ഹംപി എന്ന സുന്ദര നഗരം;ഹംപി നീ കാഴ്ചകളുടെ മഹാസമുദ്രമാണ്

0
1061

യാത്രയെ ഇഷ്ട്ടപ്പെടാത്തവരായി അരും തന്നെ ഇല്ല. യാത്രയോട് ഒരുതരം പ്രത്യേക മുഹബതാണ്.ഒരു പക്ഷേ പെണ്ണിന്റെ മെഞ്ചിനേക്കാൾ പതിമടങ്ങ്. പരന്ന് കടക്കുന്ന ഈ ലോകം മുഴുവൻ കാണണം അതും ”ഒറ്റയ്ക്ക്’.
വേറെ ഒന്നും കൊണ്ടല്ലാ. ഒന്നിൽ കുടുതൽ അളുകൾ ഉണ്ടെങ്കിൽ പലർക്കും പല ചിന്തഗതിയാണ്. ചിലർക്ക് നിക്കണം ചിലർക്ക് പോവണം എന്നെല്ലാം ഉണ്ടാകും. ഒറ്റയ്ക്ക് അക്കുമ്പോ… നമ്മുടെ മനസ്സ് എന്ത് പറയുന്നോ അത് ചെയ്യാം… അത് കൊണ്ട് തന്നെ എന്റെ യാത്രകൾ ഒറ്റയ്ക്ക് ഉള്ളതായിരുന്നു. പലരും എഴുതുന്നത് പോലെ യാത്ര വിവരിച്ച് എഴുതാൻ എനിക്ക് താല്പര്യമില്ല.മറിച്ച് ഞാൻ എഴുതുന്നത് എനിക്കുണ്ടായ അനുഭവമാണ്.അതായിത് എന്റെ ഡയറിക്കുറിപ്പുകൾ.
ഇനി ഹംപിയിലോട്ട് വരാം.. ഹംപിയെ കുറിച്ച് യാതെരു വിധ വ്യക്തതയും എനിക്കുണ്ടായിരുന്നില്ല. ഹംപി നമ്മുക്കിടയിൽ പ്രസിധമായത് അനന്ദം എന്ന സിനിമയിലൂടെയാണ്.അപ്പോ ആദ്യം തന്നെ അതിന്റെ ഡയറക്ടറോട് പെരുത്ത ഇഷ്ട്ടം ഉണ്ട്. കുറച്ചു നേരെമാണങ്കിലും ഹംപിയുടെ സൗന്ദര്യം ചാലിച്ചെഴുതിയിട്ടുണ്ട്.

ഇനി ഹംപിയെക്കുറിച്ച്

കർണാടക സംസ്ഥാനത്തു , ബെല്ലാരി ജില്ലയിൽ , ഹോസ്പിറ്റ് സിറ്റിയിൽ നിന്നും 13km അകലെ തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി സ്ഥിതിചെയ്യുന്നത് . 1336-ലാണ്‌ ഹംപി നഗരം സ്ഥാപിക്കപ്പെടുന്നത് വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.കല്ലുകളും തകർക്കപ്പെട്ട പൈതൃകങ്ങളും ശേഷിക്കുന്ന നാട്.ഒരു കാലത്ത് സമ്പത്തുകളുടെ നാട് എന്ന് പോലും വിശേഷിക്കപ്പെട്ടിരുന്നു. അവിടെയുള്ള ജനസംഖ്യ ഇപ്പോ വളരെ കുറവാണ്.അനന്ദം കണ്ടത് മുതൽ ഹംപിയിൽ പോകണമെന്ന് വളരെയധികം ആഗ്രഹമുണ്ടായിരുന്നു. അതിന്റെ സമയം വന്നത് ഇപ്പോഴാണ്. യാത്ര പോകുന്നത് മിക്കാവറും ഞാൻ ഒറ്റയ്ക്കാണ്.അങ്ങനെ വീട്ടിൽ നിന്ന് അതിരാവിലെ ഇറങ്ങി. അങ്ങനെ നമ്മുടെ ചെക്കനെ പെരിന്തൽമണ്ണയിലുടെ മിന്നിപായിച്ചു. നമ്മളെ റൂട്ട് Nilambur-bandipur-Maysuru-bangaluru-Hampi എന്നിങ്ങനെ അയിരുന്നു. ബന്ദിപ്പൂർ കാട് അസ്വദിച്ചു പതിയെ പതിയെ വണ്ടി വിട്ടു. ഒരുപാട് മൃഗങ്ങളെ നേരിൽ കണ്ടു അതു തൊട്ടടുത്ത്.ഹംപിയിലേക്കുള്ള യാത്രയിൽ ഞാൻ വല്ലത്തെ അകാംശയിലാണ്.

