- മഞ്ഞുപെയ്തു .. ടോപ് സ്റ്റേഷന്‍ കടന്ന് സ്വപ്‌നഭൂമിയിലേക്ക് .സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി മൂന്നാര്‍ടോപ്‌സ്റ്റേഷന്‍ By: Raiz Bin Salih
ടോപ്‌സ്റ്റേഷന്‍. ആ പേര് ഓര്‍ത്തപ്പോള്‍ത്തന്നെ മനസ്സില്‍ മഞ്ഞുപെയ്തു. മൂന്നാറിലെ ടോപ്‌സ്റ്റേഷനും അവിടെനിന്ന് കാടിന്റെ ഹൃദയത്തിലേക്കുള്ള ഓരോ യാത്രയും…ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിവരണം .തെറ്റ് വല്ലതും ഉണ്ടെങ്കിൽ ക്ഷമിക്കണം . ഇദ് ഒരു ഹണിമൂൺ ട്രിപ്പ് കൂടിയാണ് .. പൊണ്ടാട്ടിയുടെ ഒരു ആഗ്രഹം ആയിരുന്നു മൂന്നാർ പോകണം എന്നുള്ളദ്.അതുകൊണ്ടു പെട്ടന്നുള്ള ഒരു പ്ലാനിംഗ് ഇല്ലാത്ത യാത്ര ആയിരുന്നു .ഒരുപാടു തവണ മുന്നാറിൽ പോയിട്ടുണ്ട് .പക്ഷെ ഇതു ഇത്ര സംഭവമാണെന്ന് അറിഞ്ഞത് ഇപ്പോഴാണ് .ഒരുപാട് യാത്ര ചെയ്‌തിട്ടുണ്ട് ,പക്ഷെ എല്ലാത്തിൽനിന്നും വ്യത്യസ്തമായിരുന്നു ഈ യാത്ര .കോടമഞ്ഞും ഇടയ്ക്കു പെയ്യുന്ന ചാറ്റൽ മഴയും യാത്ര ഒന്നുകൂടി ഉഷാറാക്കി സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് മുന്നാറി നിന്ന് 33km അകലെയാണ് ടോപ് സ്റ്റേഷന്‍.
മൂന്നാര്‍ – കൊടൈക്കനാല്‍ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെ നിന്നാല്‍ മൂന്നാര്‍ മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ ചില പ്രദേശങ്ങള്‍കൂടി വീക്ഷിക്കാനാവും. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം കൂടിയാണിവിടം.ഏകദേശം ഉച്ചക്ക് 2.30 നു ഞങ്ങൾ അവിടെ എത്തി .കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്തു നടന്നു .കുറച്ചു നടക്കാനുണ്ട്.
എന്നാലും നടന്നു.15 .20 min കഴിഞ് വ്യൂ പോയിന്റിൽ എത്തും .അവിടുന്ന് നോക്കിയാൽ കാണാം മലകൾക്കിടയിലൂടെ ഒഴുകി നടക്കുന്ന മേഘങ്ങളെ .അവിടെ ക്യാമ്പിംഗ് ട്രെക്കിങ്ങും bbq എല്ലാത്തിനുമുള്ള സൗകര്യം ഉണ്ട് .ടിക്കറ്റ് കൗണ്ടറിൽ അന്ന്വേഷിച്ചാൽ അവർ അറേഞ്ച് ചെയ്‌തു തരും .അവിടെ ക്യാമ്പ് ചെയ്‌താൽ ലൈഫിൽ ഇങ്ങനെ ഒരു ഫീൽ വേറെ കിട്ടില്ല..
2. മീശപ്പുലിമല : മീശപുലിമലയില്‍ പോകുന്ന പ്രിയ സഞ്ചാരികൾക്കു വേണ്ടി
ചാർലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണു കൂടുതൽ ആളുകളും മീശപുലിമല എന്ന് കേൾക്കുന്നത്. എന്നാൽ ഇപ്പോഴും അതെന്താണെന്നോ എവിടയാന്നെന്നോ മിക്കവർക്കും അറിയില്ല. മഹേഷിന്റെ പ്രതികാരത്തിലെ സുന്ദരിയായ ഇടുക്കി ജില്ലയിലാണ് മീശപുലിമല. മൂന്നാറിൽ നിന്നും 27 KM ദൂരമുണ്ട്. സൗത്ത് ഇന്ത്യയിലെ
രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയും യുണൈസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ അംഗീകരിക്കുന്ന ജൈവ വൈവിധ്യങ്ങലാലും, നിറഞ്ഞു കിടക്കുന്ന പുൽമേടുകളാലും, പ്രകൃതി വിരുന്നു ഒരുക്കിയിരിക്കുന്ന മനോഹരമായ സ്ഥലം. ഗവണ്മെന്റ് പാക്കേജിലൂടെ മാത്രമേ ഇവിടേക്കുള്ള യാത്ര സാധിക്കു. മറ്റു വഴികളിലൂടെ പോകുന്നത് നിയമവിരുദ്ധം ആണ്… വനത്തിൽ താമസിക്കുന്നതുൾപ്പെടെയാണു KFDCയുടെ പാക്കേജ്..ബുക്ക് ചെയ്യാൻ ഓൺലൈൻ സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക http://munnar.kfdcecotourism.com/BaseCamp.aspx
കൂടുതൽ വിവരങ്ങൾക്ക് KFDC മൂന്നാർ :8289821400, 8289821401, 8289821408 ഈ നമ്പറിലേക്ക് ബന്ധപെടുക.
മൂന്നാറിൽനിന്നുമാട്ടുപ്പെട്ടി റൂട്ടിൽ 21 കിലോമീറ്റർ അകലെ സൈലന്റ്‌വാലിയിലും റോഡോവാലിയിലുമാണു ബേസ് ക്യാംപ്. ഉച്ചയ്ക്കു രണ്ടു മണിക്കു മുൻപായി മൂന്നാറിലെത്തണം. ഒന്നരമണിക്കൂറിനുള്ളിൽ ബേസ് ക്യാംപിലെത്താം.ഇവിടെയുള്ള കുറിഞ്ഞിവാലി വെള്ളച്ചാട്ടം മനോഹരമാണ്. ടെന്റിൽ താമസിക്കുന്നതിനും ഭക്ഷണത്തിനും ഉൾപ്പെടെ രണ്ടു പേർക്കു 3,500 രൂപയാണ് ഈടാക്കുന്നത്. ഒരു ടെന്റിൽ രണ്ടു പേർക്കു താമസിക്കാം. ആകെ 10 ടെന്റുകളുണ്ട്. രാവിലെ മലകയറ്റമാണ്.
ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ഏർപ്പെടുത്തിയ സഹായിയും ഒപ്പമുണ്ടാകും. ആകാശത്തിന്റെ അടുത്ത് മേഘങ്ങളെ തൊട്ടു സാഹസികമായ ഒരു സഞ്ചാരമാണ് മീശപുലിമയിലേക്കുള്ള കയറ്റം. ടോപ് സ്റ്റേഷൻ, ഇരവികുളം നാഷണൽ പാർക്ക്, ആനയിറങ്കൽ ഡാം എന്നിങ്ങനെ മീശപുലിമലയിൽ നിന്നുള്ള കാഴ്ചകൾ ഏറെയാണ്..
3. വാഗമൺ
ഓരോ തവണ ചെല്ലുമ്പോഴും ഓരോ ഭാവങ്ങളായിരിക്കും വാഗമണിന്. ചിലപ്പോള്‍ മഞ്ഞു പുതച്ചു പിണങ്ങി നില്‍ക്കും. കോടമഞ്ഞല്ലാതെ മറ്റൊന്നും അപ്പോള്‍ വാഗമണ്ണില്‍ കാണാനാകില്ല. ഇണങ്ങിയും പിണങ്ങിയും വാഗമണ്‍ ചില ദിവസം നമ്മെ വരവേല്‍ക്കും. ഇടയ്ക്ക് വെയിലും മഞ്ഞും ചാറ്റല്‍ മഴയുമായി.
വാഗമൺ കോടമഞ്ഞു തുളികളെ തഴുകി തലോടി നടക്കൂന്ന സഞ്ചാരികൾ. വാഗമൺ ഉയരങ്ങളിൽ കോടമഞ്ഞുതുളികൾ നമ്മളെ വന്നു പൂണരൂകയും നമ്മളെ വിട്ടുപോകുകയും ചെയൂന്ന ദൃശ്യം വാഗമൺനെ വളെരെയധികം സുന്ദരമാകുന്നൂ
ഇടുക്കി ജില്ലക്ക് ലഭിച്ച പ്രക്രുതിയുടെ വരദാനമാണ് വാഗമണ്‍. സമുദ്രനിരപ്പില്‍ നിന്നും 1200 ലേറെ അടിയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ എന്ന വിനോദസഞ്ചാരകേന്ദ്രം കോട്ടയം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. വന്യമായ ആകര്‍ഷകത്വമാണ് വാഗമണ്‍ മലനിരകള്‍ക്കുള്ളത്. പച്ചപ്പട്ടണിഞ്ഞ മൊട്ടക്കുന്നുകളും, മൊട്ടക്കുന്നുകള്‍ക്കിടയിലു ള്ള ചെറിയ തടാകവും, വിദേശരാജ്യങ്ങളില്‍ കാണുന്നപോലുള്ള പൈന്‍ മരക്കാടുകളും,
അഗാധമായ കൊക്കകളുടെ ഉറവിടമായുള്ള സൂയിസൈഡ് പോയിന്റും, ഇന്‍ഡൊ സ്വിസ് പ്രോജെക്റ്റിന്റെ ഭാഗമായ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രവും, തീര്‍ത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുഗന്‍മല, തങ്ങള്‍മല തുടങ്ങിയവയെല്ലാം സഞ്ചാരികള്‍ക്കുവേണ്ടി മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളുമായി കാത്തിരിക്കുന്നു. ലോകത്തില്‍ സഞ്ചരിക്കേണ്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി വാഗമണ്ണിനെ, നാഷണല്‍ ജോഗ്രഫിൿ ട്രാവല്ലര്‍ തിരഞ്ഞെടുത്തിരിക്കുന്നത് തികച്ചും യോജിച്ചതാണെന്ന് ഇവിടം സന്ദര്‍ശിക്കുമ്പോള്‍ തന്നെ മനസിലാകും.
ഈരാട്ടുപേട്ടയില്‍ നിന്നും തീക്കോയി വഴി ഏകദേശം 25kms സഞ്ചരിച്ചാല്‍ വാഗമണ്ണിലെത്താം. മലനിരകള്‍ ആരംഭിച്ചു തുടങ്ങുന്നത് തീക്കോയിയില്‍ നിന്നാണ്.ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുളള യാത്ര സുഖകരമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ, കോടമഞ്ഞു മൂടിയ മലനിരകളും. ഈരാറ്റുപേട്ട-പീരുമേട് ഹൈവേയിൽ വെള്ളികുളം മുതൽ വഴിക്കടവ് വരെ ആറുകിലോമീറ്റർ ദൂരം പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണിൽ എത്തുക.
കണ്ണിനും മനസിനും കുളിർമ്മ നൽകിയ ഒരു സ്പോട്ട് ആയിരുന്നൂ . ചാറ്റൽ മഴ കൂടെ ഒരു സുലൈമാനി തികച്ചും ഒരു മനസ്സ് നിറഞ്ഞ ഒരു യാത്ര ആയിരുന്നൂ.
എത്തിച്ചേരാൻ
തൊടുപുഴയിൽ നിന്നും 43 കിലോമീറ്ററും പാലയിൽ നിന്നും 37 കിലോമീറ്ററും കുമിളിയിൽ നിന്ന് 45 കിലോമീറ്ററും കോട്ടയത്തു നിന്നും 65 കിലോമീറ്ററും അകലെയാണ് വാഗമൺ. പ്രധാന നഗരമായ കൊച്ചി വാഗമണ്ണിൽ നിന്നും 102 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ്. നെടുമ്പാശ്ശേരിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കോട്ടയമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. കാഞ്ഞാറിൽ നിന്നും 16 കിലോമീറ്റർ അകലെയുമാണ്. By: Heera Photography
4. Cloud Farm – ലേക്ക് ഒരു യാത്ര
ക്‌ളൗഡ് ഫാമിൽ നിന്നുള്ള സൺറൈസും സൺസെറ്റും നൽകുന്ന സംതൃപ്തി , അതനുഭവിച്ചു അറിയേണ്ട ഒന്നാണ്നമ്മൾ എല്ലാരും കേരളത്തിൽ പോയി കണ്ടിരിക്കേണ്ട ഒരിടം ,പലതവണ പോയിട്ടുണ്ടായൊണ്ട് ഇത്തവണ പോകുമ്പോൾ തീർത്തും വെത്യസ്തമായ ഒരു ട്രിപ്പ് ആരുന്നു മനസ്സിൽ കിടന്നത് .
ഒരുപക്ഷെ അതിനു കാരണം കൂടെ ഉള്ള സുഹൃത്തുക്കൾക് ഇതൊരു മികച്ച അനുഭവമായിരിക്കണെമെന്നുള്ള എന്റെ വാശിയാകാം ..
അങ്ങനെ വെളുപ്പിനെ ആറിന് ഞങ്ങൾ യാത്ര തിരിച്ചു പൊതുവെ എല്ലാര്ക്കും അറിയാവുന്ന റൂട്ട് ആയോണ്ട് അതിനെ പറ്റി പറയേണ്ട ആവിഷമില്ലലോ ..എങ്കിലും പാല – തൊടുപുഴ റോഡ് അത് ഇന്ന് കേരളത്തിൽ ഉള്ളതിൽ ഏറ്റവും മികച്ചത് തന്നേ ..ഒരു കണക്കിന് പറഞ്ഞാൽ മാധവൻ കട്ടതൊന്നും ചേക്ക് വിട്ടു പുറത്തു പോയിട്ടില്ലന് “ഓർത്തു പോയ നിമിഷം ..
