South Indian authentic STINGRAY Fish Kulambu Prepared by my DADDY

0
531

ഒരു അച്ഛനും മകനും ചേർന്ന് യൂട്യൂബിൽ ഹിറ്റ് തരംഗമാവുകയാണ്. അറുമുഖന്‍ എന്ന വയോധികനും മകൻ ഗോപിനാഥും കൂടിയാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍ ലോകം കീഴടക്കുന്നത്. ഇവരുടെ നാടായ തിരുപ്പൂരിൽ നിന്ന് ഇന്ത്യയും കടന്ന് അമേരിക്കയിലും യൂറോപ്പിലും വരെ ഇന്ന് അറുമുഖത്തിനും അദ്ദേഹം ഉണ്ടാക്കുന്ന നാടൻ വിഭവങ്ങൾക്കും ആരാധകരുണ്ട്. വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍ നിന്നുള്ള കുക്കിംഗ് വീഡിയോകള്‍ക്ക് പത്ത് കോടിയിലേറെ കാഴ്ചക്കാരുമുണ്ട് താനും.

തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയാണ് അറുപതുകാരനായ അറുമുഖം. തനിനാടന്‍ രീതിയില്‍ അദ്ദേഹം തയ്യാറാക്കുന്ന വിഭവങ്ങളാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലിലുള്ളത്. അദ്ദേഹത്തിന്റെ മകന്‍ ഗോപീനാഥാണ്(26) വില്ലേജ് ഫുഡ് ഫാക്ടറിയുടെ അഡ്മിന്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 24-നാണ് ഞണ്ട് കറിയുണ്ടാക്കി ഇവർ ചാനലിലിട്ടത്. ആദ്യത്തെ വിഡീയോക്ക് തന്നെ ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരെ കിട്ടിയതോടെ പിന്നെ ഇവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

വിറക് ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുക. ഭക്ഷണത്തിന് നിറമോ രുചിയോ കൂട്ടാന്‍ എന്തെങ്കിലും കൃതിമത്വം കാണിക്കുന്ന പതിവുമില്ല. ഇതൊക്കെ വ്യക്തമായി വീഡിയോയിൽ കാണാനാകും. ഇറച്ചിയോ മീനോ പച്ചക്കറികളോ ജ്യൂസോ ഏതുമാകട്ടെ അറുമുഖൻ നിഷ്പ്രയാസം തയ്യാറാക്കും. മറ്റു കുക്കറി ഷോകളിലെല്ലാം അവസാനം അവതാരകന്‍ ഭക്ഷണം പ്രേക്ഷകന് സമര്‍പ്പിക്കുകയാണ് ചെയ്യുന്നതെങ്കില്‍ ഇവിടെ പാചകം കഴിഞ്ഞ് ഉണ്ടാക്കിയ വിഭവം അറുമുഖം വയറുനിറച്ച് കഴിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here