ഹംപിനീസൗന്ദര്യത്തിന്റെഅഴകടലാണ്

ഒപ്പം എന്നെ ദയപ്പെടുത്തിയ ഹംപിയിലേക്കുള്ള വഴിയുംഏതൊരു സ്ഥലത്തിലേക്കും പോകുമ്പോഴും അരോടും വഴി ചേദിക്കണ്ടേ. കാരണം #googlemap ഉണ്ടല്ലോ എന്ന ധൈര്യത്തിലാണ് ഇറങ്ങി തിരിച്ചിരിക്കുന്നത്.അങ്ങനെ മപ്പും നോക്കി യാത്ര തുടങ്ങി.പെട്ടെന്ന് വെറെ വഴിതന്ന് നമ്മുടെ വഴികാട്ടി. ഹംപിയിൽ പോയ പരിചയമോ ഒന്നും നമ്മക്ക് ഇലല്ലോ. അപ്പോ മപ്പ് പറയുന്നപ്പോലെ പോയി. അതായിരുന്നു കഥയിലെ Twist.മപ്പ് നമ്മക്ക് പണി തന്നു അതും എട്ടിന്റെ പണി .അങ്ങനെ അളും പാളും ഇല്ലത്തെ വഴിയുലുടെ ഞാനും എന്റെ ട്രവലർ പാർട്ടണറും facino യും ഒറ്റയ്ക്ക്. നമ്മെ അങ്ങനെ ഒരു ഹാലിൽ അങ്ങനെ മുന്നോട്ട് നീങ്ങി. ചുറ്റോറും കല്ലുകൾ.അരുമില്ലത്തെ റോഡ്. ഏകദേശം ഒരു 29 Km കഴിഞ്ഞപ്പോ ഒരു ഗ്രമത്തിൽ എത്തിപ്പെട്ടു. ഒരു വശത്ത് നല ഭയം ഉണ്ടായിരുന്നു’ മറുവശത്ത് എന്തിനും face ചെയ്യാനുള്ള മനക്കരുത്തും.

അളുകൾ എന്നെ ഇങ്ങനെ നോക്കി കൊണ്ടിരിന്നു. ചില കുട്ടികൾ പറയുന്നണ്ടയിരുന്നു *തലമ്മെ ക്യമാറ goPro വെച്ച് ഒരു ചേട്ടന് പോകുന്നു എന്ന്* മപ്പ് അതിന്റെ പണിത്തരാൽ തുടർന്നുകൊണ്ടിരുന്നു.ചെക്കനെ കൊണ്ടുപോയത് ഒരു വീടിന്റെ അരുവിലുടെ അയിരുന്നു. കാരണം റോഡ് ഇല്ല. ഗ്രാമം അലോചിച്ചാൽ പേരെ.. അങ്ങനെ 89 km ഓളം പോയത് ഇതുപോലയുള്ള സ്ഥലങ്ങളിലുടെയായിരുന്നു. ചിലയിടം വെറും കല്ലുകൾ, ചിലയിടം കാട്, ഗ്രാമം എന്നിങ്ങനെ പല ഘട്ടങ്ങളിലുടെ താണ്ടി. ചിലയിടത്ത് അടിനെ #ബലി കൊടുക്കുന്നത് കണ്ടിരിന്നു. എന്തിനാണ് എന്ന് അറിയുന്നില്ല. പെട്ടെന്ന് ഒരു മഴപെയ്യൽ ഇനി മഴയുണ്ടാവാൻ വേണ്ടിയാണോ അവർ ബലി കൊടുക്കുന്നത് ഒന്നും അറിയത്തില്ല. എണ്ണ തരാന്നായിരിക്കുന്നു. പമ്പുകൾ ഒന്നും കാണുന്നില്ല. എന്തിന് ഒരു കട പോലും. പക്ഷേ നമ്മൾ ഇതെല്ലാം കണ്ട് എണ്ണ സ്റ്റോർ ചെയ്തിരുന്നു.അതും അടുത്ത് വണ്ടിയിൽ ഒഴിച്ച് മുന്നോട്ട് നിങ്ങി.ഇടയ്ക്ക് മിന്നൽ വേഗത്തിൽ ലോറികൾ പായുന്നുണ്ട്. മണ്ണും കല്ലും കൊണ്ടു പോവുകയാണ് അവർ. ചിലയിടത് ഫക്ടറികൾ കാണുന്നുണ്ട്.