എന്തായാലും 10 മണിക് മൂന്നാർ എത്തിയ ഞങ്ങള്ക് സമയം ഒരുപാട് ഉണ്ടാരുന്നു,വന്നവഴിയിൽ വെള്ളച്ചാട്ടങ്ങൾ ഉണ്ടാരുന്നേലും എനിക്ക് എന്തോ നിർത്തി കാണാൻ മനസ്സ് തോന്നിയില്ല അത്രത്തോളം വറ്റിയിരിക്കുന്നു ഒരു പക്ഷെ ചൂടിന്റെ കാഠിന്യം മനസ്സിലായ നിമിഷം.പോയത് ഒരു വ്യാഴം ആയതിനാൽ തിരക്ക് കുറവാരുന്നു പലയിടത്തും , അങ്ങനെ ടോപ്പ് സ്റ്റേഷൻ റോഡിൽ ഞങ്ങൾ യാത്ര തുടങ്ങി ഇടയ്ക്കു വെച്ച് ഫ്ലവർ ഗാർഡനും ,ഫോട്ടോ പോയിന്റും ,മാട്ടുപ്പെട്ടി ഡാമും, എക്കോപോയിന്റ് എല്ലാം നിർത്തി ഒന്ന് കണ്ണെറിഞ്ഞു കറങ്ങി …
ഇടയ്ക് ക്യാരറ്റും കൈതച്ചക്കെയും എല്ലാരും ട്രൈ ചെയ്തു ..അങ്ങനെ ഞങ്ങൾ ടോപ്പ് സ്റ്റേഷൻ എത്തിയപ്പോ ഉണ്ണാന് സമയവും ആയിഅവിടുന്ന് ഫുഡും കഴിച്ചു നേരെ ടോപ്പ് സ്റ്റേഷൻ കയറി ..എപ്പോ കണ്ടാലും അതെ സൗന്ദര്യത്തോടെ തന്നെ ഇരിക്കുന്ന മൂന്നാറിന്റെ രാജകുമാരിമാരാണ് ഈ താഴ്വാരങ്ങളും മലകളും.ഇതൊന്നും അല്ല എനിക്ക് വേണ്ടത് ഇതുക്കും മേലേ എന്തുണ്ട് എന്നൊരു തേടി പോക്കാണ് ഈ വെട്ടത്തെ യാത്രയുടെ നെടുംതൂൺ ..അങ്ങനെ 3 മണി ആയപ്പോ മുന്നാറിനും ടോപ്സ്റ്റേഷനും ഇടയിലുള്ള യെല്ലിപെട്ടി എത്തി ഞങ്ങൾ ഇനിയാണ് ഞങ്ങൾ തേടിവന്ന സ്വർഗ്ഗം കാണാൻ ഉള്ള വഴിതുറക്കപെടുന്നത്. സമാധാനവും സ്വസ്ഥതയും കിട്ടാനായി മനുഷ്യൻ കാടും മലയും കയറിയതിന്റെ ബാക്കിപത്രം.പലർക്കും അറിയാത്ത അധികം കേൾക്കപ്പെടാത്ത സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ക്യാമ്പ്‌സൈറ്റ് ..
യെല്ലിപെട്ടിയിൽ നിന്നും 2.5 km കാൽനടയായി അൽപ്പം കാടും മലയും തേയിലത്തോട്ടങ്ങളും കൃഷിയിടങ്ങളും ലയങ്ങളും താണ്ടി പോയാൽ എത്തും ആ പറഞ്ഞ സ്വർഗത്തിൽ “ക്‌ളൗഡ് ഫാം” ഒരു പക്ഷെ ഇന്ന് വരെ ഞാൻ കേട്ടതിൽ വെച്ച് അർത്ഥവത്തായ ഒരു പേരാണ്ക് ളൗഡ് ഫാം ..ചെന്ന് കയറിയ ഞങ്ങളെ വരവേൽക്കാൻ അവിടെയും ഇൻഡ് രണ്ട്മൂന്ന് ജിന്നുകൾ …
അമൽ അരുൺ എബിൻ .അവിടുന്ന് കിട്ടുന്ന കാഴ്ച ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്നത് തന്നേ ..
ഒരൽപം കട്ടനും കുക്കിസും കഴിച്ചു സൂര്യാസ്തമയത്തിൽ നിഴൽ മൂടുന്ന മലനിരകളെയും അടിവാരത്തെയും കണ്ടുകൊണ്ട് സന്ധ്യനേരത്തങ്ങനെ ഇരിക്കാം .. പിന്നെ ഉള്ളതിൽ മികച്ച കാര്യം വൈധ്യുതിയും സിഗ്നലും ഇല്ലെന്നുള്ളതാണ് .
അതുകൊണ്ട് കിട്ടുന്ന അമ്ബ്യൻസ് അത് അവിടുത്തെ മാത്രം പ്രേത്യേകതയാരിക്കും …7000 അടിപൊക്കത്തിൽ ഇങ്ങനെ ഇതിനെ നിലനിർത്തുന്നതിൽ ആ യുവാക്കളുടെ മികവൊന്നുകൊണ്ട് മാത്രമാണ്..ആവിശ്യത്തിന് മാത്രം സഞ്ചാരികളെ അവർ ഷെണിക്കാറുള്ളു അതിനാൽ തന്നെ അവിടുത്തെ അറ്റമോസ്‌ഫിയെർ നല്ല ശാന്തവും സമാധാനവുമാണ് ..ഒരല്പനേരം കണ്ണടച്ചിരുന്നാൽ മലകൾക്കിടയിലൂടെ വീശുന്ന കാറ്റിന്റെ തരംഗം ..
അംബോ കേട്ട് അനുഭവിക്കേണ്ടത് തന്നേ…6:30 ആകുമ്പോഴേക്കും തണുപ്പടിച്ചു തുടങ്ങും രാത്രിയിൽ ഒരു ഡിഗ്രി വരെയുമാകും അതിനാൽ തന്നെ നമ്മുക്കായി ക്യാമ്പ്ഫയർ സൗകര്യവും ഇൻഡ്. രാത്രിയിൽ അടിവാരം പ്രെകാശത്താൽ സൗന്ദര്യം തൂകി നിൽക്കുന്നതും കാണാം ..ഞാൻ ജീവിതത്തിൽ ആദ്യമായ് ചന്ദ്രൻ ഉദിക്കുന്നത് ക്‌ളൗഡിന്റെ മണ്ണിൽ നിന്നാണ് കാണുന്നത്,മറ്റുള്ളവർക്കും അതേപോലെ തന്നെ..അതും പൂർണ്ണ ചന്ദ്രൻ വെള്ളിവെളിച്ചം ചിതറിച്ചു മലകൾക്കിടയിൽ നിന്നും ഉയർന്നു വരുന്നൊരു നിമിഷം മരിക്കുവോളം മറക്കില്ല..9:30 ആകുമ്പോ നമ്മുക്കുള്ള ആഹാരവും കിട്ടും ..ഇരുട്ടത്തു തണുത്തു വിറച്ചിരുന്നു ചൂട് ആയിട് ആഹാരം കഴിച്ചിട് ഉള്ളത് ഹിമാചൽ പോയപ്പോഴാണ് എന്തെന്നറിയില്ല അങ്ങനെ കഴിക്കുമ്പോ അൽപ്പം സ്വാദ് കൂടുകതന്നെ ചെയ്‌യും …ശേഷം പാടേണ്ടവർക് പാടം ആടേണ്ടവർക് ആടാം..ഷീണമായാൽ നമ്മുക്കായി ഒരുക്കിയേക്കുന്ന ടെന്റുകളിൽ പോയി തല ചായികാം..പുലർച്ചെ 5:30 എഴുനേറ്റു കാണുന്ന ഒരു കാഴ്ചയുണ്ട് കണ്ണിനു ഇത്രേം കുളുർമയും ഉള്ളിൽ ഒരു വാവ് ഒരുമിച്ചു അങ്ങ് വരും..
അടുത്ത മലകയറ്റവും ഇൻഡ് മറ്റൊന്നിനും അല്ല സൂര്യോദയം കാണാൻ ..അരമണിക്കൂർ കൊണ്ട് മലമുകളിൽ എത്തും
360 ചുറ്റിക്കറങ്ങി കാണാവുന്നൊരിടം അതും അടിവാരവും തേയിലത്തോട്ടങ്ങളും ലയങ്ങളും മഞ്ഞു മൂടി കിടക്കുന്ന മലനിരകളും എന്ത്കൊണ്ടും ഒരു ദിവസം ഇത്രെയും ഉർജത്തോടെ തുടങ്ങാൻ വേറെ ഒരിടം അപൂർവമാണ് മുന്നാറിൽ..ഉദിച്ചു വരുന്ന സൂര്യന്റെ പ്രെകാശം പലപ്പോഴും നമ്മുടെ കന്നിടറിക്കും ..കൂടെ വന്ന സുഹൃത്തുക്കൾ എന്നോട് പറഞ്ഞു..” This is very beautiful thank you Midhun “ഒരുപക്ഷെ കൊടുത്ത വാക്ക് പാലിക്കുമ്പോ നമ്മുക് കിട്ടുന്ന ഒരു സന്തോഷവും കൂടാതെ നേരം വെളുക്കുമ്പോഴേ കാണുന്ന ചിരിച്ച മുഖങ്ങളും എല്ലാം കൂടി ക്‌ളൗഡ് ഫാർമിലെ ചുരുങ്ങിയ സമയം മികച്ചൊരു അനുഭവം നൽകി ഞങ്ങൾക്കെല്ലാർക്കും.പിന്നെ ചുമ്മാതങ് പോയി മേഘങ്ങളെ കാൽ ചുവട്ടിൽ ആകാമെന്ന് ആരും കരുതേണ്ട അതിനു പ്രെകൃതി കൂടി കനിയണം …ഈ വരുന്ന നീലക്കുറിഞ്ഞി പൂക്കുന്നസമയം ആ താഴ്വാരത്തെയും മലകളെയും പൂക്കളാൽ സമ്പന്നമാക്കും.ഞൻ പറയുന്നുഒരുപാട് സ്‌ട്രെസും ടെൻഷനും എല്ലാം കൂടി വരുമ്പോ ദേ ഈ പറഞ്ഞ സ്ഥലത്തോട് കയറു ഉറപ്പായും തിരിച്ചിറങ്ങുമ്പോൾ നിങ്ങൾക്ഉണ്ടാകുന്ന മാറ്റം അതാണ്ക്‌ളൗഡ് ഫാം എന്ന ജിന്ന് നൽകുന്നത് .
5.വിസ്മയക്കാഴ്ചയായി പരുന്തുംപാറ
പരുന്തും പാറ എന്ന സുന്ദര ഭൂമി വാഗമൺ യാത്രകൾ എല്ലാ സഞ്ചാരികളെയും എപ്പോഴും തണുപ്പിക്കുന്നു …
ഇടുക്കി – വാഗമൺ യാത്രയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒരു സ്ഥലമാണ് പരുന്തും പാറ . പീരുമേട് നിന്നും 6 കി മി മാത്രം അകലെയാണ് പരുന്തും പാറ . കോട്ടയം കുമിളി റൂട്ടിൽ നിന്നും 3 കി മി ദൂരവും തേക്കടിയിൽ നിന്ന് 25 കി മി ദൂരവും ഉണ്ട് ഇവിടേക്ക് . പോകുന്ന വഴിയിൽ മുഴുവനും തേയില തോട്ടങ്ങളാണ് ആ പച്ചപ്പിന് നടുവിൽ പരുന്തിന്റെ ആകൃതിയിൽ ഉള്ള ഒരു പാറക്കൂട്ടം ആണ് ‘പരുന്തും പാറ’. മിക്കവാറും മഞ്ഞ് മൂടപ്പെട്ട അവസ്ഥയിലാണ് ഇവിടം .
അല്ലാത്ത സമയങ്ങളിൽ ശബരിമല സ്ഥിതി ചെയുന്ന മലയും ഇവിടെ നിന്ന ദർശിക്കാനാകും . മകരജ്യോതി ദർശനവും ഇവിടത്തെ പ്രത്യേകതയാണ് .നിരവധി സിനിമാ മുഹൂർത്തങ്ങൾക്ക് സാക്ഷിയാണ് ഇവിടം.പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാതെ കിടക്കുന്നത് പലപ്പോഴും കാണാറുണ്ട് .
ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരെയും , പചപ്പും മഞ്ഞും ആസ്വദിക്കുന്നവരെയും ഒരു പോലെ തൃപ്തിപ്പെടുത്താൻ പരുന്തും പാറയ്ക്ക് സാധിക്കും. ഇടുക്കി ജില്ലയിലെ ഹൈറേഞ്ചില്‍, പീരുമേടിനു സമീപത്തായി പ്രകൃതി കാത്തുവച്ചിരിക്കുന്ന ദൃശ്യ വിസ്മയമാണ് പരുന്തുംപാറ.
കോട്ടയം കുമളി റോഡില്‍, പീരുമേട്ടില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരം. തേക്കടിയില്‍ നിന്നും 25 കിലോമീറ്ററും. വലിയ വാഹനങ്ങള്‍ക്കും അനായാസം എത്തിപ്പെടാം.അസ്തമയം പോലെത്തന്നെ പരുന്തും പാറയിലെ ഉദയവും മനോഹരമായ ദൃശ്യാനുഭവമാണെന്ന് അനുഭസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.. ദൂരദിക്കില്‍ നിന്നും വരുന്നവര്‍ മറ്റു കേന്ദ്രങ്ങളും കൂടി ഉള്‍പ്പെടുത്തി വ്യക്തമായ പ്ലാനിങ്ങോടുകൂടെ എത്തിയാല്‍ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.
എന്തായാലും പരുന്തുംപാറ പ്രശസ്തിയിലേക്കു കുതിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകള്‍ വിചാരിച്ചാല്‍ തീര്‍ച്ചയായും ദൈവത്തിന്റെ സ്വന്തം നാടിന്റെ തിലകക്കുറികളിലൊന്നായി പരുന്തും പാറ മാറുമെന്ന കാര്യത്തില്‍ സംശയമില്ല. വെയില്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു . മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ പരുന്തും പാറയോടു വിട പറഞ്ഞു. വീണ്ടും വരാമെന്ന ഉറപ്പോടെ.
6.തേക്കടി
കേരളത്തിലെ ഇടുക്കി ജില്ലയിലെ പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആണ് തേക്കടി.
തേക്കടിയിൽ നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിനോടനുബന്ധിച്ച് ബോട്ടിങ്ങ് ആണ് ഇവിടത്തെ പ്രധാന ആകർഷണം.
