ഒരു അച്ഛനും മകനും ചേർന്ന് യൂട്യൂബിൽ ഹിറ്റ് തരംഗമാവുകയാണ്. അറുമുഖന്‍ എന്ന വയോധികനും മകൻ ഗോപിനാഥും കൂടിയാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍ ലോകം കീഴടക്കുന്നത്. ഇവരുടെ നാടായ തിരുപ്പൂരിൽ നിന്ന് ഇന്ത്യയും കടന്ന് അമേരിക്കയിലും യൂറോപ്പിലും വരെ ഇന്ന് അറുമുഖത്തിനും അദ്ദേഹം ഉണ്ടാക്കുന്ന നാടൻ വിഭവങ്ങൾക്കും ആരാധകരുണ്ട്. വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍ നിന്നുള്ള കുക്കിംഗ് വീഡിയോകള്‍ക്ക് പത്ത് കോടിയിലേറെ കാഴ്ചക്കാരുമുണ്ട് താനും.
തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയാണ് അറുപതുകാരനായ അറുമുഖം. തനിനാടന്‍ രീതിയില്‍ അദ്ദേഹം തയ്യാറാക്കുന്ന വിഭവങ്ങളാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലിലുള്ളത്. അദ്ദേഹത്തിന്റെ മകന്‍ ഗോപീനാഥാണ്(26) വില്ലേജ് ഫുഡ് ഫാക്ടറിയുടെ അഡ്മിന്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 24-നാണ് ഞണ്ട് കറിയുണ്ടാക്കി ഇവർ ചാനലിലിട്ടത്. ആദ്യത്തെ വിഡീയോക്ക് തന്നെ ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരെ കിട്ടിയതോടെ പിന്നെ ഇവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ബാലേട്ടന്റെ ഹോട്ടലിലെ തേങ്ങാ പാലൊയിച്ച ഞണ്ട് ഫ്രൈയും പുഴ മീൻ പൊരിച്ചതും
കോഴിക്കോട് നിന്ന് 19 കിലോമീറ്റർ അകലെ സ്തിഥി ചെയ്യുന്ന തീരദേശ ഗ്രാമമാണ് കടലുണ്ടി.കടലുണ്ടി അങ്ങാടിയിൽ നിന്ന് കടവ് ഭാഗത്തേക്ക് രണ്ട് കിലോമീറ്റർ ദൂരമാണ് ബാലേട്ടന്റെ ഹോട്ടലിലേക്കുള്ളത്.
നാടൻ ഉച്ച ഊണും കരിമീൻ പൊരിച്ചതും ഞണ്ട് ഫ്രൈയും പുഴ മീൻ വറുത്തതുമാണ് ഇവിടുത്തെ പ്രധാന വിഭവം. ഉച്ച മൂന്ന് മണിയോടെ കട പൂട്ടും.വീടിനോട് ചേർന്ന് കെട്ടിയുണ്ടാക്കിയ ചെറിയ ഒരു റൂമിലെ ഭക്ഷണ രുചിയറിയാൻ കേരളത്തിലെ എല്ലാ ജില്ലകളിൽ ബാലേട്ടന്റെ ഭാര്യ ദയമന്തിയുടെ കൈപുണ്യമറിയാൻ ആളുകളെത്തി ചേരാറുണ്ട്.
പാലക്കാട് നിന്നും എറണാകുളത്ത് നിന്നും മിക്ക ദിവസങ്ങളിലും അളുകളെത്തി ചേരാറുണ്ട്. ദൂരെ സ്ഥലങ്ങിൽ നിന്ന് വരുന്നവർ മുൻകൂട്ടി ബുക്ക് ചെയ്ത് വേണം വരാൻ,
ബാലേട്ടന്റെ ഭാര്യ ദയമന്തിയുടെ സ്പെഷ്യൽ മസാലക്കൂട്ടാണ് പുഴ മീൻ രുചിക്ക് പിന്നിലെന്നാണ് ഇവിടെ വരുന്നവർ പറയാറുള്ളത്.വാഴ ഇലയിലാണ് ചോറ് വിളമ്പുന്നത്,വീട്ടിലുണ്ടാക്കുന്ന മായമില്ലാത്ത അച്ചാറിനും ഉപ്പേരിക്കും വരെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനും തരാൻ കഴിയാത്ത രുചിയാണ്.
കടലുണ്ടിയിലെ മനം കവരും കാഴ്ചകളും ആസ്വദിച്ച് വയറ് നിറയെ ഭക്ഷണവും കഴിച്ച് ഇവിടെ നിന്ന് മടങ്ങാം.എ സി റൂമോ സ്പോഞ്ച് പോലെയുള്ള കസേരയോ ആളുകളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള ബോർഡോ ഒന്നും തന്നെ ഇവിടെ ഇല്ലാ.വീടിനോട് ചേർന്ന നാലുകാലുള്ള ഓലപ്പുര യായിരുന്നു ആദ്യം, പിന്നീട് വീടിനോട് ചേർന്ന ചെറിയ ഒരു റൂമാക്കുകയായിരുന്നു.കടലുണ്ടിക്കടവ് പാലത്തിനോട് ചേർന്നുള്ള ഈ കുടിലിൽ വിഭവ സമൃദമായ മൽസ്യാഹരത്തിന്റെ കലവറ തന്നെയാണ്.നാടൻ തനിമയോടെയാണ് ഉണ്ടാക്കുന്നതും വിളമ്പുന്നതുമെല്ലാം,നരിമീൻ ചെമ്മീൻ കരിമീൻ ചെബല്ലി, ഞണ്ട് ചിരിത, ഇവയെല്ലാം ഇവിടുത്തെ സ്പെഷലുകളാണ്.തേങ്ങാ പാലൊയിച്ച ഞണ്ട് ഫ്രൈ ആണ് ഇവിടുത്തെ പ്രധാന വിഭവം.
പോരുന്നോ എന്റെ നാട്ടിലേക്ക്
Related Video