അങ്ങനെ ഒരു കണക്കിന് ഹൈവേയിൽ എത്തിപ്പെട്ടു. സത്യം പറഞ്ഞാൽ മപ്പിനോട് ശരണം പറഞ്ഞു. എന്തെന്നാ പുള്ളിക്കാരൻ ഹൈവേ റോഡ് പണി നാടയ്ക്കാണ് അതിനാണ് നമ്മുക്കിട്ട് ഈ പണി തന്നത്. ഇനി ഹംപിയിലോട്ടുള്ള ദൂരം വെറും 30Km.പോകുന്ന വഴിയിൽ ഒരു പമ്പ് കണ്ടു അതിൽ നിന്ന് എണ്ണയും അടിച്ച് പതിയെ നിങ്ങി. ഏവിടെ ചെന്നാലും എല്ലാവരും നോക്കുന്നു ‘ഇവരെന്താ യാത്ര ഒന്നും പോകറില്ലേ…. പോകുന്ന വഴിയിൽ സൂര്യകാന്തി തോട്ടങ്ങൾ വാടികിടയ്ക്കുന്നു. കണ്ടിട്ട് സങ്കടം തോന്നി. അപ്പോ അതിന്റെ *കർഷകന്റെ അവസ്ഥ എന്തായിരിക്കും.

എല്ലാം കണ്ടും കേട്ടും മുന്നോട്ട് അരിച്ചു.അതാ വിജയനഗറിലേക്കുള്ള മെയിൻ എൻട്രൻസ്.അതിലൂടെ വേഗം കയറിപ്പെറ്റി.രാജക്കന്മാരുടെ കാലത്തെ പല സാധനങ്ങളും കാണുന്നണ്ടായിരുന്ന്. പ്രജകളുടെ വീട് എല്ലാം. പച്ചപ്പ് വിരിച്ച പാടങ്ങൾ, തേങ്ങിന് തോപ്പുകൾ നിരവധി സുന്ദരമായ കാഴ്ചകൾ. മെയിൻ എൻട്രൻസിൽ നിന്നും പാലി ലേക്കുള്ള ദൂരം വെറും 3 KM .ശരിക്കും പറഞ്ഞാൽ കല്ലുകളുടെനാട്. അവിടെത്തും മുമ്പെ ചിലർ നമ്മുക്കിടയിൽ വരും റൂം വേണോ? എന്ന് പല ചോദ്യങ്ങളുമായി .