ഇവിടെ ആന, കടുവ, മ്ലാവ്, കാട്ടുപന്നി, കരിംകുരങ്ങ്, കാട്ടുപോത്ത്, കുരങ്ങ്, പുള്ളിപ്പുലി, പുള്ളിമാൻ, കേഴമാൻ, കരടി, തുടങ്ങിയ വന്യമൃഗങ്ങളെ കണ്ട് വരുന്നു. വിവിധതരത്തിലുള്ള പക്ഷികളൂം ഇവിടത്തെ പ്രധാന കാഴ്ചയാണ്.സെപ്റ്റംബര് മുതൽ മെയ് വരെ ഉള്ള മാസങ്ങൾ ആണ് തേക്കടി സന്ദർശിക്കുവാൻ അനുയോജ്യം.രാവിലെ 6 മണിമുതൽ വൈകിട്ട് 5.30 വരെയാണ് വന്യമൃഗസങ്കേതത്തിലേക്കുള്ള വേശനസമയം.3.30 നാണ് അവസാന ബോട്ടിംഗ് സമയം
കോടമഞ്ഞിൻ പുതപ്പണിഞ്ഞ മൂന്നാർ കുളിർമയേകുന്ന ഓർമയ്ക്കായി മൂന്നാർ യാത്ര By: Sarath Mohan M G
7.മൂന്നാർ യാത്രയിലെ സുന്ദര കാഴ്ച്ച
മഴക്കാലവും ശൈത്യകാലവും വേനൽക്കാലവും ഒന്നിന് പിറകേ മാറിമാറി വരുന്ന കേരളത്തിൽ ഏത് കാലത്തും യാത്ര ചെയ്യാൻ പറ്റിയ ഒരു സ്ഥലം നിങ്ങൾ തിരയുകയാണെങ്കിൽ, മൂന്നാർ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. കാലവസ്ഥ തന്നെയാണ് മൂന്നാറിനെ കേരളത്തിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നത്.
മഴ പെയ്തതോടെ മൂന്നാർ കൂടുതൽ തണുത്ത് തുടങ്ങും, എന്നാലും പ്രശ്നമില്ല ചെറിയ കമ്പിളിഷാൾ പുതയ്ക്കുമ്പോൾ മാറുന്ന തണുപ്പേ മൂന്നാറിൽ ഉണ്ടാകാറുള്ളു. വേനൽക്കാലത്താണ് മൂന്നാർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. എന്നാലും ശൈത്യകാലത്ത് മൂന്നാർ നൽകുന്ന കുളിരിന് ഒരു സുഖമുണ്ട്. ഒരു റൊമാന്റിക്ക് യാത്രയാണെങ്കിൽ മൂന്നാറല്ലാതെ വേറെ എവിടെയ്ക്കും പോകണ്ട.
അഞ്ച് നദികളിൽ നിന്ന് പഞ്ചാബ് എന്ന പേരുണ്ടായി എന്ന് പറയുന്നത് പോലെയാണ് മൂന്ന് ആറുകളിൽ നിന്ന് മൂന്നാർ എന്ന പേരുണ്ടായത്. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്ന് പുഴകളാണ് മൂന്നാറിന് ആ പേരു നൽകിയത്. മൂന്നാറിലാണ് ഈ മൂന്ന് പുഴകളും സംഗമിക്കുന്നത്. പുഴകളുടെ മാത്രം സംഗമ സ്ഥലമല്ല മൂന്നാർ, സംസ്കാരങ്ങളുടെ സംഗമവും അവിടെ കാണാം.
കേരള – തമിഴ്നാട് അതിർത്തിയിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽസ്റ്റേഷൻ ആണ് മൂന്നാർ. കോളനിഭരണകാലത്താണ് ഒരു ടൂറിസ്റ്റ് കേന്ദ്രമായി മൂന്നാർ വളർന്നത്. കേരളത്തിലെ നഗരങ്ങൾ കീഴടക്കിയ ബ്രിട്ടീഷുകരുടെ കുടിയേറ്റം പിന്നീട് മലനിരകളിലേക്കായിരുന്നു.
കാണാൻ ഭംഗിയുള്ള മലനിരകളിലേക്ക് കുടിയേറിയ ബ്രിട്ടീഷ് ഓഫീസർമാർ ഫാമുകളും പ്ലാന്റേഷനും സ്ഥാപിച്ച് സുഖവാസം തുടങ്ങിയതോടേയാണ് മൂന്നാറും ഒരു സുഖവാസ കേന്ദ്രമായി മറുന്നത്. ആദ്യകാലത്ത് തേയിലത്തോട്ടങ്ങളായിരുന്നു മൂന്നാറിൽ. ഇവിടെ ജോലി ചെയ്യാനായി നിരവധി തോട്ടം തൊഴിലാളികളെ അവർ ഇവിടെ എത്തിച്ചു. പിന്നീട് തോട്ടങ്ങളുടെ മേൽനോട്ടക്കാർക്ക് താമസിക്കാൻ ബംഗ്ലാവുകൾ നിർമ്മിച്ചു. പിന്നീട് ബ്രീട്ടീഷ് മേലധികരികൾക്കള്ള അവധിക്കാല വസതികളും ഇവിടെ സ്ഥാപിക്കപ്പെട്ടു. അങ്ങനെ ക്രമേണ മൂന്നാർ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറി.
ഹണിമൂൺ പറുദീസ
ഇന്ത്യയിൽ തന്നെ പേരുകേട്ട ഒരു ഹണിമൂൺ ലോക്കേഷനാണ് മൂന്നാർ. ഹണിമൂൺ ആഘോഷിക്കാൻ വരുന്ന ദമ്പതികൾക്കായി നിരവധി റിസോർട്ടുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ എറണാകുളത്ത് നിന്നും കോട്ടയത്തു നിന്നും മൂന്നാറിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.
തമിഴ് നാട്ടിലെ തേനിയിൽ നിന്നും മധുരയിൽ നിന്നും സേലത്തു നിന്നും മൂന്നാറിലേക്ക് വാഹനങ്ങൾ ലഭ്യമാണ്.
ട്രെക്കിംഗ് പ്രിയരുടെ സ്വർഗം
ട്രെക്കിംഗിന് പേരുകേട്ട ഇന്ത്യയിലെ സ്ഥലങ്ങളിൽ ഒന്നാണ് മൂന്നാർ. മൂന്നാറിൽ ചെന്ന് എവിടേയ്ക്ക് പോയാലും ട്രെക്കിംഗിന് അനുയോജ്യമായ നിരവധി സ്ഥലങ്ങൾക്കാണം. വെള്ളച്ചാട്ടങ്ങളും, ഡാമുകളും, തടാകങ്ങളും, തേയിലത്തോട്ടങ്ങളുടെയും മൊട്ടക്കുന്നുകളുടേയും ഹരിതഭംഗി ആസ്വദിച്ചു കൊണ്ടുള്ള ട്രെക്കിംഗ് മറക്കാനാവത്ത അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്.
ഇൻഡോ സ്വിസ്സ് ലൈവ് സ്റ്റോക്ക് പ്രൊജക്ട്
മൂന്നാറിൽ എത്തുന്നവർക്ക് കൗതുകം പകരുന്ന ഒരു കന്നുകാലി ഫാം ആണ് ഇത്. മൂന്നാറിന് പതിമ്മൂന്ന് കിലോമീറ്റർ അകലെ മാട്ടുപ്പെട്ടിയിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്. രാവിലെ ഒൻപത് മണി മുതൽ പതിനൊന്ന് മണിവരെയും ഉച്ച കഴിഞ്ഞ് രണ്ട് മണിമുതൽ മൂന്നരെ വരേയും സഞ്ചാരികളെ ഇവിടെ സന്ദർശിക്കാൻ അനുവദിക്കും.
ഈ ഫാം സന്ദർശിക്കാം ഒരാൾക്ക് അഞ്ചു രൂപ നിരക്കിൽ ടിക്കറ്റ് എടുക്കേണം.
മീപ പ്രദേശങ്ങളും സുന്ദരം
മൂന്നാറിൽ എത്തിയാൽ, സമയം അനുവദിക്കുമെങ്കിൽ സമീപ പ്രദേശങ്ങളും സഞ്ചരിക്കാം. അപൂർവമായ നീലക്കുറിഞ്ഞികൾ പൂക്കുന്ന ടോപ്പ് സ്റ്റേഷനും, ചന്ദനമരങ്ങൾ വളരുന്ന മറയൂരും ചിന്നാർ വൈൽഡ് ലൈഫ് സാങ്ച്വറിയുമൊക്കെ മൂന്നാറിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഒരു യാത്രാനുഭവത്തിന് മൂന്നാറിനേക്കുറിച്ച് കൂടുതൽ അറിയാം.
Mattupetty (13 km from Munnar),Pothamedu (6 km from Munnar),Devikulam (7 km from Munnar) ,Pallivasal (8 km from Munnar),Attukal (9 km from Munnar),Nyayamakad (10 km from Munnar),Chithirapuram (10 km from Munnar),Lock Heart Gap (13 km from Munnar)
Rajamala (15 km from Munnar),Eravikulam National Park (15 km from Munnar)
പ്രകൃതിയെ നോവിക്കാതെയും മണ്ണിനെയും മനുഷ്യനെയും മറക്കാതെയും.നമുക്ക് ഇനിയും ഒരുമിച്ച് സഞ്ചരിക്കാം..പ്രകൃതിയോടൊപ്പം….പ്രണയമാണ് യാത്രയോടൊപ്പം. By: Sarath Mohan M G
8. “Tea Garden Lake” എന്നറിയപ്പെടുന്ന വാഗമൺ തടാകം
കാഴ്ച്ചയുടെ പൊൻവസന്തം ഒരുക്കി വാഗമണ്‍ തടാകം വാഗമണ്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ മിന്നിമറയുന്ന ചിത്രം അവിടുത്തെ മനോഹരങ്ങളായ മൊട്ടക്കുന്നുകളാണ് . എന്നാല്‍ , വാഗമണ്‍ town നു സമീപമാണ് ഈ മനോഹര തടാകവും ദ്രിശ്യവും …
മിക്കവാറും എല്ലാവരും മൊട്ടക്കുന്നുകളും പൈന്മരങ്ങളും കണ്ടുമടങ്ങും. എന്നാല്‍ മോട്ടക്കുന്നുകളില്‍ നിന്നും കുറച്ചുമാറി വാഗമണ്‍ ടൌണില്‍ ഈ തടാകം അങ്ങ് ദൂരെനിന്നേ കാണുവാന്‍ സാധിക്കും, “Tea Garden Lake” എന്നറിയപ്പെടുന്ന ഇവിടെ പ്രവേശനം സൌജന്യമാണ്. “Boating” എന്ന ബോര്‍ഡുകള്‍ വാഗമണ്‍ ടൌണില്‍ പലയിടത്തും കാണാം, അതിനെ ഫോളോ ചെയ്തുപോയാല്‍ഇവിടെ എത്താം…
പച്ചപ്പിന് നടുക്ക് കണ്ണാടിപോലെ തെളിഞ്ഞുകാണുന്ന തടാകമാണിത്. മൂന്ന് പുല്‍മേടുകള്‍ക്കിടയിലാണ് തടാകത്തിന്റെ സ്ഥാനം. വെട്ടിയൊതുക്കിയതുപോലെ തോന്നുന്ന ഈ മേടുകളില്‍ മനോഹരമായ പുഷ്പങ്ങള്‍ കാണാം. പശ്ചാത്തലത്തില്‍ കാണുന്ന കരിനീലമലകള്‍ തടാകത്തിന്റെ സൗന്ദര്യം പതിന്മടങ്ങാക്കുന്നു. തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യമുണ്ട്.
ഒരു സ്വകാര്യ വ്യക്തിയുടെ resort ആണ് . Pedal boat ഒരാൾക്ക് 50 രൂപ എന്നാ നിരക്കിലെ rate ഉള്ളൂ .500 രൂപക്ക് ടൌൺ ൽ സാമാന്യം നല്ല റൂമുകൾ കിട്ടും.. Tea Garden Lake നിരവധി സിനിമകളില്‍ നാം ഈ ദൃശ്യം കണ്ടിട്ടുണ്ട് …Love 24×7, ഇയോബിന്റെ പുസ്തകം ,അക്കൽദാമയിലെ പെണ്ൺ എന്നീ ചിത്രങ്ങള്‍ അവയില്‍ ചിലതാണ്.
9.കാന്തല്ലൂർ
കാന്തല്ലൂരിലേയ്ക്കുള്ള ഒരൊ യാത്രയും പുതിയ പുതിയ കാഴ്ച്ചകൾ സമ്മാനിച്ചു കൊണ്ടെയിരിക്കും .. കേരളത്തിന്റെ കാശ്മീർ എന്ന അറിയപ്പെടുന്ന ഈ ഗ്രാമത്തിൽ ആപ്പിളും ക്യാരറ്റും സ്ട്രാബെറിയും കൊണ്ട് സമൃദ്ധമാണ്. മൂന്നാറിലെയ്ക്കു പോകുന്ന സഞ്ചാരികളിൽ അധികവും ഈ മനോഹാരിത ആസ്വദിക്കാതെ മടങ്ങുന്നു കേരളത്തില്‍ ആപ്പിള്‍ കൃഷിയുള്ളത് പലര്ക്കും അറിയാത്ത ഒരു കാര്യമാണ്. വിളഞ്ഞു നില്‍കുന്ന ആപ്പിള്‍ തോട്ടം കാണാനും ഫ്ര ഷ് ആപ്പിള്‍ കൈയെത്തിച്ചു പൊട്ടിക്കാനും ആഗ്രഹികുന്നവര്‍ നേരെ കാന്തല്ലൂര്‍ക്ക് യാത്രയാവാന്‍ തയ്യാറായികൊള്ളൂ. ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് കന്തലൂരിലെ ആപ്പിള്‍ സീസണ്‍.
എന്നാല്‍ തണുപ്പിന് അങ്ങനെ സീസണ്‍ ഒന്നും ഇല്ലെത്രെ എപ്പോഴും ഉണ്ടാകും കൊടും വേനലില്‍ പോലും എന്നാണ് പറയുന്നത്. മൂന്നാറില്‍ നിന്നും മറയൂര്‍ ദിശയില്‍ 50km സഞ്ചരിച്ചാല്‍ കാന്തല്ലൂര്‍ എന്നാ മനോഹരമായ ഗ്രാമത്തില്‍ എത്താം. ആപ്പിള്‍ മാത്രമല്ല.. പ്ലം, സ്ട്രോബെറി, ബ്ലാക്ക് ബെറി, ഓറഞ്ച്, മുസംബി, ലിച്ചി, അവകാടോ, രസ്ബെരി, പീച്ച് തുടങ്ങി പലതരത്തിലുള്ള പഴവര്‍ഗങ്ങളും പച്ചകറികളും സുലഭമായി കൃഷിചെയ്യുന്ന മനോഹരമായ ഗ്രാമം. കുടാതെ പ്രശസ്തമായ മറയൂര്‍ ശര്‍ക്കരയുടെ നാടുകൂടിയാണ് കാന്തല്ലൂര്‍. കരിബിന്‍ ജൂസ് എടുത്ത് ഉരുക്കി ശര്‍ക്കര ഉണ്ടാകുന്നത് കാണാം കൈയോടെ ഫ്രഷ് ശര്‍ക്കരയും ശര്‍ക്കരപാനിയും വാങ്ങാം.
