ഇന്ത്യൻ ഹാർളിയാകാൻ ഒരുങ്ങി റോയൽ എൻഫീൽഡ് ഒരു അഡാർ ഐറ്റം ഒരുങ്ങുന്നു 830CC

0
509

റോയൽ എൻഫീൽഡ് പഴയ റോയൽ എൻഫീൽഡ് അല്ല കാരണം പുതിയ പുതിയ അപ്‌ഡേറ്റകളും പുതിയ പുതിയ മോഡലുകളെയും അവതരിപ്പിക്കുകയാണ് റോയൽ എൻഫീൽഡ് ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ ഇന്ത്യയിൽ നവംബറിൽ എത്താനിരിക്കെ പുതിയ ബൈക്കിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ് 650 സി സിഇത് ഒതുങ്ങി നില്ക്കാൻ തങ്ങളില്ല എന്ന് പറഞ്ഞു വെക്കുന്നു.ഇന്റര്‍സെപ്റ്റര്‍ 650 എന്നിവയുടെ അതേ എന്‍ജിന്‍ തന്നെ പുതിയ ബോബര്‍ മോഡലും തുടരുമെന്നായിരുന്നു ആദ്യ സൂചന എന്നാൽ പുതിയ റിപോർട്ടുകൾ പറയുന്നത് 830 സി സിവി ട്വിന്‍ എന്‍ജിനിലാകും ആകും മോഡലിൽ തുടിക്കുക എന്നാണ്.

പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ് കമ്പനി അതിന്റെ ഭാഗമായി 830 സിസി ക്രൂയിസര്‍ ബൈക്കിനെ റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടുവരും മിലാനില്‍ നടക്കാനിരിക്കുന്ന 2018 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഏറ്റവും  പുതിയ 830 സിസി ക്രൂയിസര്‍ മോഡലിനെ കാഴ്ച്ചവെക്കുമെന്ന് റിപ്പോര്‍റ്റുകൾ പറയുന്നു. പോളാരിസ് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്നാണ് ഈ എന്‍ജിന്‍ റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ചത്,ശസ്ത ഗ്ലോബല്‍ ബ്രാന്‍ഡുകളായ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍, വിക്ടറി മോട്ടോര്‍സൈക്കിള്‍ എന്നിവയുടെ ഉടമകളാണ് പോളാരിസ്. ബിഎസ് 6 നിലവാരത്തിലുള്ളലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 830 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിനായിരിക്കും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസറില്‍

പുതിയ ബോബറിന്റെ കണ്‍സെപ്റ്റ് മോഡൽ  മിലൻ മോട്ടോർ ഷോയിൽ റോയൽ എൻഫീൽഡ് പ്രദർശിപ്പിച്ചിരുന്നു എന്നാൽ  പ്രൊഡക്ഷന്‍ പതിപ്പ്  അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ എത്തുകയുള്ളൂ.വൃത്താകൃതിയിലുള്ള ഹെഡ്​ലാമ്ബ്, വീതിയേറിയ ഹാന്‍ഡില്‍ ബാര്‍, വലിയ അലോയി വീല്‍ എന്നിവ ദൃശ്യമാകുന്ന ടീസറാണ് നേരത്തെ കമ്ബനി പുറത്തുവിട്ടിരുന്നത്. എന്‍ജിനും പ്രാഥമിക രൂപവും കണക്കിലെടുക്കുമ്ബോള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 മോഡലിലായിരിക്കും ഇന്ത്യയിൽ റോയൽ എൻഫീൽഡിന്റെ മുഖ്യ എതിരാളി. എന്തായാലും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഞൊടിയിടയിൽ വൈറലായിരിക്കുകയാണ് നമുക്ക് കാത്തിരുന്ന് കാണാം

പുതിയ മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് ആരാധകര്‍ക്ക് തിളക്കം പകര്‍ന്നുകൊണ്ടാണ് പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി വിപണിയില്‍ അവതരിപ്പിച്ചത്. വാഹനപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഡലുകള്‍ നവംബര്‍ പകുതിയോടെ എത്തും. 650 സിസി റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ തുടങ്ങി

വിപണിയിലെത്തുമ്ബോള്‍ ഉണ്ടാകുന്ന പിടിവലി ഒഴുവാക്കാനാണ് കമ്ബനി അനൗദ്യോഗിക ബുക്കിംഗ് നേരത്തെ തന്നെ കമ്ബനി ആരംഭിച്ചത്. പലയിടത്തും അയ്യായിരം രൂപ മുന്‍കൂര്‍ പണമടച്ചു ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടിയെയും ബുക്ക് ചെയ്യാം. ഡിസംബര്‍ മുതല്‍ ബുക്ക് ചെയ്തവര്‍ക്ക് ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടി 650 യെയും കമ്ബനി കൈമാറും. വില ഏകദേശം മൂന്നുലക്ഷത്തോളം രൂപ ഇരു മോഡലുകള്‍ക്കും പ്രതീക്ഷിക്കാം.

648 സിസി ഓയില്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളില്‍ ഉള്ളത്. എഞ്ചിന് 47 ബിഎച്ച്‌പി കരുത്തും 52 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയോടെയാണ് ആറു സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നത്. 320 എംഎം 240 എംഎം ബൈബ്രെ ഡിസ്‌ക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് മുന്‍ പിന്‍ ടയറുകളിലെ ബ്രേക്കിംഗ് സിസ്റ്റം. ഇന്ത്യയില്‍ വിപണിരംഗത്ത് ഒരു കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.

ഡൊമിനാറൊക്കെ വാല് മടക്കി ഓരത്ത് നിക്കും; വേഗത മണിക്കൂറില്‍ വേഗം 160 കിലോമീറ്റര്‍ 25.5KM മൈലേജ്

ഏറ്റവും കരുത്തുറ്റ 650 സിസി എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നീ രണ്ടു മോഡലുകള്‍ ഉടന്‍ ഇന്ത്യയിലെത്താനിരിക്കുകയാണ്. പതിവ് എന്‍ഫീല്‍ഡ് ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന വേഗത നല്‍കാന്‍ ഈ പുതിയ ഇരട്ടകള്‍ക്ക് സാധിക്കും.മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപായാന്‍ രണ്ട് മോഡലിനും സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 648 സിസി എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് രണ്ട് മോഡലിനും കരുത്ത് പകരുന്നത്. 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 2500 ആര്‍പിഎമ്മിനുള്ളില്‍ തന്നെ 80 ശതമാനം ടോര്‍ക്ക് (40 എന്‍എം) ഉത്പാദിപ്പിക്കാനും സാധിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഏറ്റവുമധികം താരത്തിളക്കം നേടിയ മോട്ടോര്‍സൈക്കിള്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഇരട്ടക്കുട്ടികള്‍, ബുള്ളറ്റ് പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി വിപണിയില്‍ പുറത്തിറക്കി.ചരിത്രത്തിലാദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന പാരലല്‍ ട്വിന്‍ എന്‍ജിനുമായി എത്തുന്ന ബൈക്കുകള്‍ വിപണിയില്‍ വിജയം കൊയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. 1960 കളിലെ ഐതിഹാസിക അവതാരങ്ങളെ അനുസ്മരിപ്പിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ അവതാരങ്ങള്‍ മുതിര്‍ന്ന റൈഡര്‍മാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here