അവരെല്ലാം അവിടെത്തെ ട്രവലർ ഗൈഡുകളാണ്. അവിടെ ടെന്റ് അടിക്കാൻ സാധിക്കാത്തതിനാൽ ഞാനും എടുത്തു ഒരു റൂം. അദ്യം അവർ പറയുന്നത് 900-800 എന്നെല്ലാമായിരുന്നു. പിന്നിട് വിലപേശി 500-600 വരെ എത്തി പിടിക്കാം. ഏതായാലും നല്ല വ്യത്തിയുള്ള മുറി അയിരുന്നു അത്. അത്ര മതി .മുറിയിൽ സാധനങ്ങൾ കൊണ്ടു വെച്ചതിനു ശേഷം ഹംപിയിൽ കുറച്ച് സ്ഥലങ്ങൾ നടന്നു കാണാൻ തീരുമാനിച്ചു. സമയം 8.00 അയിട്ടുണ്ട്. ഏതായുല്ലാം കാണാൻ ഇറങ്ങി. അതോടപ്പം ഒരു പുതിയ ഒരു ചങ്ങായിയേയും കിട്ടി. പുള്ളിക്കാരൻ നമ്മുടെ കൊച്ചിക്കാരാനാ…. അവനും ഒറ്റയ്ക്കുള്ള വരവാ.. അവൻ ക്ഷിണതാനാണ് എന്ന് ചെല്ലി റൂമിലേക്ക് പോയി ഞാൻ നേരെ നമ്മുടെ

virupakshewaratempleലേക്കും.ഏകദേശം 2:30 മണിക്കുർ അതിനുള്ളിൽ നടന്നുകൊണ്ടിരിന്നു. ഒരു പാട് കാണന്നുണ്ടായിരുന്നു.പിന്നെ എപ്പേഴാത്തെ പോലെ വിട്ടിൽ നിന്ന് വിളി ഉണ്ടായിരുന്നു.അത് ഒരു കണക്കിന് അലറാം പോലെയാണ്.ഉമ്മയോട് സംസരിക്കെ കുറേച്ച് പിള്ളേർ എന്നെ ഇടയ്ക്ക് നോക്കുന്നുണ്ട്. കാരണം എന്തൊനാൽ അവരും മലയാളി നമ്മളും മലയാളി അതു തന്നെ കാരണം. പിള്ളേര് അലപ്പുഴക്കാരാണ്.. കോളജ് ടൂർ വന്നതാ നമ്മുടെ അനന്ദത്തിലേ പോലെ.. അവരോട് കുറച്ച് നേരം മിണ്ടി നിന്നു.നേരം 10.15 അയി.ഞാൻ റൂമിലോട്ട് നിങ്ങി. അപ്പോ റൂമിന്റെ മുൻവശത്ത് ഒരു കടയുടെ ഉടമ പറയുന്നണ്ടായി അനന്ദത്തിലെ അക്റ്റേഴ്സ് എല്ലാം ഈ റൂമിലുടെ അയിരിന്നു തമാസിച്ചിരുന്നത്.ആർക്കറിയാം?. അതും കേട്ട് റൂമിലേക്ക് കയറി.നാളെ അതിരാവിലെ #Monkeytemple കയറണം.

അതാണ് അവിടെത്ത best view. എല്ലാം മനസ്സിൽ കരുതി അങ്ങോട്ട് കണ്ണടച്ചു ഉറങ്ങി… നേരം 4 മണി അയപ്പേഴ്ക്കും എണിറ്റ്. ഒന്ന് fresh നേരെ വിട്ട് Monkey temple_ലേക്ക്.ഒരിക്കല്ലും മറക്കില്ല ഞാൻ ആ സ്റ്റപുകൾ.അനന്ദത്തിൽ പറയുന്നത് പോലെ * കുറെ സ്റ്റപ്പും കുരങ്ങമാരും * അത് എനിക്ക് ഇടയ്ക്ക് ഇടയ്ക്ക് ഒർമ്മവരുന്നുണ്ടായിരുന്നു. ഏതായാലും ഒരു കണക്കിന് മുകളിലെത്തി. എന്റെ സാറെ ഒന്നും പറയണ്ടേ ആദ്യം തന്നെ അവിടെ ഒന്നുകിടന്നു. ഒന്ന് റിലേകസ് അയതിനു ശേഷം അവിടെ ചുറ്റോറം കണ്ട് അസ്വദിച്ചു.അതിന്റെ മുകളിൽ നിന്നുള്ള സൂര്യദയം ഒരു രക്ഷയുമില്ല നമ്മുടെ ചങ്ക് Muhammed Rafeeq Anamangad പറഞ്ഞിരിന്നു.