മറ്റൊരു സവിശേഷത മുനിയറകളെ സംരക്ഷിക്കുന്ന ആനക്കൊട്ടപാറ പാര്‍ക്ക് ആണ്. ഒരുപാട് ചരിത്രങ്ങള്‍ ഉറങ്ങികിടകുന്ന ഒരിടം.മുന്നാർ മറയൂര് റോഡ് ,40 km മറയൂര് , മറയൂരിൽ നിന്നും 17 km കാന്തളൂർ , പൊള്ളാച്ചി -ആനമല ,ചിന്നാർ വഴിയും പോകാം Route :Thrissur Anamalai chinnar marayur kanthallur By: Sabari Varkala
10.ഉളുപ്പുണി
ഉളുപ്പുണിയിലെ മാസ്മരികതയിലേക്ക് ഒരു യാത്ര വാഗമണ്ണിൽ വാഗമൺ-പുള്ളിക്കാനം റോഡിൽ ചോറ്റ്പാറ ജംഗ്ഷനിൽ നിന്നും ഏകദേശം 5 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരസാമാന്യ ഇടം.കുന്നിൻ മുകളുകളിലായി പരന്ന് കിടക്കുന്ന പുൽമേടാണ് പ്രധാന കാഴ്ച. കുളമാവ് ഡാമിൻറെ വിദൂര ദൃശ്യവും ഇവിടെ നിന്ന് ലഭിക്കുന്നു.നടന്ന് കാഴ്ചകൾ ആസ്വദിക്കാനും ഓഫ് റോഡ് റൈഡിംഗിനും പറ്റിയ ഇടമാണ് അധികമാരും സന്ദർശിക്കാത്ത ഇവിടം. ഈയോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ മിക്ക ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ചിടുണ്ട്.
തൊടുപുഴയിൽ നിന്ന് മൂലമറ്റം പതിപ്പള്ളി വഴി ഉളുപ്പൂണി എത്തിയപ്പോൾ ആൾ പൊക്കമുള്ള പുൽമേടുകളിലൂടെയുള്ള ജീപ്പ് ചാലുകൾ കാണാം അത് വഴി ഒന്ന് കറങ്ങിയാൽ വ്യത്യസ്തമായ ചില ചിത്രങ്ങൾ മനസ്സിൽ പതിയും … മാസ്മരികതയുള്ള ചിത്രങ്ങൾ…ആളും അനക്കവുമില്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയാത്ത മൊട്ട കുന്നുകൾ… ഗ്രാമീണതയുടെ മടിത്തട്ടിലെ കർഷക കൂട്ടായ്മകൾ .. പിന്നെ ശുദ്ധമായ അന്തരീക്ഷം.. മനസ് നിറയാൻ ഇതൊക്കെ ധാരാളം… മറ്റ് ചിലർക്ക് ഇഷ്ടപ്പെടാതെയിരിക്കാം… എന്നാലും ഗ്രാമീണ നിഷ്കളങ്കത നിങ്ങളെ മാടി വിളിക്കും .. ആ വിളി കേൾക്കാതെയിരിക്കാനാവില്ല
ഉളുപ്പൂണിയില്‍ എത്തിച്ചേരാന്‍ വാഗമണ്‍ നിന്നും പുള്ളിക്കാനം റൂട്ടിൽ പോവുക. വാഗമൺ ടൗണിൽ നിന്നും ഈ റൂട്ടിൽ ഏകദേശം 5km പോയാൽ ചോറ്റുപറ എന്ന ജംഗ്ഷൻ ഇൽ ചെല്ലാം. അവിടെ വച്ചു വഴി രണ്ടായി പിരിയുന്നു.Thodupuzha – mulamattom and the other towards Uluppuni(directing towards right).ചോറ്റുപറ ജംഗ്ഷൻ ഇൽ നിന്ന് വീണ്ടും ഒരു 5km സഞ്ചരിച്ചാൽ ഉളുപ്പുനി ഇൽ എത്തിച്ചേരാം
11. കാൽവരി മൗണ്ട്
കാൽവരി മൗണ്ട്,ഇടുക്കി യുടെ മാസ്മരിക സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന അനുഗ്രഹീത ഭൂമി കാൽവരി മൗണ്ട് : ഇടുക്കി യുടെ മാസ്മരിക സൗന്ദര്യം ഇടുക്കി യുടെ മാസ്മരിക സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന അനുഗ്രഹീത ഭൂമി… സമുദ്രനിരപ്പിൽ നിന്നും 3600 അടി മുകളിൽ ഇടുക്കി ഡാമിന്റെ ജലസമ്പത്ത് മൊത്തം ഒറ്റ കാഴ്ച്ചയിൽ… ഇടുക്കി യാത്ര തിരിക്കുന്ന പല സഞ്ചാരികളും ഡാം കണ്ട് മടങ്ങാറാണ് പതിവ് ഇടുക്കിയിലെ കാഴ്ചകളിൽ ഏറ്റവും സുന്ദരമായത് കാൽവരി മൗണ്ട് തന്നെയാണ്… വ്യൂ പോയിന്റിൽ ചെന്ന് നിൽക്കുമ്പോൾ ഇത് ഇടുക്കി തന്നെയാണോ അതോ ഒരു ഉറക്കമുണർന്നപ്പോൾ നിൽക്കുന്നത് മറ്റേതോ രാജ്യത്താണൊ എന്ന് പോലും തോന്നിപ്പോവും… ഒരുപകൽ മൊത്തം നോക്കിയിരുന്നാലും വിടപറഞ്ഞു പോരാൻ തോന്നാത്ത കാഴ്ച ആയിരിക്കുമത്…
ഇടുക്കി പലതവണ പോയിട്ടുണ്ടെങ്കിലും… കഴിഞ്ഞ ഞായർ രാവിലെ കാപ്പി കുടി കഴിഞ്ഞപ്പോൾ കരുതി ഒന്നു പുറത്തേക്കിറങ്ങാമെന്നു… എന്നുമുള്ള മഴ മാറി മൊത്തത്തിൽ ഒരു തെളിച്ചം കാർമേഘങ്ങൾ എങ്ങോ പോയി മറഞ്ഞിരിക്കുന്നു എന്നാ പിന്നെ ഇടുക്കി വിട്ടേക്കാം… മൂലമറ്റം തൊട്ട് കുളമാവ് വരെ 12 ഹെയർപിൻ വളവുകളാൽ അനുഗ്രഹീതമായ റോഡ്… എത്രപോയാലും മടുക്കാത്ത പ്രിയപ്പെട്ട വഴികളിലൊന്നാണത്… നല്ല കാലാവസ്ഥയും… എന്നിലെ റൈഡർ ഉണർന്നു.. പാലായിൽ നിന്നിറങ്ങി തൊടുപുഴ കഴിഞ്ഞപ്പോൾ പ്രെകൃതിക്ക് ചെറിയ മാറ്റം പ്രകടമായെങ്കിലും മഴ പെയ്യുന്ന ലക്ഷണം ഒന്നുമില്ലല്ലോ എന്ന് വെറുതെ ആകാശത്തേക്ക് കണ്ണയച്ചു സ്വയം പറഞ്ഞു…
കുരുതിക്കളം ഹെയർപിൻ തിരിഞ്ഞപ്പോൾ എന്റെ മുൻപിൽ ഒരു ഗ്രൂപ്പ് ബുള്ളറ്റ് റൈഡേഴ്‌സ് പടക്കം പൊട്ടിച്ചു പോകുന്നു ഒറ്റക്ക് പോകുന്ന എനിക്ക് കൈ കാണിച്ചു കേറിപോക്കോ ഞങ്ങൾ പുറകെ വന്നോളാം എന്ന സിഗ്‌നൽ.. പര്സപരം ആശംസകൾ നൽകി ഞാൻ കേറിപോയി കുളമാവ് ഡാമിൽ വണ്ടി നിർത്തി സ്ഥിരം ചായക്ക് പറഞ്ഞു.. ഈ മഴയൊക്കെ പെയ്തിട്ടും ഡാമിന്റെ അവസ്ഥ ദയനീയം തന്നെ.. ഒരു മഴക്കാലം മുഴുവൻ കുടിച്ചു വറ്റിക്കാനുള്ള കൊതിയുമായി കാത്തുകിടക്കുന്നു …
വനത്തിനുള്ളിലെ റോഡ് മിനുക്കുപണികൾ നടത്തി ഇട്ടിരിക്കുന്നു മുൻപ് വന്നപ്പോൾ ഈ റോഡിൻറെ അവസ്ഥ കണ്ട് ആരെയൊക്കെയോ മനസ്സിൽ കുറേ ചീത്ത വിളിച്ചതാ എന്തായാലും കൊള്ളാം ഇത്രയുമെങ്കിലും ചെയ്തല്ലോ…വനത്തിനുള്ളിലെ തണുപ്പടിച്ചപ്പോൾ മൊത്തത്തിൽ ഒരു കുളിർമ… മരങ്ങൾ പലയിടത്തും റോഡിൽ തലതല്ലി വീണതിന്റെ അവശിഷ്ടങ്ങൾ കാണാം മഴക്കാലത്തു ഇത് വെട്ടിമാറ്റൽ പിടിപ്പതു പണി ആയിരിക്കും… മണ്ണിടിച്ചിലിൽ മറ്റൊരു കാഴ്ച ഇടക്കു ചില കല്ലുകളും മരങ്ങളും കാണുമ്പോൾ വണ്ടി ഒന്നു സ്‌പീഡ് കൂട്ടും ഇരിപ്പ് കണ്ടാൽ അത്ര നല്ല ലക്ഷണം തോന്നില്ല… എന്തായാലും ഇടുക്കി ഡാമും ഹിൽ വ്യൂ പാർക്കും പലതവണ കണ്ടിട്ടുള്ളത് കൊണ്ട് കയറാൻ തോന്നിയില്ല… ഇടുക്കിയിൽ നിന്ന് 10 km മാത്രമുള്ള കാൽവരി മൗണ്ട് അപ്പോഴാ മനസ്സിലേക്ക് വന്നത്…
ചെന്നപ്പോൾ കണ്ട കാഴ്ച ഹൊ.. ഇതുവരെ എന്താ ഇങ്ങോട് വരാൻ തോന്നാതിരുന്നത് എന്നാ ചിന്തിച്ചത്… ഇത് എനിക്ക് കാണാൻ ഇപ്പോളാവും പറഞ്ഞിരിക്കുന്നത്… ഉദയാസ്തമയങ്ങൾ ഇവിടെ കാണണ്ടത് തന്നെ ആണ്… ഇടുക്കിലെ കാറ്റൊരു കാറ്റു തന്നെ ഒരു സംശയവുമില്ല…കാൽവരി മൗണ്ടിൽ കണ്ട എല്ലാ മുഖങ്ങളിലും നഷ്ടപെട്ടതെന്തോ തിരിച്ചു കിട്ടിയ ഭാവം ആയിരുന്നു അപ്പോഴാ ഒരു പരിചയ മുഖം മുന്നിൽ വന്നത്…
ഇടുക്കിക്കാരുടെ പ്രിയ mla റോഷി അഗസ്റ്റിൻ…ഞാൻ പരിചയം പുതുക്കി ഇടുക്കിയെക്കുറിച്ചും ടൂറിസത്തെക്കുറിച്ചും ജലാശയത്തിൽ തുടങ്ങാൻ പോകുന്ന ബോട്ടിങ് സേവനങ്ങളെക്കുറിച്ചും വാ തോരാതെ സംസാരിച്ചു.. അരികിൽ ചിത്രങ്ങൾ പകർത്തുന്നവരോടായി എന്തോ പറഞ്ഞപ്പോൾ അവർ ചോദിച്ചത് നിങ്ങൾ ആരാണെന്നായിരുന്നു ഞങ്ങൾ പരസ്പരം നോക്കി ഒന്നു ചിരിച്ചു അല്ലെങ്കിലും സഞ്ചാരികൾക്കെന്ത് ജനപ്രതിനിധി….
വിശപ്പിന്റെ വിളി തുടങ്ങിയിരിക്കുന്നു മഴക്കുള്ള സകല മുന്നൊരുക്കവും ഞാൻ കണ്ടു ഇനി നിന്നാൽ നനയേണ്ടി വരും…. അടുത്തവരവിൽ കാണാം എന്ന് ആത്മഗത്തോടെ ഞാൻ കാൽവരി മൗണ്ടിനോട് വിട പറഞ്ഞു…. ശുഭം. റൂട്ട് – ചെറുതോണി- കട്ടപ്പന റൂട്ടിൽ ആണ് കാൽവരി മൗണ്ടിന്റെ കവാടം ചെറുതോണി നിന്ന് 15 km. സന്ദർശകർക്ക് എൻട്രി ഫീ -10 ടു വീലർ -10 ജീപ്പ്, കാർ -20 മിനിബസ് -50 ഹട്ട് (5 മണിക്കൂർ 5 അംഗങ്ങൾ )-300 ഫാമിലി ഹട്ട് -2500(24Hrs)
12. അഞ്ചുരുളി
അഞ്ചുരുളി യിലേക്ക് ഒരു യാത്ര മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാ പാത്രങ്ങളിൽ ഒന്നാണ് കുംങ്ഫു പഠിക്കാൻ എത്തുന്ന വിജിലേഷ്. എന്റെ പേര് വിജിലേഷ് അഞ്ചുരുളിയിലാണ് വീട് എന്ന് നിഷ്കളങ്കതയോടെ പറഞ്ഞുകൊണ്ടാണ് വിജിലേഷ് സിനിമയിലേക്ക് കടന്ന് വരുന്നത്. വിജിലേഷ് പറയുന്ന അഞ്ചുരുളി സിനിമയിൽ കാണിക്കുന്നില്ലെങ്കിലും മറ്റു ചില സിനിമകളിലൂടെ പ്രശസ്തമാണ്.
