കോഴിക്കോട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 24 സ്ഥലങ്ങളും ഫുൾ വിവരവും ഷെയർ ചെയ്തു വെച്ചോളൂ ഉപകാരപ്പെടും

0
4828
കോഴിക്കോടിന്റെ ചരിത്രം 

.ദക്ഷിണേന്ത്യയിലെ ഒരു കൊച്ചുസംസ്ഥാനമായ കേരളത്തില്‍ ,മലബാറിന്‍റ മനോഹരമായ തീരദേശത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ‘കാലിക്കറ്റ് ‘ എന്ന പേരിലും അറിയപ്പെടുന്ന കോഴിക്കോട്. കേരളത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കോഴിക്കോട് ,ലോകത്തിലെ തന്നെ വലിയ നഗരപ്രദേശങ്ങളില്‍ 195 ാം സ്ഥാനത്തുമാണ്. ശ്രേഷ്ഠമായ പൗരാണികതയുടെ ശേഷിപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ നഗരം ,കേരളത്തിന്‍റ മധ്യകാലഘട്ടത്തിലെ ചരിത്ര രേഖകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രങ്ങലിലൊന്നായി അറിയപ്പെട്ടിരുന്നു.

അതുകൊണ്ടുതന്നെ ഈ അനുഗ്രഹീത നഗരം “സുഗന്ധദ്രവ്യങ്ങളുടെ നഗരം” എന്നും വിളിക്കപ്പെട്ടിരുന്നു. മധ്യകാലഘട്ടത്തില്‍ ,സാമൂതിരി രാജവംശത്തിന്‍റ ആസ്ഥാനവും ,കാലാന്തരത്തില്‍ ബ്രിട്ടീഷ് ഭരണത്തില്‍ മലബാര്‍ ജില്ലയുടെ ആസ്ഥാനവുമായി കോഴിക്കോട് മാറി. ഏഴാം നൂറ്റാണ്ടിന്‍റ പ്രാരംഭത്തില്‍ അറബികള്‍ ഈ നഗരവുമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് 1498 മെയ് 20 ന് പോര്‍ച്ചുഗീസ് നാവികനായ വാസ്ക്കോഡഗാമ , കോഴിക്കോട് നങ്കൂരമിട്ടതോടെ യൂറോപ്പിനും മലബാറിനും ഇടയില്‍ പുതിയൊരു വാണിജ്യമാര്‍ഗ്ഗം സൃഷ്ടിക്കപ്പെട്ടു. ഒരു കാലത്ത് പോര്‍ച്ചുഗീസ് കോട്ടയും ,ഫാക്ടറിയും കോഴിക്കോട് നിലനിന്നിരുന്നു. (1151-1525 വരെയുള്ള കാലയളവില്‍)1615 ല്‍ ഇംഗ്ലീഷുകാരും(1665 ല്‍ വ്യാപാരകേന്ദ്രം നിര്‍മ്മിക്കപ്പെട്ടു) ,1698 ല്‍ ഫ്രഞ്ചുകാരും , 1752 ല്‍ ഡച്ചുകാരും, ഈ മണ്ണിലെത്തി. 1765 ല്‍ മൈസൂര്‍ രാജാവ് , മലബാര്‍ തീരമുള്‍പ്പെട്ട കോഴിക്കോട് തന്‍റ അധീനതയിലാക്കി.

ചരിത്രത്തില്‍ ഈ നഗരം പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. മലയാളം സംസാരിക്കുന്ന ആളുകള്‍ ഈ ദേശത്തെ കോഴിക്കോട് എന്നു വിളിച്ചു.അറബികള്‍ “ക്വാലിക്കൂത്ത്” എന്നും തമിഴര്‍ “കള്ളിക്കോട്ടൈ” എന്നും വിളിച്ച നഗരം ചൈനക്കാര്‍ക്കിടയില്‍ “കാലിഫോ “എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കോഴിക്കോട് എന്നാണ് ഈ നഗരത്തിന്‍െറ ഔദ്യേഗിക നാമമെങ്കിലും ,ചില നേരങ്ങളില്‍ ” കാലിക്കറ്റ് “എന്നും വിളിക്കപ്പെടുന്നു. കോഴിക്കോട് തുറമുഖത്തുനിന്നും കയറ്റി അയച്ചിരുന്ന “കാലിക്കോ ” എന്ന ഒരു പ്രത്യേക ഇനം കൈത്തറി കോട്ടണ്‍ വസ്ത്രത്തിന്‍െറ പേര് “കാലിക്കറ്റ് ” എന്ന പേരില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു.