അത് നൂറു ശതമാനം ശരിയായിരുന്നു. അതിന്റെ ഫിൽ വേറായാ……അവിടെ നിന്ന് നോക്കിയാൽ 100ൽ 99 ശതമാനം കാണപ്പെടുന്നത് കല്ലുകൾ തന്നെയാണ്. ഏതായാലും അതിന്റെ മുകളിൽ നിന്ന് കാണണ്ടേത് എല്ലാം കണ്ട് തിരിച്ച് ഇറങ്ങി. തിരിച്ച് തഴെ എത്തിയപ്പോൾ താഴെ ഓട്ടേക്കാർ പറയുന്നുണ്ടായിരുന്നു 400 രൂപ തന്നാൽ ഹംപി മുഴുവൻ കാണിക്കാം എന്ന്… പിന്നെ നേരെ #Queensbath ലേക്ക്… അന്നത്തെ റാണിമാർക്ക് കുളിക്കാനുള്ള സ്ഥലമാണ് അത്. അത് കണ്ടപ്പോലും ഒരു കെട്ടരാത്തിന്റെ ഫീൽ ഉണ്ടായിരുന്നു.പിന്നെ നേരെ വിട്ടു musical fillers എടുത്തേക്ക്.ഒരു യാതർത്ഥ സംഗിതവിദാന് അവിടെയുള്ള കല്ലിന്മൽ തട്ടിയാൽ പോലും ഒരു സംഗിതം രചിക്കാൻ സാധിക്കും. അവിടെയുള്ള ഓരോ ശിൽപ്പങ്ങളും കാണാൻ പ്രത്യേക മെഞ്ചാ….

virupashewara temple,monkey temple,Ugra narasimha,hampi university ,thunga badra dam,Mahanavami dibba Stone chariot,Kooparama vatike,Kamalapura tank,Atal bihari vajpei joological park,bear sanctuary ,vijaya vittala temple,Lotus mahal,under ground temple,Matanga hill,Saasivakkelu Ganesha ,Kadalekalu Ganesha ,Pamba sarovar,shiva temple ,Steeped tank,kings balance,Pushkarani,elephant stable

പിന്നെ അവിടെ കാണണ്ടേതാല്ലൊം കണ്ട് തിരിച്ച് റൂമിലാട്ട് ചെന്നപ്പോ കണ്ടത് ശരിക്കും സഹിക്കാൻ പറ്റില്ല., വണ്ടിയിലേ സ്റ്റിക്കർ എല്ലാം പിള്ളേർ കിറിപ്പോയി. സങ്കടം ഉള്ളിൽ ഒതുക്കി.. ചിലർക്ക് ഹoപിയിൽ അറിയാത്ത ഒരിടമുണ്ട് പുറകിലുള്ള ഒരു ലേക്ക്… ഞാൻ അവിടെയും ചെന്നെത്തി…. മഴക്കരണം ഹംപിയിൽ ഞാൻ മുന്ന് ദിവസത്തോളം നിന്നു. അവിടത്തെ അളുകൾ പറയുന്ന ണ്ടായി #അനന്ദം ഇറങ്ങിയതിനു ശേഷം ഒരു പാട് പേർ ഇവിടെ വരുന്നുണ്ട് … ഞങ്ങളുടെ ഉപജീവന മാർഗ്ഗമാണ് ശിലകൾ വിൽക്കുന്നതും, റൂം റെന്റിനും നൽകുന്നതും ,ഹോട്ടൽ തുടങ്ങിയവ അതെല്ലാം മെച്ചപ്പെടാൻ കാരണം ഒരു #മലായാളസിനിമയാണ് .ഹംപിയോട് ഞാൻ ഒന്നോ പറയുന്നുള്ളൂ *ഒരിക്കൽ കൂടി ഞാൻ നിൻ അരികിൽ വരും നിന്റെ സൗന്ദര്യം ചാലിചെഴുതാൻ

വിവരണം : ഫൈറൂസ് കുന്നത്ത്

LEAVE A REPLY

Please enter your comment!
Please enter your name here