ഇടുക്കി ഗോൾഡിലെ ഗോൾഡ് ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡ് എന്ന സിനിമയിലൂടെയാണ് അഞ്ചുരുളി എന്ന സ്ഥലത്തിന്റെ സൗന്ദര്യം പൂർണമായും സ്ക്രീനിൽ എത്തിയത്.ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്ക് അടുത്തുള്ള കാഞ്ചിയാർ ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയായാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. കോട്ടയം – കട്ടപ്പന റോഡിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് കട്ടപ്പനയിൽ നിന്ന് 9 കിലോമീറ്റർ ദൂരമുണ്ട്. ഇടുക്കി അണക്കെട്ടിന്റെ വിദൂരക്കാഴ്ചയും അഞ്ചുരുളി ടണലിൽ നിന്നുള്ള വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്നത്
13.വൈശാലി ഗുഹ
ഇടുക്കി തടാകം സന്ദര്‍ശിക്കുന്ന പലരും അറിയാതെ പോകുന്ന ഒന്നാണ് വൈശാലി ഗുഹ.ഇടുക്കി ഡാമിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇത് വളരെ മനോഹരമായ ഒരനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
1988 ല്‍ പുറത്തിറങ്ങിയ വൈശാലി സിനിമയുടെ ഭാഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചതിനാല്‍ ഇവിടം പിന്നീട് ആ പേരില്‍ അറിയപ്പെടുകയായിരുന്നു.
വാവലകളുടെ വന്‍കൂട്ടങ്ങള്‍ വിശ്രമിക്കുന്ന കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്.അല്‍പം സാഗസികത ആവശ്യമെങ്കിലും ഇവിടെ നിന്നുള്ള ഇടുക്കി ഡാമിന്‍റെ കാഴ്ച്ച അതിമനോഹരമാണ്.ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലെ ഗാനരംഗത്തില്‍ പശ്ചാത്തലമായി വന്നത് ഇടുക്കിയിലെ അറിയപ്പെടാത്ത ഒരിടമാണ്. പക്ഷേ, ഇന്ന് ആ ഗുഹ അറിയപ്പെടുന്നത് വൈശാലി ഗുഹ എന്നാണ്
14. മാങ്കുളം : വനത്തിനുളളിലെ പറുദീസ By: Vipin
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ ദേവികുളം ബ്ലോക്കിലാണ് മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഓക്ടോബര്‍ 2-ാം തിയതി രൂപീകൃതമായ ഈ പഞ്ചായത്ത് മാങ്കുളം വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്നു. 123 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മൂന്നാര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് അടിമാലി പഞ്ചായത്തും, കിഴക്കുഭാഗത്ത് മൂന്നാര്‍, പള്ളിവാസല്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കുട്ടമ്പുഴ, അടിമാലി പഞ്ചായത്തുകളുമാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന മാങ്കുളം പഞ്ചായത്തിലെ പ്രധാന വിളകള്‍ റബ്ബര്‍, കൊക്കോ, കവുങ്ങ്, ഏലം, ജാതി, കാപ്പി, കൊടി, തെങ്ങ് മുതലായവയാണ്. നല്ലതണ്ണിപ്പുഴ, മാങ്കുളം പുഴ, ഈറ്റചോല പുഴ എന്നിവ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്.
മലമ്പ്രദേശമായ മാങ്കുളം പഞ്ചായത്തില്‍ നിരവധി കുന്നുകളും, മലകളുമുണ്ട്. പള്ളികുന്ന്, 96 കുന്ന്, മുനിപാറകുന്ന്, പാര്‍വ്വതിമല, കിളിക്കല്ല് മല, വിരിഞ്ഞപാറ മല എന്നിവ ഇവിടുത്തെ പ്രധാന കുന്നുകളും മലകളുമാണ്. മൊത്തം ഭൂവിസ്തൃതിയുടെ 25 ശതമാനം വനപ്രദേശമാണ്. ആനക്കുളം ഓര്, പെരുമ്പന്‍കുത്ത്, നക്ഷത്രകുത്ത്, ചിന്നാര്‍ കുത്ത്, കിളിക്കല്ല് കുത്ത്, വിരിഞ്ഞ പാറ മുനിയറ, കള്ളക്കുട്ടികുടി കുത്ത്, കോഴിവാലന്‍ കുത്ത്, വെല്ലിപാറകുട്ടി, വിരിപാറ തേയിലതോട്ടം എന്നിവ ഈ പഞ്ചായത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. നെടുമ്പാശ്ശേരി-കൊടൈക്കനാല്‍ സംസ്ഥാന പാത പഞ്ചായത്തിലൂടെ കടന്നു പോകുന്നു.
ഭാരതത്തിന്റെ സുഗന്ധവ്യജ്ഞന ഉദ്യാനമായ കേരള സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ കിഴക്കേ അറ്റത്ത് തമിഴ് നാടിനോട് തൊട്ടുകിടക്കുന്ന ദേവികുളം ബ്ളോക്ക് പഞ്ചായത്തിലുള്‍പ്പെട്ട മാങ്കുളം പഞ്ചായത്ത് ഭൂമിശാസ്ത്രപരമായും കാലാവസ്ഥ, സംസ്കാരം, കാര്‍ഷികവിളകള്‍ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപര്‍വ്വതനിരകള്‍ക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ചസ് എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. ചരിത്രപുരാവസ്തു ഗവേഷകര്‍ 3000 കൊല്ലങ്ങള്‍ക്ക് മേല്‍ പ്രായം കണക്കാക്കിയിട്ടുള്ള പ്രപിതാ മഹാന്മാര്‍ വരച്ച എഴുത്തളകളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം. പഞ്ചപാണ്ഡവന്‍മാരുടെ പുണ്യപാദധൂളികളാല്‍ അനുഗ്രഹീതമാണ് ഇവിടുത്തെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു.
മാങ്കുളത്തെ കുറിച്ച് പുറംലോകം അറിഞ്ഞ് തുടങ്ങിയിട്ട് ഏറെ നാളുകളൊന്നും ആയിട്ടില്ല. വേണ്ടത്ര വാഹന സൗകര്യമോ മററ് അടിസ്ഥാന വികസനങ്ങളോ എത്തിപ്പെടാതെ കിടക്കുന്ന മാങ്കുളം അക്ഷരാര്‍ത്ഥത്തില്‍ വനത്തിനുളളിലെ പറുദീസ തന്നെയാണ്. മലകളാല്‍ ചുറ്റപ്പെട്ട് പച്ചപ്പിന്റെ മേലങ്കിയണിഞ്ഞ് കാട്ടരുവികളാലും പുഴകളാലും വെളളച്ചാട്ടങ്ങളാലും സമൃദ്ധമായി തണുത്ത കാറ്റിന്റെ സ്പര്‍ശനത്താല്‍ കുളിരണിഞ്ഞ് നില്‍ക്കുന്ന മാങ്കുളം മൂന്നാറിനോട് ചേര്‍ന്നു കിടക്കുന്ന, അറിയപ്പെടേണ്ടുന്ന എന്നാല്‍ അറിയാന്‍ ബാക്കി വച്ച പ്രകൃതി സൗന്ദര്യത്തിന്റെ ഒരു തുരുത്താണ്.
കല്ലാറ്റില്‍ നിന്നു തുടങ്ങിയ യാത്രയില്‍ മാങ്കുളത്തേക്ക് പതിനേഴ് കിലോമീറ്റര്‍ എന്ന പൊതുമരാമത്ത് വകുപ്പിന്റെ ബോര്‍ഡ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. വീതി കൂടിയ ദേശീയ പാതയില്‍ നിന്നും ഇടുങ്ങിയതും ഗട്ടറുകള്‍ നിറഞ്ഞതുമായ പതിനേഴ് കിലോമീറ്റര്‍ ദൂരം താണ്ടുക എന്നതാണ് യാത്രയ്ക്കിടയിലെ പ്രധാന വെല്ലുവിളി. ഇടയ്ക്കിടെ വന്നു പോകുന്ന സ്വകാര്യ ബസുകളാണ് പ്രദേശത്തേക്കുളള തരക്കേടില്ലാത്ത യാത്രാ സംവിധാനം. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡിലൂടെ കുരിശുപാറയും പീച്ചാടും പിന്നിട്ടാല്‍ മറ്റൊരു ലോകമായി. മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന വന്മരങ്ങള്‍ക്കിടയിലൂടെ നുരഞ്ഞൊഴുകു കാട്ടാറിനരികിലൂടെ സുഗന്ധം പൊഴിക്കുന്ന ഏലച്ചെടികള്‍ക്കിടയിലൂടെയുളള യാത്ര ഏതൊരു സൗന്ദര്യാസ്വാദകന്റയും മനസ്സില്‍ എണ്ണമറ്റ പൂക്കള്‍ വിരിയിക്കും. വലിയ മരങ്ങള്‍ പിന്നിട്ട് റോഡിനിരുവശവും പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് പിന്നീടുളള സഞ്ചാരം. നിരനിരയായി വെട്ടി നിര്‍ത്തിയിരിക്കുന്ന തേയില ചെടികള്‍ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന ചൗക്ക മരങ്ങളും കരിവീരന്റെ ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളും മണ്ണിലേക്ക് പെയ്തിറങ്ങാന്‍ വെമ്പുന്ന മഞ്ഞു കണങ്ങളും അങ്ങനെ
മാമരങ്ങള്‍ക്കിടയില്‍ നിന്നും വിശാലമായ പച്ച വിരിച്ച് കിടക്കുന്ന തേയില ചെടികള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍ കഴിഞ്ഞ് പോകുന്ന സുന്ദര നിമിഷങ്ങളെ ഓര്‍മകള്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ മത്സരിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്ന സഞ്ചാരികളെ വഴിയരികുകളില്‍ കാണാം.
മൂന്നാറിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണെങ്കിലും ആഡംബരത്തിന്റെ വലിയ റിസോര്‍ട്ടുകളോ മുന്തിയ ഹോട്ടലുകളോ വാഹനങ്ങളുടെ തിരക്കോ ഒന്നും ഈ ഗ്രാമത്തില്‍ കാണാന്‍ കഴിയില്ല. പകരം എവിടേക്ക് നോക്കിയാലും മാനം മുട്ട ഉയര്‍ന്നു നില്‍ക്കുന്ന മലകളും മലകള്‍ക്കപ്പുറം മാനത്തെ തഴുകുന്ന മേഘ പാളികളും മാത്രം. താമസ സൗകര്യത്തിനായി വിരലിലെണ്ണാവുന്ന ഏതാനും ചില ലോഡ്ജുകളെ ആശ്രയിക്കുക എന്നതാണ് മാങ്കുളത്തെത്തിയാല്‍ ചെയ്യേണ്ട ആദ്യ ജോലി. ദീര്‍ഘ നേരത്തെ യാത്രാക്ഷീണം ഒഴിവാക്കാന്‍ ഗ്രാമത്തിലെ തണുത്ത വായു മാത്രം ശ്വസിച്ചാല്‍ മതിയാവും. 123 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുളള ഗ്രാമത്തില്‍ 12000 ജനസംഖ്യ മാത്രമാണുള്ളത്. ചരിത്രം പരിശോധിച്ചാല്‍ പൂഞ്ഞാര്‍ രാജാക്കന്മാരുടെ കീഴിലായിരുന്നു ഈ പ്രദേശമെന്നു മനസ്സിലാക്കാം. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആഢത്വം വിളിച്ചോതുന്ന അവശേഷിപ്പുകള്‍ ഇന്ന് മാങ്കുളത്ത് ബാക്കിയായിട്ടുണ്ട്. ജനവാസ മേഖലകളെക്കാളും വനപ്രദേശമാണ് ഗ്രാമത്തില്‍ അധികമായുളളത് എന്നതാണ് മാങ്കുളത്തിന്റെ വലിയ സവിശേഷതകളില്‍ ഒന്ന്.
വ്യത്യസ്തങ്ങളായ മൂന്ന് തരത്തിലുളള കാലാവസ്ഥയാണ് മാങ്കുളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പൂജ്യത്തിലും താഴെ അന്തരീക്ഷ ഊഷ്മാവ് എത്തുന്ന വിരിപ്പാറ, തണുപ്പും ചൂടും സമിശ്രമായ മാങ്കുളം, ചൂടേറെയുളള ആനക്കുളം; ഏതാണ്ട് പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തിനുളളില്‍ തന്നെ വ്യത്യസ്തങ്ങളായ ഈ മൂന്നു കാലാവസ്ഥയും അനുഭവിക്കാന്‍ കഴിയും. മാങ്കുളത്തെത്തിയാല്‍ ആശ്രയിക്കാവുന്ന ഏറ്റവും നല്ല വാഹനം ജീപ്പ് തന്നെയാണ്. മണ്ണും കല്ലും നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാന്‍ ഇതിലും ഉചിതമായ മറ്റൊരു വാഹനം അവിടെ കിട്ടാനില്ലായെന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. മാങ്കുളത്തിന്റെ വിവിധ മേഖലകളിലേക്കു സഞ്ചരിക്കാന്‍ തയ്യാറായി കിടക്കുന്ന ടാക്‌സി ജീപ്പുകള്‍ അവിടെ കാണാം.
അതിശയിപ്പിക്കുന്ന ഉയരത്തില്‍ നിന്നും ഇടതടവില്ലാതെ നുരഞ്ഞ് പതഞ്ഞ് താഴേക്ക് പതിക്കുന്ന ഒന്നിലധികം വെളളച്ചാട്ടങ്ങളാല്‍ സമ്പന്നമാണ് ഇവിടം. ചിന്നാര്‍ വെളളച്ചാട്ടം, വിരിപ്പാറ വെളളച്ചാട്ടം, കോഴിവാലന്‍ക്കുത്ത്, പെരുമ്പന്‍കുത്ത്, നക്ഷത്രകുത്ത് തുടങ്ങി അരഡസനിലധികം വെളളച്ചാട്ടങ്ങള്‍ മാങ്കുളത്തുണ്ട്. അവയിലേറെയും ഇരുന്നൂറ് ഇരുന്നൂറ്റമ്പത് അടിക്കുമേല്‍ ഉയരത്തില്‍ നിന്നുമാണ് വെള്ളം താഴേക്കു പതിക്കുന്നത്. കലര്‍പ്പില്ലാത്ത ശുദ്ധജലമാണ് എന്നു മാത്രമല്ല ശരീരം കോച്ചുന്നത്ര തണുപ്പുമാണ് അതിന്. വെളളച്ചാട്ടങ്ങളാല്‍ സമ്പന്നമായതിനാലാവണം സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി ബോര്‍ഡിന് വില്‍പ്പന നടത്തുന്ന സംസ്ഥാനത്തെ ഏക പഞ്ചായത്ത് എന്ന ബഹുമതി മാങ്കുളത്തിനുണ്ട്. നക്ഷത്രകുത്തിനോട് ചേര്‍ന്നാണ് ഇത്തരത്തില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന പവര്‍ഹൗസും മറ്റ് അനുബന്ധ ഉപകരണങ്ങളും. കാട്ടാനക്കൂട്ടം പതിവായി വെളളം കുടിക്കാനെത്തുന്ന ആനക്കുളമാണ് മാങ്കുളത്തിന്റെ ഏറ്റവും ആകര്‍ഷീയമായ കേന്ദ്രം. ഈ അപൂര്‍വ സുന്ദര കാഴ്ച കാണാന്‍ ദിവസവും ഒട്ടേറെ സഞ്ചാരികള്‍ ആനക്കുളത്തെത്താറുണ്ട്. ആനക്കുളത്ത് വനത്തിനോട് ചേര്‍ന്നു കിടക്കുന്ന പുഴയിലാണ് ഗജവീരന്മാറരുടെ നീരാട്ട.
