ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ബജാജ് അവ്രുടെ മോഡലുകളിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കുകയാണ് ഇന്ത്യയിൽ നിലവിലുള്ള പൾസർ 150 മോഡലിനെ പുതിയ ഡിസൈനീലും അത്യാധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തി അവതരിപ്പിക്കും എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബജാജ് പ്രഖ്യാപിച്ചിരുന്നു. നിലവിൽ മോഡലിന്റെ വില്പന 80000 യൂണിറ്റുകളാണ് അത് 90000 ത്തിലേക്ക് എത്തിക്കാനാണ് ഈ നീക്കം.
അടുത്തത് ഡൊമൈനോറിന്റെ ഊഴമാണ് കഴിഞ്ഞ ദിവസമാണ് ബജാജിന്റെ 2019 ഡോമിനർ മോഡൽ പരീക്ഷണയോട്ടത്തിൽ ക്യാമറ കണ്ണിൽ കുടുങ്ങിയത്. നിലവിലുള്ള ഡോമിനാറിൽ ആരോ പിന്തുടർന്ന് പകർത്തിയ ചിത്രങ്ങളും വിഡിയോസുമാണ് ഇപ്പോൾ ചർച്ചകൾക്ക് വഴി തിരിച്ചിരിക്കുന്നത്.അപ്സൈഡ് ടെലസ്കോപിക്ക് ഫ്രണ്ട് സസ്പെൻഷൻ, പുതിയ എക്സോസ്റ്റ് ഡിസൈൻ, ഒരു വലിയ റേഡിയേറ്റർ എന്നിവയുടെ രൂപത്തിൽ 2019 മോഡലിന്റെ അപ്ഡേറ്റുകലാണ്.
നിലവിലെ മോഡലിൽ BS-IV കംപൈൽഡ് 373 സിസി സിംഗിൾ സിലിണ്ടറാണ് ഉപയോഗിക്കുന്നത്, ലിക്വിഡ്-കൂൾഡ് എൻജിൻ, 35 പിഎസ് കരുത്തും,35 എൻഎം ടോർക്കും ഈ എൻജിൻ പരമാവധി ഉല്പാദിപ്പിക്കും, ആറ് സ്പീഡ് ആണ് ഗിയർ ബോക്സ്. എന്നാൽ വരൻ പോകുന്ന ഡോമിനറിൽ BS-VI മാനദണ്ഡങ്ങൾ മാനിച്ചുള്ള എൻജിനിലാകും പുറത്തുവരിക എന്നാൽ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല
സുരക്ഷയുടെ ഭാഗമായി ഇന്ത്യയിൽ 2019 ഏപ്രിൽ മാസം മുതൽ 125 സി സിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളിൽ എ ബി സ് ബ്രേക്കിംഗ് സംവിധാനം നിർബന്ധമാക്കിയ സാഹചര്യത്തിൽ നിലവിലുള്ള എ ബി സ് ഇല്ലാത്ത ടോമിനാറിനെ കമ്പനി പിൻവലിച്ചേക്കും ഇറങ്ങാൻ പോകുന്ന ഡോമിനർ ഉൾ ചാനൽ എ ബി സ് സുരക്ഷയിലാകും വാഹനം നിരത്തിലെത്തുക.
10000 യൂണിറ്റുകലാണ് പ്രതിമാസം വില്പന പ്രതീക്ഷിച്ചത് എന്നാൽ ബജാജ് ഡോമിനറിന് അത് സാധിച്ചിരുന്നില്ല. നിലവിൽ 2000 യൂണിറ്റുകളിൽ താഴെയാണ് ഡോമിനറിന്റെ വില്പന. ഇറങ്ങാൻ പോകുന്ന ഡോമിനർ 400 അല്ലാതെ ഒരു സ്‌ക്രബ്‌ളർ പതിപ്പിനെ അവതരിപ്പിക്കാനും ബജാജ് തീരുമാനിച്ചിരുന്നു എന്ന് റിപോർട്ടുകൾ ഉണ്ട്.
ബജാജ് ഡോമിനർ അഞ്ചാം തവണയും വിലകൂട്ടി; അകെ ഒരു വർഷത്തിൽ 12000 രൂപയുടെ വില വർദ്ധനവ്
ബജാജിന്റെ ഫ്ലാഗ്ഷിപ് മോഡലായ ബജാജ് ഡോമിനാർ നിരത്തിലിറങ്ങി രണ്ടാം വര്ഷം പിന്നിടുമ്പോൾ ഈ വര്ഷം മാത്രം വാഹനത്തിന്റെ വില വർധിച്ചത് അഞ്ചു തവണ. ആയിരം രൂപയാണ് വാഹനത്തിന്ഈ പ്രാവിശ്യം കുടിയിരിക്കുന്നത് ഈ വര്ഷം ജൂലൈയിൽ ഡോമിനറിന് രണ്ടായിരം രൂപ കമ്പനി വില വർധിപ്പിച്ചിരുന്നു. പന്ത്രണ്ടായിരം രൂപയോളമാണ് വാഹനം ഇറങ്ങിയ ശേഷം വില വർധിച്ചിരിക്കുന്നത്. ഡോമ ന്റെ വിലയിൽ മാറ്റങ്ങൾ സംഭവിക്കുമെന്ന് കമ്പനി മുൻപ് തന്നെ വ്യെക്തമാക്കിയിട്ടുണ്ട്. 1.36 ലക്ഷം രൂപയാണ് ബജാജ് ഡോമിനറിന്റെ പ്രാരംഭ വില.