ഒരു അച്ഛനും മകനും ചേർന്ന് യൂട്യൂബിൽ ഹിറ്റ് തരംഗമാവുകയാണ്. അറുമുഖന് എന്ന വയോധികനും മകൻ ഗോപിനാഥും കൂടിയാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍ ലോകം കീഴടക്കുന്നത്. ഇവരുടെ നാടായ തിരുപ്പൂരിൽ നിന്ന് ഇന്ത്യയും കടന്ന് അമേരിക്കയിലും യൂറോപ്പിലും വരെ ഇന്ന് അറുമുഖത്തിനും അദ്ദേഹം ഉണ്ടാക്കുന്ന നാടൻ വിഭവങ്ങൾക്കും ആരാധകരുണ്ട്. വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍ നിന്നുള്ള കുക്കിംഗ് വീഡിയോകള്‍ക്ക് പത്ത് കോടിയിലേറെ കാഴ്ചക്കാരുമുണ്ട് താനും
തമിഴ്നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയാണ് അറുപതുകാരനായ അറുമുഖം. തനിനാടന്‍ രീതിയില്‍ അദ്ദേഹം തയ്യാറാക്കുന്ന വിഭവങ്ങളാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലിലുള്ളത്. അദ്ദേഹത്തിന്റെ മകന് ഗോപീനാഥാണ്(26) വില്ലേജ് ഫുഡ് ഫാക്ടറിയുടെ അഡ്മിന്. കഴിഞ്ഞ വര്‍ഷം ജൂലൈ 24-നാണ് ഞണ്ട് കറിയുണ്ടാക്കി ഇവർ ചാനലിലിട്ടത്. ആദ്യത്തെ വിഡീയോക്ക് തന്നെ ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരെ കിട്ടിയതോടെ പിന്നെ ഇവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
വളരെ എളുപ്പത്തിൽ കപ്പ വറുതത്ത് തയ്യാറാക്കാം
കപ്പ എല്ലാവരുടെയും ഇഷ്ട വിഭവം തന്നെയാണ്. നടുപ്പുറത്താണ് കാപ്പ കൂടുതലായും കാണപ്പെടുന്നതും .അവരുടെ പ്രധാന വിഭവം കൂടിയാണ് കപ്പ.പണ്ടുകാലങ്ങളിൽ വിശപ്പു മാറ്റിയിരുന്നത് ഇതുപോലെ ഉള്ള വിഭവങ്ങൾ കൊണ്ടായിരുന്നു .എന്നാൽ മനുഷ്യർ തിരക്കുപിടിച്ച ജീവിതത്തിലേക്ക് കടന്നതോടെ ഇത്തരം കാഴ്ചകളൊക്കെ ഇല്ലാതായി .നാട്ടിൻ പുറങ്ങളിൽ സജീവമായി കണ്ടിരുന്ന പല വിഭവങ്ങളും ഇന്ന് റെസ്റ്റോറന്റുകളില്ലെ വിഭവങ്ങളായി മാറി .