കടുംനിറത്തിലുളള വസ്ത്രങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ഇവര്‍ ധാരാളമായി ആഭരണങ്ങളും അണിയാറുണ്ട്. വെറ്റില കൂട്ടി മുറുക്കുക എന്നത് ഇവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. പുരുഷന്മാര്‍ പലരും മുടി നീട്ടി വളര്‍ത്തിയിട്ടുണ്ടാകും. വന വിഭവങ്ങളാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം. മൂര്‍ച്ചയുള്ള ഒരായുധം ഇവര്‍ എപ്പോഴും കൈയ്യില്‍ കരുതും. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വീടുകളില്‍ നിന്നും മാറി വനത്തിനുള്ളില്‍ വെവ്വേറെ വീടുകള്‍ നിര്‍മ്മിച്ചാണ് താമസിക്കാറ്. ഗോത്രത്തിനുള്ളിലെ പ്രശ്‌ന പരിഹാരത്തിനായി ഊരു മൂപ്പന്‍ ഇവര്‍ക്കു ണ്ടായിരിക്കും. ആര്‍ത്തവ സമയങ്ങളില്‍ ഈ വിഭാഗത്തിലെ സ്ത്രീകള്‍ ‘വാലായ്മപ്പുരകള്‍’ എന്നു പേരിട്ടിരിക്കുന്ന കുടിലുകളില്‍ മാറിയാണ് താമസിക്കാറ്. ഗോത്രത്തിനകത്തും ഗോത്രത്തിനുപുറത്തും ഉള്ള അന്യപുരുഷന്മാരുടെ മുമ്പില്‍ കഴിവതും ഈ വിഭാഗത്തിലെ സ്ത്രീകള്‍ വരാറില്ല. മരച്ചീനി, ചേമ്പ് ,തിന ,ചോളം , തുവര എന്നിവയൊക്കെയാണ് ഇവരുടെ പ്രധാന കൃഷികള്‍. ഈറ്റ ഉപയോഗിച്ച് തീര്‍ത്ത വയായിരിക്കും ഇവരുടെ കുടിലുകള്‍. തെറ്റ് ചെയ്താല്‍ ഊര് വിലക്കുള്‍പ്പെടെയുള്ള ശക്തമായ ശിക്ഷാവിധികളും ഈ ജനവിഭാഗം പിന്തുടര്‍ന്നു വരുന്നുണ്ട്. ഇത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു ജനവിഭാഗത്തെ അടുത്തറിയാനുള്ള ഒരു സാഹചര്യവും മാങ്കുളത്തേക്കുള്ള യാത്രയിലൂടെ സാധിച്ചെടുത്തു.
സമ്പൂര്‍ണ്ണ ജൈവഗ്രാമം കൂടിയാണ് മാങ്കുളം. കാര്‍ഷികവൃത്തിയുടെ കാര്യത്തില്‍ ഈ ഗ്രാമം ഏതാണ്ട് സ്വയംപര്യാപ്തമാണ്. ഏലം, റബ്ബര്‍, കാപ്പി ,കുരുമുളക്, തേയില എന്നിവയ്ക്കു പുറമെ വാഴ, മരച്ചീനി, നെല്ല് ,ചേമ്പ്, ചേന തുടങ്ങിയ ഭക്ഷ്യവിളകളും ഇവിടുത്തെ കര്‍ഷകര്‍ ഉത്പാദിപ്പിച്ചുവരുന്നു. മാങ്കുളത്തെ ജനസംഖ്യയില്‍ 99 ശതമാനം ആളുകളും കര്‍ഷകരാണ് എതാണ് ഇവിടുത്തെ പ്രത്യേകത. ജൈവകൃഷി പിന്തുടരുന്ന മാങ്കുളത്തെ കര്‍ഷകര്‍ക്ക് 100 മേനി വിജയമാണ് ഇവിടുത്തെ മണ്ണും കാലാവസ്ഥയും സമ്മാനിക്കുന്നത്. 100 കിലോയ്ക്ക് മുകളില്‍ തൂക്കമുള്ള വാഴക്കുലകളും ഒറ്റക്കെടുത്തുയര്‍ത്താന്‍ പറ്റാത്ത മരച്ചീനിയുടെ കിഴങ്ങുകളും ഈ ജൈവഗ്രാമത്തിന്‍െ്‌റ പ്രത്യേകതകളാണ്. ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി കര്‍ഷക വിപണിയും ഇവിടെയുണ്ട്. കാര്‍ഷിക മേഖലയോടും മൃഗപരിപാലനത്തോടും ചേര്‍ന്നു നിന്നുകൊണ്ടുള്ള വിനോദസഞ്ചാരത്തേയും ഇവിടുത്തുകാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിരവധിയായ സ്‌പൈസസ് ഗാര്‍ഡനുകളും ഫാമുകളും സഞ്ചാരികള്‍ക്കായി ഇവിടെ തുറന്നിട്ടുണ്ട്. മീന്‍ പിടിക്കുക എന്ന തനി നാടന്‍ ശൈലിയെ തന്നെ ഇവിടുത്തുകാര്‍ ടൂറിസത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. നിശ്ചിത തുകയടച്ച് സഞ്ചാരികള്‍ക്ക് ചൂണ്ടയിട്ടു രസിച്ച് യാത്ര അവിസ്മരണീയമാക്കാവുന്നതാണ്. ഇവിടുത്തെ കുടുംബങ്ങളിലധികവും വിഷമയമല്ലാത്ത പച്ചക്കറികളാണ് ഏറെയും ഉപയോഗിക്കുന്നത് അവയൊക്കെ തന്നെയും അവരവരുടെ തൊടികളില്‍ വിളഞ്ഞവയുമാണ്.
വലിയ മരങ്ങളുടെ ശിഖരങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഏറുമാടങ്ങള്‍ അഥവ ട്രീ ഹൗസുകളാണ് മാങ്കുളത്തെ മറ്റൊരു ആകര്‍ഷണ കേന്ദ്രം. ആദ്യകാലത്ത് ഈ മേഖലയില്‍ ട്രീഹൗസുകള്‍ നിര്‍മ്മിച്ചിരുന്നത് കാട്ടുമൃഗങ്ങളില്‍ നിന്നു രക്ഷനേടാനായിരുന്നു എങ്കില്‍ ഇപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഇത്തരം വീടുകള്‍ നിര്‍മ്മിക്കുന്നത്. നിലത്തുനിന്നും ഗോവണികയറി മുകളിലെത്തിയാല്‍ ഒരുകൊച്ചു വീടിനു സമാനമായ എല്ലാക്രമീകരണങ്ങളും ഈ ട്രീഹൗസുകളില്‍ ഒരുക്കിയിട്ടുണ്ട്. ഭൂമിക്കും ആകാശത്തിനുമിടയില്‍ മാമരങ്ങള്‍ക്ക് മുകളില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ മനസ്സില്‍ അല്‍പ്പം ഭയം കയറിപ്പറ്റാതില്ല. എങ്കിലും ഇളം കാറ്റേറ്റ് ഇലകളുടെ മര്‍മ്മരങ്ങള്‍ക്ക് കാതോര്‍ത്ത് വനത്തിനുള്ളിലെ പറുദീസയില്‍ ദൂരേക്ക് കണ്ണും നട്ടങ്ങനെ നില്‍ക്കുക എന്നത് ഏറെ ആസ്വദ്യകരം തന്നെ.
വലിയ കാട്ടാറിനു കുറുകെ ബലിഷ്ഠമായ കമ്പികള്‍ ബന്ധിപ്പിച്ച് നിര്‍മ്മിച്ചിരിക്കുന്ന പാലങ്ങളാണ് കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന മറ്റൊരു വസ്തു. ‘ആട്ടുപാല’മെന്നും ‘തൂക്കുപാല’മെന്നുമൊക്കെ പ്രദേശവാസികള്‍ പേരിട്ടുവിളിക്കുന്ന ഈ പാലത്തിലൂടെയുള്ള സാഹസികയാത്രക്ക് അല്‍പം മനോധൈര്യം തന്നെ വേണം. പാലത്തില്‍ കാലെടുത്തുവയ്ക്കുമ്പോള്‍ മുതല്‍ പാലം താഴേക്കും മുകളിലേക്കും ഒരു താളത്തില്‍ ആടാന്‍ തുടങ്ങും. ആ താളത്തിനൊത്ത് കാലുകള്‍ പറിച്ച് വച്ച് മറുകര എത്തുക എന്നത് ഏറെ ശ്രമകരം തന്നെ. ഇടക്കെങ്ങാനും വെള്ളത്തിലേക്ക് നോക്കിയാല്‍ പാലമുള്‍പ്പെടെ ഒഴുകിപ്പോകുന്നതായി തോന്നും അതിനാല്‍ പാലത്തില്‍ കയറുമ്പോള്‍ മുതല്‍ മുമ്പോട്ടു മാത്രമെ നോക്കാവു എന്ന് പ്രദേശവാസികള്‍ മുറിയിപ്പ് തരുന്നു. കാര്യങ്ങള്‍ ഇത്തരത്തിലൊക്കെയാണെങ്കിലുംസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രായമായവര്‍ വരെ യാതൊരു സങ്കോചവുമില്ലാതെ കൈകള്‍പോലും പിടിക്കാതെ പാലത്തിലൂടെ അക്കരയിക്കരെ യാത്ര ചെയ്യുന്നത് ഏറെ അത്ഭുതത്തോടെ നോക്കിനിന്നു.
മുമ്പ് സൂചിപ്പിച്ച പോലെ രാജഭരണത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും അവശേഷിപ്പുകള്‍ കൂടികണ്ടശേഷമേ മാങ്കുളത്തു നിന്നും മടങ്ങാന്‍ മനസ് അനുവദിക്കുകയുള്ളു. പൂഞ്ഞാര്‍ രാജഭരണ കാലത്ത് നിര്‍മിച്ച ബംഗ്ലാവുകളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും മാങ്കുളത്തുണ്ട്.’ബംഗ്ലാവ് തറ’ എന്ന സ്ഥലവാസികള്‍ പേരിട്ടു വിളിക്കുന്ന ഈ ചരിത്ര ഭൂമിയില്‍ നിന്നു പ്രദേശവാസികള്‍ക്ക് വളരെ വിലപ്പെട്ട’ മുത്തുകളും സ്വര്‍ണ്ണ മണികളും ദ്രവിച്ച് തീര്‍ന്ന ആയുധങ്ങളും അടുത്ത കാലത്ത് ലഭിച്ചിരുന്നു എന്നാണ് പറയുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് കുതിര കുളമ്പടികളാല്‍ മുഖരിതമായിരുന്ന പഴയ ആലുവ-മൂന്നാര്‍ റോഡിന്റെ ഭാഗങ്ങളും യാത്രക്കിടയില്‍ കാണാന്‍ സാധിക്കും. നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടായ ശക്തമായ വെള്ളലപ്പാച്ചിലിനെയും ഉരുള്‍പ്പൊട്ടലിനെയും അതിജീവിച്ച പാലങ്ങളുടെയും കലുങ്കുകളുടെയും ബാക്കിപത്രം ഇപ്പോഴും കൗതുകം ജനിപ്പിക്കുന്നതാണ്. സാങ്കേതിക വിദ്യ വികസിക്കാത്ത കാലത്ത് പോലും ഭീമാകാരമായ കരിങ്കല്ലുകള്‍ കീറി ഉണ്ടാക്കിയ വലിയ കരിങ്കല്‍ പാളികള്‍ ഉപയോഗിച്ചാണ് കലുങ്കുകളും പാലങ്ങളും അക്കാലത്ത് നിര്‍മ്മിച്ചിരുന്നത്. ആലുവ മുതല്‍ മൂന്നാര്‍ വരെയുളള രാജപാതയില്‍ ഒരിടത്തും കാര്യമായ കയറ്റിറക്കങ്ങള്‍ ഇല്ല എന്നതും കാഴ്ചക്കാരനെ അമ്പരിപ്പിക്കുന്നു.
പ്രകൃതിയുടെ മടിത്തട്ടില്‍ പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നു കിടക്കുന്ന ഈ കൊച്ചു ഗ്രാമം സഞ്ചാരികളെ മാടിവിളിക്കുകയാണ്. കാറ്റിന്റെ ഇളം സ്പര്‍ശനത്തില്‍ നിന്നും ഇലകളുടെ മര്‍മ്മരങ്ങളില്‍ നിന്നും അകന്ന് തേയില കാടുകള്‍ക്കിടയിലൂടെ തിരികെ മൂന്നാറിലേക്ക് മടങ്ങുമ്പോള്‍ മനസ്സ് മാത്രം ഒപ്പമെത്തിയില്ല. വീണ്ടും ഒരു മടങ്ങി വരവിനായി കാതോര്‍ക്കുന്ന നിശബ്ദതക്കൊപ്പം മനസ്സും അലിഞ്ഞ് ചേര്‍ന്നിരുന്നു
15. ടോപ്‌സ്റ്റേഷന്‍
സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് മൂന്നാറില്‍ ന്ിന്ന് 21 കി. മീ. ദൂരത്തുള്ള ടോപ് സ്റ്റേഷന്‍. മൂന്നാര്‍ – കൊടൈക്കനാല്‍ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെ നിന്നാല്‍ മൂന്നാര്‍ മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ ചില പ്രദേശങ്ങള്‍ കൂടി വീക്ഷിക്കാനാവും. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം കൂടിയാണിവിടം
16. കാല്‍വരി മൌണ്ട്
കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം . ഇടുക്കി -കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ മാത്രം മാറിയാണ് സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ഒരുക്കി കല്യാണത്തണ്ട് കാത്തിരിക്കുന്നത് . പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും . ജലാശയത്തില്‍ കൊച്ചു കൊച്ചു പച്ച തുരുത്തുകള്ആ രുടെയും മനം കുളിര്‍ക്കുന്ന നയന മനോഹര വിസ്മയം. ഒപ്പം നേര്‍ത്ത തണുത്ത കാറ്റും .. പറഞ്ഞാല്‍ തിരില്ല.മനോഹര ദൃശ്യ ഭംഗി കാണുക ..കണ്ടാസ്വദിക്കുക ….!!
