ടാറ്റയുടെ രൂപകല്പന വിഭാഗത്തിന്റെ തലവനായ പ്രതാപ് ബോസ് ടാറ്റ സിയെറയുടെയും ടാറ്റ സുമോയുടെയും പുതിയ പതിപ്പുകൾ പുറത്തിറക്കുന്നതിൽ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു അതോടൊപ്പം ഈ രണ്ട് കാറുകളുടെയും ഭാവി വിപണന സാദ്ധ്യതയുടെ പ്രസക്തിയിൽ പ്രതാപ് ബോസ് സംശയവും പ്രകടിപ്പിച്ചു. ടാറ്റ സിയെറയുടെ തിരിച്ചുവരവിന്റെ സാധ്യതയെകുറിച്ചു പ്രതാപ് ബോസ്സ് ഇങ്ങനെ അഭിപ്രായപ്പെട്ടു “ഒരുപാട് നാളുകളായിട്ട് സിയെറയുടെ മടങ്ങിവരവ് ആഗ്രഹിക്കുന്നുണ്ട് എന്നാൽ അത് നടക്കുമോ വെള്ളിയോ എന്ന കാര്യം അറിയില്ല എന്നാൽ അങ്ങനെ ഒന്ന് സംഭവിച്ചാൽ സിയേറ വളരെ വിശിഷ്ടമായ ഒരു കാർ തന്നെയായിരിക്കും എന്നാണ് ഞാൻ കരുതുന്നത്”
1945ലാണ് ടാറ്റ മോട്ടോഴ്സ് ടെൽകോ എന്ന പേരിൽ ലോക്കോമോട്ടീവ് നിർമിച്ച് കൊണ്ട് പ്രവർത്തനം ആരംഭിക്കുന്നത്.1954ൽ ബെൻസുമായി ചേർന്നുകൊണ്ട് വാണിജ്യ വാഹന രംഗത്തേക്ക് കടന്ന ടാറ്റ മോട്ടോഴ്സ് 1991ലാണ് ആദ്യത്തെ പസ്സെഞ്ചർ വാഹനമായ സിയേറ നിർമിക്കുന്നത്. മറ്റ് വിദേശ കമ്പനികളുടെ സഹായമില്ലാതെയാണ് ടാറ്റ സ്വന്തമായി പാസഞ്ചർ വിഭാവത്തിലേക്ക് കടന്നത്.ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്ത് ഇന്ത്യയിൽ തന്നെ നിർമിച്ച ആദ്യ വാഹനം എന്ന പ്രത്യേകതകൂടി സിയേറയ്ക്കുണ്ട്. ടാറ്റ മോട്ടോഴ്സ് ഇന്നേവരെ ഇറക്കിയ വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വാഹനങ്ങളിൽ ഒന്നാണ് സിയേറ.
3 ഡോർ SUV-യായിട്ടാണ് സിയേറയെ ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചത്. അക്കാലത്ത് മറ്റ് വാഹനങ്ങളിൽ കാണാത്ത പല ഫീച്ചേഴ്സും ടാറ്റ സിയേറയിൽ ടാറ്റ മോട്ടോഴ്സ് നൽകിയിരുന്നു അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ , പവർ സ്റ്റിയറിംഗ് , പവർ വിൻഡോ , ടാക്കോമീറ്റർ തുടങ്ങിയവ.ടാറ്റ സിയേറയ്ക്ക് ശക്തി പകർന്നിരുന്നത് ഒരു 1948cc 4 സിലിണ്ടർ ഡീസൽ എഞ്ചിൻ ആയിരുന്നു. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനായിരുന്നു സിയേറയിൽ ഉണ്ടായിരുന്നത്.ടർബോ വേർഷനിലും ടർബോ ഇല്ലാത്ത വേർഷനിലും സിയേറ ലഭ്യമായിരുന്നു. ടർബോ ഇല്ലാത്ത മോഡലിന് 68Bhp പവറും , ടർബോയുള്ള മോഡലിന് 90Bhp പവറുമാണ് ഉണ്ടായിരുന്നത്. 4×4 വേർഷനിലും സിയേറ ലഭ്യമായിരുന്നു.
