ഇവനാണ് 838CC ക്രൂയിസര്‍ ഐറ്റം; റോയൽ എൻഫീൽഡിന്റെ കളി ഇന്ത്യ കാണാൻ പോകുന്നതേ ഉള്ളു

0
3527

റോയൽ എൻഫീൽഡിന്റെ 650 സി സി ബൈക്കുകൾ അടുത്ത മാസം ഇന്ത്യയിൽ അവതരിക്കാനുള്ള  ഒരുക്കത്തിലാണ് റോയൽ എൻഫീൽഡ് എന്നാൽ 650 സി സി സെഗ്മെന്റിൽ മാത്രം ഒതുങ്ങിക്കൂടാൻ റോയൽ എൻഫീൽഡ് തയ്യാറല്ല. റോയൽ എൻഫീൽഡ് കളം മാറ്റി ചവിട്ടുകയാണ്.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് റോയൽ എൻഫീൽഡ് തങ്ങളുടെ ബോബൻ പതിപ്പിന്റെ ചിത്രങ്ങളുടെ ഒരു രൂപരേഖ പുറത്തുവിട്ടത് ആ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോളിതാ റോയൽ എൻഫീൽഡിന്റെ കോൺസെപ്റ് പതിപ്പ്  EICMA 2018 മിലാൻ മോട്ടോർസൈക്കിൾ ഷോയിൽ അവതരിപ്പിച്ചു 1938 ലെ റോയൽ എൻഫീൽഡിന്റെ 1140 KX അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുതിയ ബൈക്കിന്റെ ഡിസൈൻ ശൈലി.

838 cc V-Twin എൻജിനാണ് വാഹനത്തിൽ റോയൽ എൻഫീൽഡ് ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ആദ്യ  V-Twin എൻജിനാണ് ഇത് എൻജിന്റെ മറ്റു വിശിദംശങ്ങൾ പുറത്തുവിട്ടിട്ടില്ല ആറ് സ്പീഡ് ആകും ഗിയർ ബോക്സ്.പഴയ 1938 ലെ റോയൽ എൻഫീൽഡിന്റെ 1140 KX മോട്ടോർസൈക്കിളുമായി ഒരുപാട് സമാനതകൾ ഉണ്ട് ഈ വാഹനത്തിലും.

അലോയ് വീലുകൾ, ഹെഡ്ലാമ്പ്, ടെയ്ൽ ലാമ്പ് എന്നിവയ്ക്കായി എൽഇഡി ലൈറ്റിംഗും ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായ റോയൽ എൻഫീൽഡ് കൺസെപ്റ്റ് KX നൽകിയിട്ടുണ്ട്. എന്നാൽ ഇരട്ട എക്സ്ഹോസ്റ്റുകൾ മോട്ടോർ സൈക്കിൾ മൊത്ത ഡിസൈൻ ഭാഷയോട് നന്നായി യോജിക്കുന്നില്ല. റോയൽ എൻഫീൽഡ് ഒരു സൂചനയാണ് ഇതിലൂടെ തരുന്നത് ഭാവിയിൽ ഇതുപോലെയുള്ള അഡാർ ഐറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ ബൈക്കിന്റെ പ്രൊഡക്ഷൻ ഉടൻ തന്നെ ആരംഭിക്കാനുള്ള നീക്കത്തിലാണ്.

വാഹനപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന 50 സിസി റോയല്‍ എന്‍ഫീല്‍ഡ്മോ ഡലുകള്‍ നവംബര്‍ പകുതിയോടെ എത്തും. 650 സിസി റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ തുടങ്ങിവിപണിയിലെത്തുമ്ബോള്‍ ഉണ്ടാകുന്ന പിടിവലി ഒഴുവാക്കാനാണ് കമ്ബനി അനൗദ്യോഗിക ബുക്കിംഗ് നേരത്തെ തന്നെ കമ്ബനി ആരംഭിച്ചത്.

പലയിടത്തും അയ്യായിരം രൂപ മുന്‍കൂര്‍ പണമടച്ചു ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടിയെയും ബുക്ക് ചെയ്യാം. ഡിസംബര്‍ മുതല്‍ ബുക്ക് ചെയ്തവര്‍ക്ക് ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടി 650 യെയും കമ്ബനി കൈമാറും. വില ഏകദേശം മൂന്നുലക്ഷത്തോളം രൂപ ഇരു മോഡലുകള്‍ക്കും പ്രതീക്ഷിക്കാം.

648 സിസി ഓയില്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളില്‍ ഉള്ളത്. എഞ്ചിന് 47 ബിഎച്ച്‌പി കരുത്തും 52 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയോടെയാണ് ആറു സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നത്. 320 എംഎം 240 എംഎം ബൈബ്രെ ഡിസ്‌ക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് മുന്‍ പിന്‍ ടയറുകളിലെ ബ്രേക്കിംഗ് സിസ്റ്റം.

കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളെ റോയൽ എൻഫീൽഡ്  യൂറോപ്യൻ വിപണിയിൽ ഇതിനകം എത്തിച്ചു കഴിഞ്ഞു 5,500 GBP – 5,700 GBP റോയൽ എൻഫീൽഡിന്റെ യൂറോപ്യൻ വിപണി വില ഏകദേശം 5.27 ലക്ഷം മുതൽ 5.44 ലക്ഷം ഇന്ത്യൻ രൂപ ബൈക്കിന് മൂന്ന് വർഷ വാറന്റിയും റോയൽ എൻഫീൽഡ് നൽകുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here