തിരിച്ചുവരവിന്റെ കാലമാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഐതികസിക മോട്ടോർസൈക്കൾ ബ്രാൻഡായ ജാവാ മോട്ടോർസ് തിരിച്ചുവരാൻ ഒരുങ്ങി നിൽക്കുകയാണ് നവംബർ പതിനഞ്ചിന്ന് തങ്ങളുടെ പുതിയ ബൈക്കിന്റെ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്ന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ജാവാ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരുന്നു അന്ന് തുടങ്ങിയ ആഗ്രഹമാണ് ജാവാ ആരാധകർക്ക് ആ വാഹനം ഒന്ന് കാണാൻ. അതിനിടയിലാണ് ജാവയുടെ പുതിയ ബൈക്ക് ക്യാമറ കണ്ണിൽ കുടുങ്ങിയത് പരീക്ഷണയോട്ടം നടത്തുന്ന സമയം ആരോ പകർത്തിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
പാരമ്പര്യത്തനിമ ഒട്ടുംചോരാത്ത ക്ലാസിക് ശൈലിയാണ് ജാവ ബൈക്കുകള്‍ക്ക് ഈ ചിത്രം പറഞ്ഞുവെക്കുന്നു ഒറ്റ നോട്ടത്തിൽ റോയൽ എൻഫീൽ ക്ലാസിക് 350 ബൈക്കുകൾ ഓർമപ്പെടുത്തുന്ന ഡിസൈൻ ശൈലിയാണ് ജാവയിൽ,ചെയിൻ കേസ്, റിയർ സസ്പെൻഷൻ കവർ, സിംഗിൾ റൗണ്ട് ഹെഡ്ലൈറ്റ്, തുടങ്ങിയ എല്ലാത്തിലും റെട്രോ ശൈലി പിന്തുടരുന്നുണ്ട്. ജാവാ മുൻപ് പുറത്തുവിട്ടിരുന്ന എൻജിൻ ചിത്രങ്ങൾ പോലെ തന്നെയാണ് ബൈക്കിന്റെ ട്വിൻ എൻജിൻ,ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ ജാവയില്‍ തുടിക്കും. മോജോയില്‍ നിന്നുള്ള ബോറും സ്‌ട്രോക്കുമായിരിക്കും ജാവ എഞ്ചിന്‍ പങ്കിടുക. എഞ്ചിന് 27 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാനാവും. ഭാരത് സ്റ്റേജ് VI മലിനീകരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ആദ്യ എഞ്ചിനുകളില്‍ ഒന്നുകൂടിയാണിത്. 2020 ഓടെ ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാകും. ഇടത്തരം ആര്‍പിഎമ്മില്‍ എഞ്ചിന്‍ അത്ഭുതമികവു കാട്ടുമെന്നാണ് കമ്പനിയുടെ അവകാശവാദം.
മാത്രമല്ല, മണ്‍മറഞ്ഞ ജാവ ബൈക്കുകളെ ഓര്‍മ്മപ്പെടുത്തുന്ന ഘനഗാംഭീര്യത എഞ്ചിന്‍ പുറപ്പെടുവിക്കും. അഞ്ചു സ്പീഡാകും ഗിയര്‍ബോക്‌സ്. വില നിയന്ത്രിച്ചുനിര്‍ത്താന്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും മതിയെന്നു കമ്പനി തീരുമാനിച്ചേക്കാം.ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കുന്നതിനുപുറമെ ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഉറപ്പുവരുത്താനും കമ്പനി ശ്രദ്ധിക്കും
തൊണ്ണൂറുകളുടെ തുടക്കത്തിലെ വിടപറഞ്ഞ ജാവ ബൈക്കുകള്‍ക്ക് ഇന്നും വലിയ ആരാധക പിന്തുണയുണ്ട് രാജ്യത്ത്. ഇക്കാരാണത്താല്‍ ജാവയുടെ രണ്ടാംവരവ് ബൈക്ക് ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പാണ് ജാവയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിക്കുന്നത് ഒരുകാലത്തു റോയല്‍ എന്‍ഫീല്‍ഡിനെക്കാളും പ്രചാരമുണ്ടായിരുന്നു ജാവ ബൈക്കുകള്‍ തിരിച്ചെത്തുമ്പോള്‍ ബുള്ളറ്റുകള്‍ക്ക് ആശങ്കപ്പെടാനുള്ള വക ധാരാളമാണ്.നിലവില്‍ ബുള്ളറ്റിന് പകരം മറ്റൊരു മോഡല്‍ വിപണിയില്‍ തെരഞ്ഞെടുക്കാനില്ല. ജാവയുടെ വരവ് ഈ സ്ഥിതിക്ക് പരിഹാരം കണ്ടെത്തും
ഞെട്ടാൻ റെഡിയായിരുന്നോ നവംബർ 15 ന് പുതിയ ജാവാ ബൈക്ക് പുറത്തിറക്കും
ക്ലാസിക് ലെജിൻഡ്‌സും മഹേന്ദ്രയും ചേർന്ന് പുറത്തിറക്കുന്ന ജാവായുടെ ആദ്യ പതിപ്പ് നവംബർ 15 പുറത്തിറക്കാൻ തീരുമാനിച്ചു ഏതാനം ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങാൻ പോകുന്ന ബൈക്കിന്റെ എഞ്ചിൻ ചിത്രങ്ങൾ ജാവാ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടിരുന്നു മഹീന്ദ മോജോയിൽ നിന്ന് കടമെടുത്ത എൻജിനാണ് ജാവയുടെ പുതിയ ബൈക്കിൽ തുടിക്കുക 293 CC DOHC സിംഗിൾ സിലണ്ടർ ലിക്യുഡ് കൂൾ എൻജിൻ 27 BHP കരുത്തും 28NM ടോർക്ക്കും സൃഷ്ടിക്കുന്നു BSiV മാനദണ്ഡം അനുസരിച്ചാവും വാഹനം വിപണിയിൽ എത്തുന്നത്.
ബൈക്കിന്റെ എൻജിനും സൗണ്ടും പഴയകാല ജാവാ ബൈക്കിനെ ഓർമപ്പെടുത്തുന്ന രീതിയിൽ ആയിരിക്കും എന്ന് കമ്പനി ഉറപ്പ് നൽകുന്നുണ്ട് വരാൻപോകുന്ന മോട്ടോർ സൈക്കിൾ ഒരു റെട്രോ മുഖമാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം, ഇരട്ട ചാനൽ എബിഎസ് ബൈക്കിൽ സ്റ്റാൻഡേർഡ് ഫീച്ചർ ആകും നിറത്തിറങ്ങുമ്പോൾ പ്രധാന എതിരാളി റോയൽ എൻഫീൽഡ് 350 മോഡലുകളാണ് റോയൽ എൻഫീൽഡിന്റെ അപേക്ഷിച്ച മികച്ച സ്പീഡും മികച്ച മൈലേജ് എന്നിവ വാഹനത്തിൽ പ്രതീക്ഷിക്കാം