അതെ കേട്ടത് ശെരിയാണ് സാധാരണ ഹോണുകൾ കേൾക്കുമ്പോൾ തന്നെ ചെവിക്ക് സൗര്യം തരാത്ത ഈ സാഹചര്യത്തിൽ സാക്ഷാൽ ട്രെയിൻ ഹോൺ മഹേന്ദ്ര ഥാറിൽ ഘടിപ്പിച്ചുചിരിക്കുകയാണ് അജയ് ഭേസ്‌ല എന്ന വ്യക്തി ഇന്ത്യയിൽ ഇ ഹോൺ കിട്ടാത്തത് കാരണം അജയ് കാനഡയിൽനിന്നുമാണ് ഹോൺ ഇറക്കുമതി ചെയ്തത് ട്രെയിനുകളിൽ കാണാറുള്ള പ്രഷര്‍ ഹോണാണ് വാഹനത്തിൽ ഘടിപ്പിച്ചത്.കൂടെയുള്ള കമ്പ്രസറിന് 50,000 രൂപയും. ഹോണ്‍ ഇറക്കുമതി ചെയ്തതിനും ഘടിപ്പിക്കുന്നതിനും വേണ്ടി 25,000 രൂപ അജയ് ഭേസ്‌ല ചിലവഴിച്ചു. അതായത് ഥാറില്‍ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ചപ്പോള്‍ മൊത്തം ഒരുലക്ഷം രൂപയോളം ചിലവായി.
പൊതുനിരത്തില്‍ പ്രഷര്‍ ഹോണുകള്‍ക്ക് വിലക്കുള്ള കാര്യം തനിക്കറിയാമെന്നും ഓഫ്‌റോഡ് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഥാറില്‍ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ചതെന്നും അജയ് ഭേസ്‌ല പറയുന്നു.ഉൾക്കാടുകളിൽ വാഹനങ്ങളുമായി പോകാറുള്ള ആളാണ് അജയ് കാടുകളിൽ വാഹനം പണിമുടക്കാറുണ്ട് ആ സാഹചര്യത്തിൽ ഈ ഹോണുകൾ ഉപകാരപ്പെടുമെന്നും അജയ് പറയുന്നു.ട്രെയിന്‍ ഹോണ്‍ ഉപയോഗിക്കുന്നതെങ്ങനെ എന്നു സംബന്ധിച്ച വീഡിയോയും അജയ് യൂട്യൂബിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഥാറിന് മുന്നില്‍ ഗ്രില്ലിന് താഴെയാണ് ട്രെയിന്‍ ഹോണുകളുടെ പിടിപ്പിച്ചിരിക്കുന്നത്. ട്രെയിന്‍ ഹോണ്‍ മുഴക്കാന്‍ ആദ്യം കമ്പ്രസര്‍ പ്രവര്‍ത്തിപ്പിക്കണം. സ്റ്റീയറിംഗ് വീലിന് വലതുഭാഗത്തു സ്ഥാപിച്ച കമ്പ്രസര്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രമെ ട്രെയിന്‍ ഹോണ്‍ ശബ്ദിക്കുകയുള്ളൂ. കമ്പ്രസര്‍ അമര്‍ത്തിയതിന് ശേഷം സ്റ്റീയറിംഗ് വീലിലുള്ള ഹോണ്‍ സ്വിച്ച് അമര്‍ത്തിയാല്‍ ഥാറിലെ ട്രെയിന്‍ ഹോണ്‍ മുഴങ്ങും എന്തായാലും അജയും ട്രെയിൻ ഹോണും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വാർത്തയായി കഴിഞ്ഞു.