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here