അമ്പോ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറച്ചായി ഒടിവിൽ കണ്ടു ജാവയുടെ അവതാരത്തിനെ കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടത്തിന് ഇടയിൽ ആരോ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എന്നാൽ ആ ചിത്രങ്ങൾ മൂടിക്കെട്ടിയ വിധത്തിലായിരുന്നു ഇപ്പോളിതാ വാഹനത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവന്നിരിക്കുകയാണ്. ചെക്ക് ബ്രാൻഡായ ജാവാ മോട്ടോർസൈക്കിളിനെ കഴിഞ്ഞ വർഷമാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത്.
ഏറ്റടുപ്പിന് പിന്നാലെ തന്നെ ജാവാ ബൈക്കുകൾ വിപണിയിൽ എന്തികുമെന്ന് മഹേന്ദ്ര സൂചന നൽകിയിരുന്നു.പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്ന പരസ്യ ചിത്രീകരണത്തിനിടെയാണ് പുതിയ ജാവ ബൈക്കിനെ ക്യാമറ പകര്‍ത്തിയത്. ജാവ മോഡലുകളുടെ പ്രതാപകാലം ഓര്‍മ്മപ്പെടുത്തുന്ന ക്ലാസിക് റെട്രോ ശൈലിയാണ് വരാന്‍പോകുന്ന പുതിയ ബൈക്കിന് എന്നത് ചിത്രങ്ങളിൽ വ്യെക്തമാണ് ക്രോം ആവരണം ബൈക്കില്‍ ധാരാളമായുണ്ട്. ക്രോം തിളക്കമുള്ള ഇന്ധനടാങ്കില്‍ പ്രത്യേക ജാവ ബാഡ്ജിംഗ് കാണാം
പിന്‍ ടയറില്‍ ഡ്രം യൂണിറ്റ് മാത്രമെ ബ്രേക്കിംഗിനുള്ളൂ. എംആര്‍എഫ് ടയറുകളുള്ള സ്‌പോക്ക് വീലുകള്‍, ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, ഷോക്ക് അബ്‌സോര്‍ബറുകള്‍, വലിയ പിന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയെല്ലാം പുത്തന്‍ ജാവ ബൈക്കിന്റെ വിശേഷണങ്ങളിൽ പെടും.
ഇന്ത്യന്‍ ജാവയുടെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് നേരത്തെ കമ്ബനി വെളിപ്പെടുത്തിയിരുന്നു. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എലന്‍ജിനാണ് ഇന്ത്യന്‍ ജാവയ്ക്ക് കരുത്തേകുക. 27 ബിഎച്ച്‌പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍.മാത്രമല്ല, ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് ഈ എന്‍ജിന്‍. നവംബർ 15 ജാവാ മൂന്ന് മോഡലുകളെ അവതരിപ്പിക്കും എന്നു റിപോർട്ടുകൾ ഉണ്ട്.
എന്തായാലും ഒരു കാര്യം ഉറപ്പിക്കാം പകരക്കാരനില്ലാതെ വിപണിയിൽ വിലസുന്ന റോയൽ എൻഫീൽഡ് ബൈക്കുകൾക് ഒരു ഒത്ത എതിരാളിയാണ് ജാവാ എന്നത്. കഫെ റേസര്‍, ഓഫ് റോഡര്‍, ബോബര്‍ ശൈലിയുള്ള ജാവ ബൈക്കുകള്‍ക്കും ഇന്ത്യന്‍ വിപണി ഉടന്‍ സാക്ഷ്യം വഹിക്കും