കോഴിക്കോട് പട്ടണത്തിന് വളരെയേറെ ചരിത്രപ്രാധാന്യമുണ്ട്. അനാദികാലം തൊട്ടേ ഈ പട്ടണം സഞ്ചാരികളുടെ പറുദീസയായിരുന്നു. അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ ,കോഴിക്കോട്ടുകാര്‍ ജൂതന്‍മാര്‍, അറബികള്‍, ഫിനീഷ്യന്‍മാര്‍, ചൈനക്കാര്‍ എന്നിവരുമായി സുഗന്ധദ്രവ്യങ്ങളായ കുരുമുളക്,ഏലം എന്നിവയുടെ കച്ചവടം നടത്തിരുന്നു. വളരെ സ്വതന്ത്രവും , സുരക്ഷിതവുമായ ഒരു തുറമുഖനഗരമായിട്ടാണ് അറബികളും, ചൈനക്കാരായ വ്യാപാരികളും കോഴിക്കോടിനെ പരിഗണിച്ചിരുന്നത്.

ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിത്തീരുന്നതിന് മുന്‍പ് മലബാറിന്‍െറ ഹൃദയമായിരുന്ന കോഴിക്കോട് ഭരിച്ചിരുന്നത് സാമൂതിരി മഹാരാജാക്കന്‍മാരുടെ പരമ്പരയായിരുന്നു. പോര്‍ച്ചുഗീസ് നാവികനായ വാസ്ക്കോഡഗാമ 1498 മെയ് (18 കി.മി വടക്ക്) മാസത്തില്‍ കോഴിക്കോട്ടെ കാപ്പാട് തീരത്ത് കപ്പലിറങ്ങിയതോടെയാണ് യൂറോപ്പുമായുള്ള വാണിജ്യ ബന്ധത്തിന് ഈ നഗരം നാന്ദി കുറിച്ചത്. ഗാമയെ അന്നത്തെ സാമൂതിരി മഹാരാജാവ് നേരിട്ട് സ്വീകരിക്കുകയായിരുന്നു. കോഴിക്കോടിന്‍െറ സമീപ പ്രദേശങ്ങള്‍ പോളാര്‍തിരി രാജാവ് ഭരിച്ച പോളനാടിന്‍െറ ഭാഗമായിരുന്നു. ദൂരദേശങ്ങളുമായുള്ള സമുദ്രവാണിജ്യത്തിന്‍െറയും വ്യാപാരത്തിന്‍െറയും ആനുകൂല്യവും ആധിപത്യവും ലഭിക്കാന്‍വേണ്ടി ഏറനാട്ടിലെ നെടിയിരുപ്പിലെ ഏറാടിമാര്‍ , പോളാര്‍തിരിയുമായി 48 വര്‍ഷം നീണ്ട യുദ്ധത്തിലേര്‍പ്പെടുകയും അവസാനം പന്നിയങ്കര ഉള്‍പ്പെടുന്ന പ്രദേശം കീഴടക്കുകയും ചെയ്തു.ശില്‍പ്പങ്ങളാലും , ചരിത്രസ്മാരകങ്ങളാലും പ്രൗഡമായ ഈ നഗരത്തിന് 2012 ജൂണ്‍ 7 മുതല്‍ “ശില്‍പ്പനഗരം” എന്ന വിശേഷണം കൂടി ലഭിച്ചു

