ഡല്‍ഹിയില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും നിരോധിച്ചു കൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി ശരിവച്ചു.ഡല്‍ഹിയില്‍ ഈ നിയന്ത്രണം നവംബര്‍ ഒന്ന് നാളെ നടപ്പാക്കുമെന്ന്് ഇ.പി.സി.എ അറിയിച്ചു.അന്തരീക്ഷ മലിനീകരണം തടുക്കാനാവാത്ത സ്ഥിതി അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.
പഴക്കം ചെന്ന വാഹനങ്ങളുടെ പട്ടിക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും ഗതാഗത വകുപ്പിന്‍റെയും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.
വായുമലീനികരണം രൂക്ഷമാകുന്നത് ആശങ്കാജനകമെന്ന് കോടതി, സമൂഹ മാധ്യമങ്ങള്‍ വഴി മലിനീകരണത്തെ കുറിച്ചുള്ള പരാതികള്‍ അറിയിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.
പൊതുഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂ, സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ഇ.പി.എസി.എ. ചെയര്‍മാന്‍ ഭുരേ ലാല്‍ അറിയിച്ചു. ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകാതെ നിലനിര്‍ത്താന്‍ പരിശ്രമിക്കണം. ഇല്ലെങ്കില്‍ അടിയന്തരഘട്ടത്തില്‍ സ്വകാര്യവാഹനങ്ങളുടെ ഗതാഗതം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.ഗ്രേഡഡ് കര്‍മപദ്ധതി പ്രകാരമാണു വാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നത്. സ്വകാര്യ വാഹനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയാണെങ്കില്‍ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനാകുമെന്നാണ് വിലയിരുത്തുന്നത്.