സുരക്ഷയുടെ അവസാന വാക്ക് വോൾവോ പോള്‍സ്റ്റാർ

0
587

വോൾവോ എന്ന പേര് കേൾക്കുമ്പോൾ തന്നെ അറിയാം സുരക്ഷയിൽ കേമന്മാർ ആണെന്ന് സുരക്ഷയിൽ ഒരു വിട്ടു വീഴ്ചയും വരുത്താത്തവരാണ് വോൾവോ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹങ്ങളും വോൾവോയിൽ നിന്നും ഉള്ളതാണ്. പെര്‍ഫോമെന്‍സ് കാറുകള്‍ക്കായുള്ള വോള്‍വോയുടെ സബ് ബ്രാന്‍ഡായ പോള്‍സ്റ്റാറും സുരക്ഷ തന്നെയാണ് മുൻപന്തിയിൽ എന്ന്   പോള്‍സ്റ്റാർ 1 ക്രഷ് ടെസ്റ്റ് ഫലങ്ങൾ പറഞ്ഞു വെക്കുന്നു.

പോള്‍സ്റ്റാർ അവരുടെ തന്നെ ലാബിൽ നടത്തിയ ഇടി പരീക്ഷണ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് 56 കിലോമീറ്റര്‍ വേഗതയില്‍ ഇടിപ്പിച്ച ഫ്രണ്ട് ഇംപാക്ട് ടെസ്റ്റില്‍ വാഹനത്തിനുള്ളിലേക്ക് കാര്യമായ ഒരു ആഘാതവും ഇല്ലാതെ ഡമ്മി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പോള്‍സ്റ്റാര്‍ വണ്ണിന് കഴിഞ്ഞിട്ടുണ്ട് . വാഹനത്തിന്റെ ബോഡിയില്‍ ധാരാളം കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങളുണ്ടെങ്കിലും ദൃഢതയേറിയ സ്റ്റീല്‍ സ്‌ട്രെക്ച്ചറിലാണ് പോള്‍സ്റ്റാര്‍ വണ്ണിന്റെ നിര്‍മാണം ഇത് കാരണം സുരക്ഷയിൽ വര്ധനവ് ഉണ്ടായത്.എസ് 60 സെഡാന്റെ കരുത്തേറിയ വകഭേദമാണ്  പോള്‍സ്റ്റാർ

പോള്‍സ്റ്റാറിന് മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വെറും 4.7 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററില്‍ ഇലക്‌ട്രോണിക്കലായി നിയന്ത്രിച്ചിരിക്കുന്നു. എസ് 60 പോള്‍സ്റ്റാറിന്റെ 2.0 ലീറ്റര്‍ , ടര്‍ബോചാര്‍ജ്ഡ്, സൂപ്പര്‍ ചാര്‍ജ്ഡ് , നാല് സിലിണ്ടര്‍ ,പെട്രോള്‍ എന്‍ജിന് 362 ബിഎച്ച്‌പി -470 എന്‍എം ആണ് ശേഷി. ആള്‍വീല്‍ ഡ്രൈവ് സിസ്റ്റമുള്ള ലക്ഷുറി സെഡാന് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ ഉപയോഗിക്കുന്നു.

കാഴ്ചയില്‍ സാധാരണ എസ് 60 യെപോലെയാണ് പോള്‍സ്റ്റാറും. കാറിന്റെ ബോഡിയില്‍ പലയിടത്തായി പോള്‍സ്റ്റാര്‍ ബാഡ്ജിങ്ങുണ്ട്. മുന്നിലും പിന്നിലും സ്പോയ്‍ലര്‍ നല്‍കിയിക്കുന്നു. നിരവധി സുരക്ഷാസംവിധാനങ്ങള്‍ക്കൊപ്പം വോള്‍വോ സിറ്റി സേഫ് ഫീച്ചറും പോള്‍സ്റ്റാറിനുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ പോകുമ്ബോള്‍ അപകടമുണ്ടായേക്കാവുന്ന സാഹചര്യം വന്നാല്‍ കാര്‍ സ്വയം ബ്രേക്ക് ചെയ്ത് യാത്ര സുരക്ഷിതമാക്കും.

മെഴ്‍സിഡീസ് ബെന്‍സ് സിഎല്‍എ 45 എഎംജി, ഔഡി എസ് 4 മോഡലുകളുമായാണ് സ്വീഡിഷ് കമ്ബനി വോള്‍വോയുടെ എസ് 60 പോള്‍സ്റ്റാര്‍ മത്സരിക്കുന്നത്. എതിരാളികളുമായി താരതമ്യം ചെയ്യുമ്ബോള്‍ ആകര്‍ഷകമാണ് വോള്‍വോ മോഡലിന്റെ വില. ഡല്‍ഹി എക്സ്‍ഷോറൂം വില 52.50 ലക്ഷം രൂപ

LEAVE A REPLY

Please enter your comment!
Please enter your name here