1. കല്ലായി

കല്ലായിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന , കല്ലായ് , പത്തൊന്‍പതാം നൂറ്റാണ്ടിന്‍െറ അവസാനത്തിലും, ഇരുപതാം നൂറ്റാണ്ടിന്‍െറ ആദ്യകാലങ്ങളിലും കോഴിക്കോട് നഗരത്തിലെ തിരക്കുപിടിച്ച തടിവ്യവസായകേന്ദ്രമായിരുന്നു. വളരെ പുരാതനമായ ,തടി വ്യവസായത്തിന് പേരുകേട്ട കല്ലായിപ്പുഴയുടെ പരിസരങ്ങളില്‍ വളരെക്കുറച്ച് തടിമില്ലുകളാണ് ഇന്നുള്ളത്.ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കല്ലായ്പ്പാലത്തില്‍ നിന്നുകൊണ്ട് അസ്തമയം കാണുന്നത് അപൂര്‍വ്വ സുന്ദരമായ കാഴ്ചയാണ്.എങ്ങിനെ എത്താം

വായു മാര്‍ഗ്ഗം : കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് ഏകദേശം 23 കിലോമീറ്റർ അകലെയാണ്. അവിടെ നിന്നും ക്യാബുകൾ വാടകക്ക് എടുക്കാവുന്നതാണ്
ട്രെയിന്‍ മാര്‍ഗ്ഗം : കോഴിക്കോട് റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. അവിടെ നിന്നും ക്യാബുകൾ വാടകക്ക് എടുക്കാവുന്നതാണ്.
റോഡ്‌ മാര്‍ഗ്ഗം : കോഴിക്കോട് നിന്ന് ബേപ്പൂർ റൂട്ടിൽ 10 മിനിറ്റ് അകലെ ആണ് കല്ലായി .

2. ലോകനാർകാവ്‌ ക്ഷേത്രം

ദക്ഷിണേന്ത്യയില്‍ ,കേരളത്തിലെ വടക്കേ മലബീാറിലെ കോഴിക്കോട്(കാലിക്കറ്റ്) ജില്ലയിലെ വടകരയില്‍ നിന്നും 4 കി.മീ അകലെ മേമുണ്ട എന്ന സ്ഥലത്താണ് ലോകനാര്‍കാവ് സ്ഥിതി ചെയ്യുന്നത്. . ലോകനാര്‍കാവ് എന്നത് ലോകമലയാര്‍കാവ് എന്നതിന്‍െറ ചുരുക്കപ്പേരാണ്. കേരളത്തിലേയ്ക്ക് കുടിയേറിയ ആര്യപാരമ്പര്യത്തില്‍പ്പെട്ടവരുടെയും അവരുടെ പിന്‍തലമുറക്കാരുടെയും കുടുംബക്ഷേത്രമാണ് പ്രസിദ്ധമായ ലോകനാര്‍കാവ്.

5 കി.മീ അകലെയുള്ള വടകരയാണ് ക്ഷേത്രത്തിന്‍െറ ഏറ്റവുമടുത്തുള്ള റയില്‍വേസ്റ്റേഷന്‍. 87 കി.മി അകലെയുള്ള കോഴിക്കോട് വിമാനത്താവളമാണ് എറ്റവുമടുത്തുള്ള വിമാനത്താവളം. അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ലോകനാര്‍കാവ് പൂരം പ്രസിദ്ധമാണ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ ഉല്‍സവം കൊടിയേറ്റത്തോടെ തുടങ്ങി ആറാട്ടോടെ അവസാനിക്കുന്നു. തച്ചോളി ഒതേനനെന്ന വീരനായകനായ പടക്കുറുപ്പിന്‍െറ ആരാധ്യദേവതയായിരുന്ന , അദ്ദേഹം എന്നും തൊഴുതു വണങ്ങിയിരുന്ന ദുര്‍ഗ്ഗാദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ.

