ബജാജിന്റെ ഫ്ലാഗ്ഷിപ് മോഡലായ ബജാജ് ഡോമിനാർ നിരത്തിലിറങ്ങി രണ്ടാം വര്‍ഷം പിന്നിടുമ്പോൾ ഈ വര്‍ഷം മാത്രം വാഹനത്തിന്റെ വില വർധിച്ചത് അഞ്ചു തവണ. ആയിരം രൂപയാണ് വാഹനത്തിന്ഈ പ്രാവിശ്യം കുടിയിരിക്കുന്നത് ഈ വര്‍ഷം ജൂലൈയിൽ ഡോമിനറിന് രണ്ടായിരം രൂപ കമ്പനി വില വർധിപ്പിച്ചിരുന്നു. പന്ത്രണ്ടായിരം രൂപയോളമാണ് വാഹനം ഇറങ്ങിയ ശേഷം വില വർധിച്ചിരിക്കുന്നത്. ഡോമ ന്റെ വിലയിൽ മാറ്റങ്ങൾ സംഭവിക്കുമെന്ന് കമ്പനി മുൻപ് തന്നെ വ്യെക്തമാക്കിയിട്ടുണ്ട്. 1.36 ലക്ഷം രൂപയാണ് ബജാജ് ഡോമിനറിന്റെ പ്രാരംഭ വില.
അവതാരപിറവിയുടെ മുഴുവൻ രൗദ്രഭാവവും ആവാഹിച്ചു അവൻ വരുന്നു ഡ്യൂക്ക് 125
ഏഴുവര്‍ഷമായി 125 ഡ്യൂക്കിനെ കെടിഎം ഇന്ത്യയില്‍ നിന്നും നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട്. പക്ഷെ ബജാജിന്റെ ചകാന് ശാലയില്‍ പുറത്തുവരുന്ന 125 ഡ്യൂക്കുകള്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രമാണ് പറന്നിറങ്ങുന്നത്. 125 സിസിയുള്ള കുഞ്ഞന്‍ ഡ്യൂക്കിന് ഇന്ത്യയില്‍ സാധ്യതയില്ലെന്നു ഇത്രനാളും കെടിഎം കരുതി.
യുവാക്കളെ ഞെട്ടിപ്പിച്ച് കൊണ്ട് കുഞ്ഞന്‍ ഡ്യൂക്ക് 125 ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങി ഡ്യൂക്ക്. മുന്‍ മോഡലുകളുടെ സ്റ്റൈലില്‍ മാറ്റം വരുത്താതെ അടുത്ത മാസം ഈ മോഡല്‍ വിപണിയില്‍ എട്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസൈന്‍ ശൈലി, കംഫര്‍ട്ടബിള്‍ തുടങ്ങിയവയെല്ലാം മുന്‍പ് നിരത്തു കീഴടക്കിയിരുന്ന ഡ്യൂക്കുകള്‍ക്ക് സമമായിരിക്കും
125 ബാഡ്ജിങ്ങ് ആയിരിക്കും മറ്റു മോഡലുകളില്‍ നിന്നും ഇവനെ വ്യത്യസ്തനാക്കുക.ട്രെലീസ് ഫ്രെയിം, ചെറിയ ഹെഡ്ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്ക്കുന്ന പിന് സീറ്റ് എന്നിവ മറ്റു സവിശേഷതകള്‍. 15 പിഎസ് കരുത്ത് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 125 സിസി എന്ജിന് നിരത്തില്‍ വാഹനത്തെ കരുത്തനാക്കുന്നു. ഡിസ്ക് ബ്രേക്ക്, ഇരട്ട ചാനല്‍ എബിഎസ് എന്നീ സംവിധാനം ഉള്‍പ്പെടുത്താനും സാധ്യത.