ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്വറർ റോയൽ എൻഫീൽഡിന്റെ പുതിയ ബുള്ളറ്റ് 350യിൽ ഡിസ്ക് ബ്രേക്ക് നൽകി പുറത്തിറക്കി. ഇരട്ട ഡിസ്ക് ബ്രേക്കുകളുള്ള പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350ക്ക് 1.28 ലക്ഷം രൂപയാണ്എ ക്സ് ഷോറൂം (മുംബൈ). റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് മോഡൽ തിരഞ്ഞെടുക്കുന്നവരിൽ 50% ആൾക്കാരുടെയും വലിയ പ്രശ്നങ്ങളിൽ ഒന്ന് ബ്രേക്കും മറ്റൊന്ന് സെല്ഫ് സ്റ്റാർട്ടും ആയിരുന്നു ആ രണ്ട് വലിയ പ്രശ്നങ്ങൾക്കാണ് ഇവിടെ തിരശീല വീഴുന്നത്.ഡിസ്‌ക് ബ്രേക്കും സെല്ഫ് സ്റ്റാർട്ടും അല്ലാതെ വാഹനത്തിൽ മറ്റ് അപ്ഡേറ്റുകൾ ഒന്നും തന്നെ വാഹനത്തിൽ ഇല്ല. ഇന്റർനാഷണൽ മാർക്കറ്റിൽ ലഭ്യമാകുന്ന റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് 350 മോഡലുകളിൽ കാണപ്പെടുന്ന സ്വിംഗ്ആർം ഡിസൈൻ തന്നെയാണ് ഈ മോഡലിലും.
എന്നാൽ എടുത്ത് പറയേണ്ട മറ്റൊരു കാര്യം abs സംവിധാനം ബൈക്കിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ് റോയൽ എൻഫീൽഡിന്റെ മാറ്റുമോഡലുകളിൽ എല്ലാം തന്നെ എ ബി സ് സുരക്ഷാ സംവിധാനം റോയൽ എൻഫീൽഡ് നൽകിവരുകയാണ്. അടുത്തതായി പുറത്തിറങ്ങിയ റോയൽ എൻഫീൽഡ് സിന്ഗ്നൽ എഡിഷനിലും,റോയൽ എൻഫീൽഡ് ക്ലാസിക് 350 ഗൺ മെറ്റൽ ഗ്രെയിലും, ഹിമാലയനിലും വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ട്വിൻസ് 650 മോഡലുകളിലും എബിഎസ് സംവിധാനം റോയൽ എൻഫീൽഡ് നൽകി കഴിഞ്ഞു.
ബുള്ളറ്റ് 350 ലെ എൻജിൻ മാറ്റമില്ലാതെ തുടരുന്നു 346 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ 5250 rpm ൽ 19.8 Bhp കരുത്തും 4,000 rpm ൽ 28nm ടോർക്കും പരമാവധി ഉല്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ആണ് ഗിയർ ബോക്സ്.
വാഹനപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഡലുകള്‍ നവംബര്‍ പകുതിയോടെ എത്തും. 650 സിസി റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ തുടങ്ങിവിപണിയിലെത്തുമ്ബോള്‍ ഉണ്ടാകുന്ന പിടിവലി ഒഴുവാക്കാനാണ് കമ്ബനി അനൗദ്യോഗിക ബുക്കിംഗ് നേരത്തെ തന്നെ കമ്ബനി ആരംഭിച്ചത്.
പലയിടത്തും അയ്യായിരം രൂപ മുന്‍കൂര്‍ പണമടച്ചു ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടിയെയും ബുക്ക് ചെയ്യാം. ഡിസംബര്‍ മുതല്‍ ബുക്ക് ചെയ്തവര്‍ക്ക് ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടി 650 യെയും കമ്ബനി കൈമാറും. വില ഏകദേശം മൂന്നുലക്ഷത്തോളം രൂപ ഇരു മോഡലുകള്‍ക്കും പ്രതീക്ഷിക്കാം.
648 സിസി ഓയില്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളില്‍ ഉള്ളത്. എഞ്ചിന് 47 ബിഎച്ച്‌പി കരുത്തും 52 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയോടെയാണ് ആറു സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നത്. 320 എംഎം 240 എംഎം ബൈബ്രെ ഡിസ്‌ക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് മുന്‍ പിന്‍ ടയറുകളിലെ ബ്രേക്കിംഗ് സിസ്റ്റം. ഇന്ത്യയില്‍ വിപണിരംഗത്ത് ഒരു കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.