7 ദിവസവും ഓരോ നിറത്തിലുള്ള തലപ്പാവും അതേ നിറത്തില്‍ റോള്‍സ് റോയ്‌സും; ബ്രിട്ടീഷുകാരനോടുള്ള റൂബന്‍ സിംഗിന്റെ പ്രതികാരം

0
1824

ആഴ്ചയിലെ 7 ദിവസവും ഓരോ നിറത്തിലുള്ള തലപ്പാവ്. ഓരോ ദിവസവും തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയ്‌സ് കാറില്‍ സഞ്ചാരവും. ഇതാണ് ബ്രിട്ടണില്‍ താമസമാക്കിയ റൂബെന്‍ സിംഗിന്റെ ഇപ്പോഴത്തെ പതിവ്.തനിക്ക് ഇത്രയും കാറുണ്ടെന്നോ താന്‍ സമ്പന്നനാണെന്നോ കാണിക്കാനുള്ള പ്രകടനമൊന്നുമല്ല റൂബന്‍ സിംഗിന്റേത്.

ഓരോ ദിവസവും തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയ്‌സുമെടുത്ത് സഞ്ചരിക്കാന്‍ ഇയാള്‍ക്കൊരു കാരണമുണ്ട്.അതൊരു പ്രതികാരമാണ്. തന്റെ തലപ്പാവിനെ ബാന്‍ഡേജ് എന്ന് കളിയാക്കിയ ബ്രിട്ടീഷുകാരനോടുള്ള പ്രതികാരമായാണ് റൂബന്‍ സിംഗ് ഈ പതിവ് തുടങ്ങിയത്.

ബ്രിട്ടണില്‍ ബിസിനസുകാരനാണ് റൂബന്‍ സിങ്.തലപ്പാവ് തന്റെ അഭിമാനമാണ്. ബാന്‍ഡേജ് എന്ന് അതിനെ അധിക്ഷേപിച്ചതിലൂടെ തന്റെ അഭിമാനത്തിനാണ് മുറിവേറ്റത്. അതിനാലാണ് താന്‍ ഇത്തരത്തില്‍ ബ്രിട്ടീഷുകാരനോട് പ്രതികാരം ചെയ്തതെന്ന് ഇയാള്‍ വ്യക്തമാക്കുന്നുതലപ്പാവിന്റെയും റോള്‍സ് റോയ്‌സിന്റെയും കഥ ഇദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഇതോടെ മികച്ച പ്രതികരണമാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് കൈവരുന്നത്. നിരവധി പേര്‍ ഇദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തി.എന്നാല്‍ ചിലര്‍ ഇതിനെ വെറും ആഡംബര പ്രകടനമെന്നും വിശേഷിപ്പിച്ചു. എന്തായാലും റോള്‍സ് റോയ്‌സ് ലക്ഷ്വറി കാര്‍ എന്ന നിലയില്‍ അഭിമാനിക്കാവുന്ന വക മാത്രമല്ല പ്രതികാരം ചെയ്യാനുള്ള ആയുധവുമാണെന്ന് തെളിയിക്കുകയാണ് റൂബന്‍ സിംഗ്.

LEAVE A REPLY

Please enter your comment!
Please enter your name here