തൊടുപുഴ വഴി വരുന്നവര്‍ ഇടുക്കി കഴിഞ്ഞു 20 കിലോമിറ്റര്‍ കഴിയുമ്പോള്‍ കാല്‍വരി മൌന്റ്റ് കയറാം
കോട്ടയം മുണ്ടക്കയം വഴി തിരഞ്ഞെടുക്കുന്ന സഞ്ചാരികള്‍ കുട്ടിക്കാനം -കട്ടപ്പന – ഇടുക്കി റോഡില്‍ 17 കിലോമീറ്റര്‍ കഴിയുമ്പോള്‍ കല്യാണത്തണ്ട് ഒടിക്കാം .തേക്കടിയില്‍ നിന്നും വന്നാല്‍ കട്ടപ്പന -ഇടുക്കി റോഡ്
17. രാമക്കൽ മേട് : ഇവിടത്തെ കാറ്റാണ് കാറ്റ്
രാമക്കല്‍ മേട് ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലം.രാവണന്‍ തട്ടിക്കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ച് ശ്രീലങ്കയിലേക്കുള്ള യാത്രാമധ്യേ ശ്രീരാമന്‍ ഇവിടെ ഇരുന്നുഎന്നാണ് പഴമക്കാര്‍ പറയുന്നത് .ശ്രീ രാമന്‍ ചവിട്ടിയ രാമപാദം പതിഞ്ഞ കല്ലാണ് രാമക്കല്ല്. അതില്‍ നിന്നാണ് രാമക്കല്‍ മേട് എന്ന പേര് വന്നത്.രാമക്കല്‍മേടിന്റെ നിറുകയിലെ പാറക്കെട്ടില്‍ ഇരുന്നാല്‍ കാറ്റിന്റെ തിരകള്‍ കാലില്‍ തൊടും.കടല്‍ പിന്‍വാങ്ങി കരയായിത്തീര്‍ന്ന പ്രദേശമാണ് രാമക്കല്‍ മേട് എന്നാണ് പറയപ്പെടുന്നത്. ചെങ്കുത്തായ ഈ പാറക്കെട്ടുകളില്‍ ജലം പിന്‍വാങ്ങിയതിന്റെ അടയാളങ്ങള്‍ കാണാം. തിരമാലകള്‍ പലയാവര്‍ത്തി തട്ടിച്ചിതറിയ പാറക്കെട്ടുകള്‍ പോലെ ഈ കൂറ്റന്‍ ശിലകളില്‍ കടലിന്റെ കൈയ്യൊപ്പ് വായിക്കിച്ചെടുക്കാം.
നെടുങ്കണ്ടത്തു നിന്നും 15 കി.മീ ദൂരമേയുള്ളൂ രാമക്കല്‍മേട്ടിലേക്ക്. അവിടെ നിന്നും തൂക്കുപാലം എന്ന ചെറു പട്ടണത്തിലേക്ക് എപ്പോഴും ബസ് ലഭിക്കും. തൂക്കുപാലത്തുനിന്നും ട്രിപ്പ് ജീപ്പില്‍ യാത്രചെയ്താല്‍ രാമക്കല്‍ മേട്ടിലെത്താം. ഇല്ലിക്കാടികള്‍ വളര്‍ന്നു വളഞ്ഞുനില്‍ക്കുന്ന ഒറ്റയടിപ്പാതയിലൂടെ മലമുകളിലേക്ക് നടക്കാം.
തെക്കൻ കേരളത്തിൽ നിന്നാണെങ്കിൽ കോട്ടയം ,ഈരാറ്റുപേട്ട ,വാഗമണ്‍ ,ഏലപ്പാറ, കട്ടപ്പന ,നെടുംകണ്ടം ,തൂക്കുപാലം , രാമക്കൽമേട് എന്നിങ്ങനെയാണ് റൂട്ട് .ഏകദേശം 124 K M ഉണ്ട് കോട്ടയത്ത് നിന്നും.
നിറയെ കുറ്റിച്ചെടികളും അപൂര്‍വ്വയിനം പൂക്കളും നിറഞ്ഞതാണ് ഈ കുന്നുകള്‍. ഇവിടുത്തെ പൂക്കള്‍ക്ക് സമതലങ്ങളിലെ പൂക്കളേക്കാള്‍ നിറമുണ്ട്.
തുടര്‍ച്ചയായി കാറ്റുവീശുന്നതുകൊണ്ടാകാം മരങ്ങളൊന്നും അധികം ഉയരത്തിലേക്ക് വളരുന്നില്ല. കൊച്ചുകൊച്ചു ഹരിത സ്വപ്നങ്ങള്‍മാത്രമുള്ള ബോണ്‍സായ് കാടുകള്‍. ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ ചെറിയ മഴ ഉള്ളപ്പോള്‍ വരുന്നതാണ് എറ്റവുംനല്ലത്.
മലയുടെ മുകളില്‍ ഇടുക്കി ഡാമിലെ പ്രസിദ്ധമായ കുറവന്‍ കുറത്തിമലകളുടെ പ്രതീകമായി കുറവന്റെയും കുറത്തിയുടെയും ശില്പം സ്ഥാപിച്ചിട്ടുണ്ട്.രാമക്കല മേടിന്റെ സ്ഥലനാമവുമായോ ഹൈറേഞ്ചിന്റെ ചരിത്രവുമായോ ഈ കുറവര്‍ കുടുംബത്തിന് ബന്ധമൊന്നുമില്ല. മന്നാന്‍, മുതുവാന്‍, മലയരയര്‍, ഉള്ളാടര്‍, ഊരാളി, പളിയന്‍, മലപ്പുലയന്‍ എന്നിങ്ങനെ ഏഴോളം വരുന്ന ആദിവാസി വിഭാഗങ്ങളാണ് ഹൈറേഞ്ചിലെ ആദിമ മനുഷ്യര്‍.
അവരുടെ ചരിത്രവുമായോ പുരാവൃത്തവുമായോ ഉടല്‍ രൂപങ്ങളുമായോ പൊരുത്തപ്പെടാതെ, മലമ്പുഴ യക്ഷിപോലെ, ശംഖുമുഖത്തെ മത്സ്യ കന്യക പോലെ ഒരു കലാസൃഷ്ടി. സന്ദര്‍ശകര്‍ക്കായി കുതിരസവാരിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മേടിനു മുകളിലുള്ള കല്ലുമ്മേക്കല്ല് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചതു പോലെയുള്ള ഭയങ്കരമായ പാറക്കെട്ട്. വനവാസകാലത്ത് ഭീമസേനന്‍ ദ്രൗപതിയ്ക്ക് മുറുക്കാന്‍ ഇടിച്ചു കൊടുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണത്രേ. നീര്‍ച്ചോലകളും വള്ളിപ്പടര്‍പ്പുകളും മുളങ്കൂട്ടങ്ങളും പാറക്കെട്ടുകളും നിറഞ്ഞ വഴിയിലൂടെ ഇവിടേക്കുള്ള യാത്ര വളരെ ആസ്വാദ്യകരമാണ്. അതിവേഗതയില്‍ കാറ്റു വീശുന്ന പാറയുടെ മുകളില്‍ മനസ്സില്‍ ധൈര്യമുള്ള അതിസാഹസികന്‍മാര്‍ക്കു കയറാം. ഇവിടെ നിന്നു നോക്കിയാല്‍ തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളും റോഡുകളും വിശാലമായ കൃഷിയിടങ്ങളും തൊട്ടുതാഴെയായി കാണാം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറ്റ് വീശുന്ന സ്ഥലമാണിത്. സാധാരണ മാസങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ജൂണ്‍, ജൂലായ് മാസങ്ങളില്‍ നൂറ് കടക്കും. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ രാമക്കല്‍ മേടില്‍ 20 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് പദ്ധതിയിട്ടുവെങ്കിലും അതിപ്പോള്‍ ഉപേക്ഷിച്ചമട്ടാണ്. സ്വകാര്യമേഖലയിലുള്ള വെസ്റ്റാസ് കമ്പനി ഇവിടെ 75 മെഗാവാട്ട് ശേഷിയുള്ള പത്തൊന്‍പത് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ദൂരെ നിന്ന് കാണുമ്പോള്‍ ചെറുതായി തോന്നുമെങ്കിലും ഇരുനൂറ്റമ്പതോളം അടി ഉയരമുള്ള തൂണുകളില്‍ ഉറപ്പിച്ചിരിക്കുന്ന എഴുപതടിയിലേറെ നീളമുള്ള മൂന്നിതളുകള്‍ വീതമുള്ള ഭീമന്മാരാണ് ഇവയോരോന്നും.
രാമക്കല്‍മേട് എല്ലാത്തരം യാത്രക്കാരെയും തന്റെ മടിത്തട്ടിലേക്ക് ചേര്‍ത്തു വയ്ക്കുകയാണ്. വിശ്രമമില്ലാതെ വീശുന്ന കാറ്റിന്റെ സൗഹൃദ കൈകളോടെ
18. പരുന്തുംപാറ
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടിൽ നിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 183 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.ഭ്രമരം എന്ന ചലച്ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾ പരുന്തുംപാറയിലാണു ചിത്രീകരിച്ചത്
19. ഇടുക്കി ആർച്ച് ഡാം
സ്വദേശികളും വിദേശികളുമായ ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്ന്‌പോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കുന്നത്
20. ദേവികുളം
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്. മനോഹരമായ പ്രകൃതിയും കാലാവസ്ഥയുമാണ് ഏതൊരു ഹില്‍ സ്റ്റേഷനിലെയും പോലെ ദേവികുളത്തെയും പ്രത്യേകത.
21.കുറിഞ്ഞിമല
സാങ്ച്വറി ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ വട്ടവട, കോട്ടകമ്പൂര്‍ ഗ്രാമങ്ങളിലായി കുറിഞ്ഞിമല സാങ്ച്വറി വ്യാപിച്ച് കിടക്കുന്നു. അപൂര്‍വ്വയിനം സസ്യവന്യജാലങ്ങളുടെ അനവധി ശേഖരം ഇവിടെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയാണ് അവയില്‍ ഏറെ പ്രമുഖമായ ഇനം.വംശമറ്റ്‌കൊണ്ടിരിക്കുന ഈ മനോഹര പുഷ്പത്തിന് 32 ചതുരശ്ര കിലോമീറ്റര്‍ വലുപ്പത്തില്‍ വിശാലമായ ഒരു തോപ്പ് തന്നെ ഇവിടെയുണ്ട്.
22. ചെറുതോണി
ഇടുക്കിയില്‍ സ്ഥിതിചെയ്യുന്ന ചെറുതോണി ഡാം കേരളത്തിലെ പ്രസിദ്ധമായ ഡാമുകളിലൊ ന്നാണ്. പെരിയാര്‍ നദിയുടെ പ്രധാന പോഷകനദിയായ ചെറുതോണി പുഴയ്ക്ക് കുറുകെയാണ് ഈ ഡാം പണിതിരിക്കുന്നത്. സമീപപ്രദേശങ്ങളായ കരിമ്പന്‍, മഞ്ഞപ്പാറ വാഴത്തോപ്പ്, തടിയമ്പാട്, മണിയറന്‍കുടി എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഈ ഡാമില്‍ നിന്നാണ്
23. കുളമാവ്
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3000 അടി ഉയരത്തില്‍ നിലകൊള്ളുന്ന കുളമാവ്, ഇടുക്കിയിലെ പ്രസിദ്ധമായ കുന്നിന്‍പ്രദേശമാണ്. ട്രെക്കിംങിനും അനുയോജ്യമാണീ സ്ഥലം. പാറക്കുന്നു കള്‍ക്കിടയില്‍ കിടക്കുന്ന ഈ ജലാശയത്തിന്റെ വിസ്തൃതി 33 ചതുരശ്ര കിലോമീറ്ററാണ്. ഇടുക്കി ജലാശയ പദ്ധതിയുമായ് ബന്ധപ്പെട്ട മൂന്ന് പ്രമുഖ ഡാമുകളിലൊന്നാണിത്
24.നെടുങ്കണ്ടം
ഹിൽസ് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലാണ് നെടുങ്കണ്ടം ഹില്‍ സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ ചെറുപട്ടണം മൂന്നാറിനും തട്ടേക്കാട് സാങ്ച്വറിക്ക് 3 കിലോമീറ്റര്‍ അകലെയുമായി സ്ഥിതിചെയ്യുന്നു. സുഗന്ധവിളകളായ കാപ്പിക്കുരുവിന്റേയും ഏലയ്ക്കയുടേയും കുരുമുളകിന്റേയും നാടാണിത്
25. പാൽക്കുളമേട്
സമുദ്രനിരപ്പില്‍ നിന്ന് 3125 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഗിരിശൃംഗമാണ് പാല്‍കുളമേട്. ഇടുക്കിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിപുരാതന കുന്നുകളും പച്ചപുതച്ച താഴ്വരകളും ഈ മേടിനെ സന്ദര്‍ശകരുടെ പ്രിയഭൂമിയാക്കുന്നു
26. പള്ളിവാസൽ
മൂന്നാര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാറി ദേവികുളത്താണ് പള്ളിവാസല്‍ വെള്ളച്ചാട്ടമുള്ളത്, വെള്ളച്ചാട്ടം വലിപ്പം കൊണ്ട് ചെറുതാണെങ്കിലും ഇതിന്റെ കാഴ്ച മനോഹരമാണ്. ദേവികുളത്തെ മറ്റൊരു ആകര്‍ഷണമാണ് സീത ദേവി തടാകത്തിന് അടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം
27. ഇരവികുളം
പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്രകിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്നതാണ് ഈ ഉദ്യാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. വനം,വന്യജീവി വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവിവര്‍ഗ്ഗം
28.ആനയിറങ്ങല്‍
മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഈ സ്ഥലത്തെത്താന്‍. തേയിലത്തോട്ടങ്ങളും, അണക്കെട്ടും, തടാകവുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ആനയിറങ്ങള്‍ തടാകവും അണക്കെട്ടും കാണാന്‍ ഏറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. തടാകത്തില്‍ വെള്ളംകുടിയ്ക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളെയും ഇടക്കിടെ കാണാം. മൈലുകളോളും നീളുന്ന കാടുകളും, തേയിലത്തോട്ടങ്ങളും ഇവിടെകാണാം. ടാറ്റ ടീ പ്ലാന്റേഷനാണ് മറ്റൊരു ആകര്‍ഷണം
29. രാജമല
മൂന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് രാജമല. നീലഗിരി വരയാടുകളുടെ വാസസ്ഥലമാണിത്. ലോകത്തെ ആകെയുള്ള വരയാടുകളില്‍ പകുതിയോളവും ഉള്ളത് ഇരവികുളം-രാജമല ഭാഗത്താണെന്നാണ് കണക്ക്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകള്‍തന്നെയാണ് രാജമലയിലെ ഏറ്റവും പ്രധാന ആകര്‍ഷണം. ഇവയെകാണാനായി പ്രതിദിനം അനേകം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്
30. എക്കോപോയന്റ്
മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. യുവസഞ്ചാരകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ കേന്ദ്രം. മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടുംവീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. ഇവിടെയെത്തുന്ന ചെറുപ്പക്കാരുടെ പ്രധാന വിനോദവും ഇതുതന്നെയാണ്
31. നാടുകാണി
മൂന്നാര്‍ ടൗണില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഒരു മലയുടെ മുകളിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തോളം അടി ഉയരത്തിലാണ് ഇതിന്റെ നില്‍പ്പ്. ചുറ്റുപാടുമുള്ള മലനിരകളുടെയും കാടുകളുടെയും മേടുകളുടെയുമെല്ലാം മനോഹരമായ കാഴ്ച ഇവിടെനിന്നാല്‍ കാണാം. പക്ഷിനിരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ ലൊക്കേഷനാണിത്.