സിയേറയുടെ പ്രധാന പോരായ്മ എന്നത് ഇതൊരു 3 ഡോർ SUV എന്നതാണ്, ഈ വാഹനത്തിന്റെ രണ്ടാം നിര സീറ്റിലേക്ക് കയറുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കൂടാതെ രണ്ടാം നിരയിൽ ഫിക്സഡ് ഗ്ലാസ് ആയിരുന്നതിനാൽ AC ഇല്ലാതെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഇറങ്ങിയ സമയത്ത് 5 ലക്ഷം രൂപയായിരുന്നു ഈ വാഹനത്തിന്റെ വില. അന്ന് ഇതൊരു വിലയേറിയ വാഹമായിരുന്നു. ടാറ്റ സഫാരി അവതരിപ്പിച്ചതും സിയേറയുടെ വിൽപ്പന കുറഞ്ഞതും 2000ൽ അവസാനിപ്പിക്കേണ്ടി വന്നു. സ്പെയിനിൽ സിയേറ ടെൽകോ സ്പോർട് എന്ന പേരിലും ടർബോ വേർഷൻ ഗ്രാൻഡ് ടെൽകോ സ്പോർട് ടി.ഡി.ഐ എന്ന പേരിലും വിപണിയിൽ ഉണ്ടായിരുന്നു.
ടാറ്റ സുമോയുടെ അടുത്ത തലമുറയെപ്പറ്റിയും അദ്ദേഹത്തിന്റെ മനസിൽ ഉള്ളത് അദ്ദേഹം പറഞ്ഞു ” ഒരു അത്യയാധുനിക മോഡേൺ ടാറ്റ സുമോ ചെയ്യാൻ താൻ താൽപര്യപെടുന്നുണ്ട്. സുമോ പോലെ ഒരു മനോഹര വാഹനം ടാറ്റായുടെ വാഹന ശ്രിങ്കലയിൽ തന്നെ ഇല്ല എന്ന് പറയാം കാരണം അത്രത്തോളം തരങ്കം സൃഷ്ടിക്കാൻ ടാറ്റ സുമോക്ക് സാധിച്ചിട്ടുണ്ട് എന്നാൽ എന്നുള്ള ഉപഭോക്താക്കൾ അല്ല ഇപ്പോൾ ഉള്ളത് അവരുടെ വാഹന സങ്കൽപ്പങ്ങൾ പൂർണമായും മാറി ടെക്നോളജിയിൽ മാറ്റം വന്നു അത് കൊണ്ട് പഴയകാല ടാറ്റ സുമോ ഇനി ഇറക്കിയാൽ ഒരിക്കലും വളരാൻ സാധിക്കില്ല പക്ഷെ ആധുനിക ഫീച്ചർ ഉൾപ്പെടുത്തി മുൻകാല സുമോയിൽ നിന്ന് വ്യെത്യസ്തമായി ടാറ്റ സുമോയെ അവതരിപ്പിച്ചാൽ തീർച്ചയായും മുന്കാലത്തുണ്ടായിരുന്നതിൽ അധികം ജനപ്രീതി ടാറ്റക്ക് ലഭിക്കും എന്ന കാര്യത്തിൽ സംശയവും ഇല്ല”
1994 ൽ ആണ് ടാറ്റ ആദ്യമായി ടാറ്റ സുമോ ഇന്ത്യൻ വിപണിക്ക് സമർപ്പിച്ചത് 1997ൽ ടാറ്റ സുമോയുടെ നിർമാണ ഒരുലക്ഷം യൂണിറ്റിൽ എത്തിനിന്നു. ടാറ്റ സുന്ദര മൂൽഗൊക്കറുടെ പേരിലാണ് ടാറ്റ സുമോ എന്ന പേര് ലഭിക്കുന്നത്. എന്തായാലും ഇരു മോഡലുകൾക്കും ആരാധകർ ഏറെയാണ് തിരുച്ചു വന്നാൽ ഇരു മോഡലുകളും ഇന്ത്യൻ വിപണിയിൽ തുരങ്കം ആകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല