വരുന്നു സുസുക്കി ജിക്സർ 250 സുസുക്കിയുടെ പടക്കുതിര

0
572

ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി ജിക്സർ 250യെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുതായി റിപോർട്ടുകൾ. 150 cc സെഗ്‌മെറ്റിൽ സുസുക്കിയുടെ മികച്ച ബൈക്കുകളാണ് സുസുക്കി ജിക്സർ,ജിക്സർ സ് ഫും. ഒന്ന് നേക്കഡ് ബൈക്കും മറ്റൊന്ന് ഫെയർഡ് പതിപ്പും. എന്നാൽ ഇപ്പോൾ സുസുക്കി കളം മാറ്റിചവിട്ടാൻ ഒരുങ്ങുന്നു 250 സിസി സെഗ്മന്റിലാണ് കണ്ണ്.

പ്രാരംഭ ടൂറിംഗ് ബൈക്കെന്ന വിശേഷണത്തോടെയാകും ജിക്‌സര്‍ 250 വിപണിയില്‍ എത്തുക. ഓയില്‍ കൂളിംഗ് സംവിധാനമുള്ള 250 സിസി എഞ്ചിനായിരിക്കും ജിക്‌സര്‍ 250 -യ്ക്ക് കമ്പനി നല്‍കുക. 22 മുതല്‍ 25 bhp വരെ കരുത്തുത്പാദനം എഞ്ചിന്‍ അവകാശപ്പെടും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ എഞ്ചിൻ

സസ്‌പെന്‍ഷന്‍ നിറവേറ്റാൻ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറും ഉണ്ട്. ഇരുടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ ഒരുങ്ങും. ജിക്‌സര്‍ 150 -യുടെ ചാസി ഉപയോഗിക്കുമെങ്കിലും 250 സിസി എഞ്ചിനെ ഉള്‍ക്കൊള്ളാന്‍ അനിവാര്യമായ മാറ്റങ്ങള്‍ കമ്പനി വാഹനത്തിൽ വരുത്തും. ജിക്‌സര്‍ 250 -യുടെ പൂര്‍ണ ഫെയേര്‍ഡ് പതിപ്പ് പിന്നീട് വിപണിയില്‍ എത്തിയേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here