കഴിഞ്ഞ ഏഴ് വർഷമായി കെ ടി എം ഡ്യൂക്ക് 125 ഇന്ത്യയിൽ നിർമിക്കുവാൻ തുടങ്ങിയിട്ട് എന്നാൽ ഈ കുഞ്ഞൻ യൂറോപ്യൻ വിപണിയിൽ മാത്രമായിരുന്നു വില്പന നടത്തിയിരുന്നത്. കെ ടി എം ന്റെ മറ്റു മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് വൻ വിജയം നേടിയ കെ ടി എം കരുതിയത് ഈ കുഞ്ഞൻ ഡ്യൂക്കിന് ഇന്ത്യയിൽ ക്ലച് പിടിക്കാൻ കഴിയില്ല എന്നായിരുന്നു.
എന്നാൽ കഴിഞ്ഞ മാസം വാഹനം ഇന്ത്യൻ വിപണിയിൽ എത്തിക്കും എന്നതിന്റെ അഭ്യുഗങ്ങൾ പരന്നിരുന്നു, ഇപ്പോഴിതാ മോഡലിന്റെ പരീക്ഷണയോട്ട വീഡിയോദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് പൂനയിൽ നടത്തിയ പരീക്ഷണ ഒട്ടം ആരോ പകർത്തി യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയായിരുന്നു ഈ വീഡിയോ ദൃശ്യങ്ങൾ ഡുക്കിന്റെ ഇന്ത്യൻ വരവ് പറഞ്ഞു വെക്കുന്നു.
പഴയ ഡ്യൂക്ക് 200ന്റെ ഡിസൈൻ ശൈലിയാണ് പുതിയ ഡ്യൂക്ക് 125 ന് എന്നത് ചിത്രങ്ങളിൽ നിന്ന് വ്യെക്തമാണ് ഡ്യൂക്ക് 390 ശൈലിയിലായിരുക്കും പുതിയ ഡ്യൂക്ക് എന്ന് മുൻപ് അഭ്യുഗങ്ങൾ പരന്നിരുന്നു 1.2 ലക്ഷം രൂപവരെ ബൈക്കിന് വില പ്രതീക്ഷിക്കാം.124.7 CC ഒറ്റ സിലണ്ടർ എൻജിൻ 14.7 BHP കരുത്തും 11.80 NM ടോർക്കും പരമാവധി സൃഷ്ടിക്കും ആർ സ്പീഡ് ആണ് ഗിയര്‍ ബോക്സ് ബോഷ് എൻജിൻ മാനേജ്മന്റ് സംവിധാനം ബോഷ് ഇരട്ട ചാനൽ abs എന്നിവയും ബൈക്കിൽ ഇടംപിടിക്കുന്നുണ്ട് നിലവിലെ 125 സെഗ്മെന്റിലെ കരുത്തൻ ഈ ഡ്യൂക്ക് 125 തന്നെയാകും എന്നതിൽ സംശയമില്ല. മുംബൈ കെ ടി എം ഡീലര്‍ഷിപ്പുകളിൽ ബ്ലോക്കിങ് ആരഭിച്ചിട്ടുണ്ട് 1000 രൂപയാണ് ബുക്കിംഗ് തുക വൈകാതെ കേരളത്തിലും ബുക്കിംഗ് ആരംഭിക്കുമെന്ന് കെ ടി എം പറയുന്നു.