32. തൂവാനം
മറയൂരില്‍ നിന്നും 10 കിലോമീറ്റര്‍ മാറി ചിന്നാര്‍ വന്യജീവിസങ്കേതത്തിനുള്ളിലാ ണ് ഈ വെള്ളച്ചാട്ടമുള്ളത്. മനോഹരമായ കാഴ്ചയാണ് വെള്ളച്ചാട്ടത്തിന്റേത്. വെള്ളിപ്പാളികള്‍പോലെ ഒലിച്ചുവീഴുന്ന വെള്ളവും ചുറ്റുമുള്ള പച്ചപ്പുമെല്ലാം കണ്ണിന് ആനന്ദം പകരുന്നതാണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പറ്റിയസ്ഥലമാണിത്
33. പീരുമേട്
ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന്‍ പീര്‍ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം
34.തൊമ്മൻ കുത്ത്
തൊമ്മൻ കുത്ത് സഞ്ചാരികളുടെ മനംമയക്കുന്ന അവിസ്മരണിയ കഴ്ചകൾകൊണ്ട് അനുഗ്യഹിത മായ തൊമ്മൻ കുത്ത് ടുറിസ്റ്റ് കേന്ദ്രം. തൊടുപുഴയിൽ നിന്ന് 20 കീലോമീറ്റർ അകലെ ട്രക്കിങ്ങിന് അനുയോജ്യമായ സ്ഥലം. കാട്ടിലെ വെള്ളച്ചാട്ടങ്ങളുടെ നയന മനോഹാരിതയും ആസ്വദിക്കാം
35.അയ്യപ്പൻകോവിൽ തൂക്കുപാലം കട്ടപ്പന
സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും കൌതുക കാഴ്ചയൊരുക്കി അയ്യപ്പന്‍കോവില്‍. പെരിയാര്‍തീരത്തെ അസ്തമനവും തൂക്കുപാലവും കാണാനാണ് സഞ്ചാരികളിപ്പോള്‍ കൂടുതലായും ഇവിടെയെത്തുന്നത്. അയ്യപ്പന്‍കോവിലിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
അസ്തമന കാഴ്ച ഏവര്‍ക്കും പ്രിയങ്കരമാണ്. പ്രകൃതിഭംഗിയില്‍ അനുഗ്രഹീതമായ അയ്യപ്പന്‍കോവില്‍ മേഖല ഇതിനിടെ തന്നെ സിനിമാക്കരുടെയും ഇഷ്ടലോക്കേഷനായി മാറിയിട്ടുണ്ട്. ഇടുക്കി ജലാശയത്തിന് കുറുകെ നിര്‍മിച്ചിരിക്കുന്ന തൂക്കുപാലവും ദൃശ്യഭംഗികൊണ്ടും നിര്‍മാണ വൈദഗ്ധ്യം കൊണ്ടും ആകര്‍ഷകമാണ്. പാലത്തിലൂടെയുള്ള യാത്രയും പെരിയാറിന്റെ വിദൂര കാഴ്ച്ചയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കൂടാതെ ജലസംഭരണിയിലെ പെരിയാര്‍ തീരത്തെപുരാതന അയ്യപ്പക്ഷേത്രവും ഇതിന് സമീപമാണ് സ്ഥിതിചെയ്യുന്നത്
36.ചീയപ്പാറ വെള്ളച്ചാട്ടം
ഇടുക്കി ജില്ലയിലെ നേര്യമംഗലത്തിനും അടിമാലിയ്ക്കും ഇടയിലായി കൊച്ചി – ധനുഷ്കോടി ദേശീയപാതയിലുള്ള ജലപാതമാണ് ചീയപ്പാറ വെള്ളച്ചാട്ടം മൂന്നാർ സന്ദർശകരുടെ ഒരു പ്രധാന ഇടത്താവളമാണ് ചീയപ്പാറ. ഇവിടെ നിന്നും ഏഴു തട്ടുകളിലായി ജലം താഴേക്ക് പതിക്കുന്നു.
37. ആട്ടുകൽ വെള്ളച്ചാട്ടം
വെള്ളച്ചാട്ടം തന്നെയാണ് ആട്ടുകലിലെയും പ്രധാന ആകര്‍ഷണം. മൂന്നാറില്‍ നിന്നും 9 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. മൂന്നാറിനും പള്ളിവാസലിനും ഇടയിലാണ് ഈ വെള്ളച്ചാട്ടം. പള്ളിവാസലിലേയ്ക്കുള്ള ട്രിപ്പില്‍ത്തന്നെ ആട്ടുകല്‍ വെള്ളച്ചാട്ടവും കാണാവുന്നതാണ്.
ഉയരമേറിയ കുന്നിന്‍നിരകള്‍ക്കിടയിലാണ വെള്ളച്ചാട്ടം. ട്രങ്ങിന് പറ്റിയ സ്ഥലമാണിത്, വെള്ളച്ചാട്ടത്തിന്റെ പരിസരത്തായി ഒട്ടേറെ ട്രക്കിങ് ട്രെയിലുകളുണ്ട്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം കാണേണ്ടത്. മഴയത്ത് വെള്ളം നിറയുന്നതിനാല്‍ വെള്ളച്ചാട്ടം പൂര്‍വ്വാധികം ഭംഗിയാകും. ചീയപ്പാറ വെള്ളച്ചാട്ടവും, വളര വെള്ളച്ചാട്ടവും ആട്ടുകലിന് അടുത്താണ്
38.ആനമുടി
ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് ആനമുടി. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2700 മീറ്റര്‍ ഉയരത്തിലുള്ള ആനമുടി തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഈ കൊടുമുടിയിലേക്കുള്ള യാത്രയ്ക്ക് വനം വന്യജീവി വകുപ്പിന്റെ പ്രത്യോകാനുമതി ആവശ്യമാണ്
39. ചൊക്രമുടി
കോടമഞ്ഞ് പെയ്‌തിറങ്ങുന്ന ചൊക്രമുടി മൂന്നാർ ദേവികുളം ഗാപ് റോഡിൽ ആണ് ചോക്രമുടി സ്ഥിതി ചെയ്യുന്നത് , ട്രെക്കിംഗ് നേയും പ്രകൃതിയെയും ഇഷ്ടപ്പെടുന്നവരുടെ സ്വർഗമാണ് ഈ കൂറ്റൻ മല നിരകൾ.. മേഹങ്ങളെ മുട്ടി ഉരുമ്മി നിൽക്കുന്ന ചോക്രമുടിക്ക് സമുദ്ര നിരപ്പിൽ നിന്നും 7200 അടി പൊക്കം ഉണ്ട്, ചോക്രമുടിക്ക് താഴെ ഒരു ഗാർഡ് ഉണ്ട് രാവിലെ 4 am മുതൽ വൈകുന്നേരം 3 മണി വരെ ആണ് സഞ്ചാരികൾക് അനുവദിച്ചിരിക്കുന്ന സമയം , ട്രെക്കിംഗ് സമയത്ത് ഒരു ഗൈഡ് കൂടെ ഉണ്ടെങ്കിൽ ഉചിതം ആണ്, നിരവധി ഗൈഡുകളെ ഇവിടെ തപ്പിയാൽ നമുക്ക് കിട്ടും,
രാവിലെ ഒരു 5 മണിയോട് കൂടി കയറിയാൽ നമുക്ക് നല്ലൊരു ഉദയം കാണുവാൻ സാധിക്കും 3 മലകൾ താണ്ടി വേണം ചോക്രനിൽ എത്തുവാൻ ട്രെക്കിംഗ് ഇഷ്ടമില്ലാത്തവർ അല്ലെങ്കിൽ നടക്കാൻ തീരെ താൽപര്യം ഇല്ലാത്തവർ അവിടേക് പോകാതിരിക്കുന്നതാണ് നല്ലത് കാരണം നല്ല വെയിൽ ആണ് ഈ സമയത്ത് 3,5 hour നടക്കാൻ ഉണ്ട് ചോക്രമുടിയിലേക്ക് തിരിച്ച് ഇറങ്ങാൻ 2 hr ഉം എടുക്കും
അഴകുള്ള ഒരു കൂറ്റൻ മല നിരയാണ് ഇത് താഴേക് നോക്കിയാൽ ഗാപ്പ് റോഡിന്റെ മനോഹാരിതയും പച്ച വിരിച്ച് നിൽക്കുന്ന തേയില പാടങ്ങളും ആണ് നമ്മളെ തുടക്കം വരവേൽക്കുന്നത് കുത്തനെ ഉള്ള പാറ കെട്ടുകൾ ആണ് തുടക്കം വളരെ അധികം ശ്രെധിച് കടന്നു പോകേണ്ട ഒരിടം കാലു തെറ്റിയാൽ താഴെ കൊക്കയിൽ ആയിരിക്കും പോകുന്നത് പാറക്കെട്ടുകൾ താണ്ടി കുറച്ച് നടന്ന് മുകളിൽ എത്തുമ്പോൾ ഒരു വ്യൂ പോയിന്റ് ഉണ്ട് സഞ്ചാരികൾ ഉദയം കാണുവാൻ അവിടെ ആണ് ചിലവഴിക്കാറുള്ളത് പുൽത്തകിടി കൊണ്ട് മേഞ്ഞത് പോലുള്ള ഒരു ഇരിപ്പടമാണിവിടെ പ്രകൃതി നമുക്ക് ഒരുക്കിയിട്ടുള്ളത് .. മൂന്നാറിൽ മഞ്ഞിൽ ഉദിച്ച് ഉയരുന്ന സൂര്യന് ഒരു പ്രത്യേക ഭംഗി ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട് ആ മനോഹാരിത കൺ നിറയെ ഇവിടുന്ന് ആസ്വദിക്കാം,
വീണ്ടും ഒരു മലകൂടി താണ്ടിയാൽ കുരിശ്മുടിയിൽ എത്താം എല്ലാ ഗുഡ് ഫ്രൈഡേ ക്കും ഇവിടേക്ക് പള്ളിയിൽ നിന്നും ആളുകൾ എത്തിചേരാരുണ്ട് ഇവിടെ മേഹങ്ങൾ നമ്മുടെ കാൽ ചുവട്ടിൽ ആകുന്നു അവർണനീയമായ കാഴ്ച്ച തന്നെ ആണിത്..ഇവിടെ എത്തുന്നതോടെ ചോക്രന്റെ പകുതി ആകും പിന്നീട് ചെറിയൊരു ഇറക്കം ആണ് ഒരു ചെറിയ കാടിന് നടുവിലൂടെ വേണം പിന്നീട് പോകുവാൻ നല്ല തണുപ്പ് ആണ് ഈ കാടിനുള്ളിൽ , കാട് കടന്നാൽ പിന്നീട് നല്ല കുത്ത് കയറ്റം ആണ് ഇടക്ക് വിശ്രമിച്ച് വേണം പോകുവാൻ മുഴുവൻ മണ്ണ് വിരിച്ച മല ആണ് കാലു തെന്നുവാൻ വളെരെ അധികം ചാൻസ് ഉള്ള സ്ഥലം ഈ മല കൂടി കയറിയാൽ ചോക്രമുടിയിൽ എത്താം വളഞ്ഞിരിക്കുന്ന കൂറ്റൻ പാറ അതാണ് ചോക്രമുടി എവറെസ്റ്റ് കിഴടക്കിയ ഒരു സന്തോഷം ഉണ്ടാകും ചോക്രമുടിയിൽ എത്തുമ്പോൾ ഇതുവരെ ഇത്രത്തോളം കഷ്ടപ്പെട്ട് ഞാൻ ഒരു മലയുടെ മുകളിലും കയറിയിട്ടില്ല..
അവിടന്നും തീരില്ല ചോക്രന്റെ വിശേഷങ്ങൾ പിന്നീട് ഒരു മല കൂടി താണ്ടുവാൻ ഉണ്ട് ചൊക്രനിൽ.. ചോക്രനിൽ ഒന്നും മിച്ചം വെക്കാൻ ആഗ്രഹിക്കാത്തവർ തീർച്ചയായും കയറേണ്ട സ്ഥലം നല്ല വ്യൂ ആണ് ഇവിടുന്നു നോക്കിയാൽ .. ഭാഗ്യം ഉണ്ടെങ്കിൽ നമ്മളെ കോട വന്നു മൂടും അല്ലെങ്കിൽ വൈകുന്നേരം 3 മണി കഴിഞ്ഞാൽ കോട ഉണ്ടാകും ..ചോക്രാൻ ഒരു വിസ്മയം ആണ് ട്രെക്കിംഗ് നു താൽപര്യം ഉള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ചോക്രമുടി By: James C Jose