വൃശ്ചികമാസത്തിലെ മണ്ഡലമഹോല്‍സവവും , മീനമാസത്തിലെ പുരവുമാണ് ലോകനാര്‍കാവ് ഭഗവതിയുടെ പ്രധാന ഉല്‍സവങ്ങള്‍. ‘ പൂരക്കളി ‘ എന്ന പ്രത്യേകതരം നാടന്‍കലാരൂപം അവതരിപ്പിക്കപ്പെടുന്ന ഏകക്ഷേത്രവും ലോകനാര്‍കാവാണ്. കളരിപ്പയറ്റെന്ന ആയോധനകലയോട് ഏറെ സാമ്യമുള്ളതാണ്  പൂരക്കളി  ഇന്നും കളരിപ്പയറ്റിലെ അരങ്ങേറ്റ സമയത്ത് ആയോധന കലാകാരന്‍മാര്‍ തച്ചോളി ഒതേനന്‍െറ ആരാധ്യദേവതയായ ലോകനാര്‍കാവിലമ്മയുടെ അനുഗ്രഹാശ്ശിസ്സുകള്‍ തേടാറുണ്ട്. വ‍ൃശ്ചിക മാസത്തിലെ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല വിളക്കു മഹോല്‍സവം പ്രസിദ്ധമാണ്.

കളരിപ്പയറ്റിനോട് വളരെയധികം സാമ്യമുള്ള ‘ തച്ചോളിക്കളിl ’ എന്നറിയപ്പെടുന്ന ഒരു നാടന്‍കലാരൂപം ഈ കാലത്ത് അരങ്ങേറാറുണ്ട്. ലോകനാര്‍കാവ് ഭഗവതിക്ഷേത്രത്തിലെ എല്ലാ വിളക്കുകളും തെളിയിക്കുന്നത് ഈ ഉല്‍സവത്തിന്‍െറ മറ്റൊരു പ്രാധാന ആകര്‍ഷണമാണ്. നാടിന്‍െറ നാനാഭാഗങ്ങളില്‍ നിന്നും ഈ ഉല്‍സവം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ വന്നുചേരാറുണ്ട്.

വായു മാര്‍ഗ്ഗം : കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് ഏകദേശം 87 കിലോമീറ്റർ അകലെയാണ് . അവിടെ നിന്നും ക്യാബുകൾ വാടകക്ക് എടുത്തോ അല്ലെങ്കിൽ ബസിലോ ഇവിടെ എത്തിച്ചേരാവുന്നതാണ്.
ട്രെയിന്‍ മാര്‍ഗ്ഗം : വടകര റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവെ സ്റ്റേഷൻ. കണ്ണൂർ എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, മംഗലാപുരം മെയിൽ, മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, മാവേലി എക്സ്പ്രസ്, വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, എറണാകുളം എക്സ്പ്രസ് എന്നിവയാണ് വടകര റെയിൽവേ സ്റ്റേഷൻ വഴി കോഴിക്കോട്-മംഗലാപുരം റെയിൽവേ ലൈനിൽ ഓടുന്ന പ്രധാന ട്രെയിനുകൾ.
റോഡ്‌ മാര്‍ഗ്ഗം :വടകരയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ മേമുണ്ടയിലാണ് ലോകനാർകാവ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേശീയപാത 17 വടകരിലൂടെയാണ് കടന്നുപോകുന്നത്. ഈ സ്ഥലം കോഴിക്കോട് നിന്ന് 48 കി. മീ. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, സ്വകാര്യ ബസ് ഉടമസ്ഥർ എന്നിവ മേമുണ്ടയിലേക്കു സർവ്വീസ് നടത്തുന്നുണ്ട്. താമസം റെനൈസ്സൻസ് കാപ്പാട് ബീച്ച് റിസോർട്ട് , ഫോൺ നമ്പർ: 04962688777

3. പഴശ്ശിരാജ മ്യൂസിയവും ആർട്ട് ഗ്യാലറിയും

സഹൃദയരായ കലാസ്വാദകര്‍ക്കും, ചരിത്രകാരന്‍മാര്‍ക്കും ഒരു യഥാര്‍ത്ഥ നിധിശേഖരം തന്നെയാണ് കോഴിക്കോട് സ്ഥിതി ചെയ്യുന്ന പഴശ്ശിരാജ മ്യൂസിയം. .  മ്യൂസിയത്തോട് ചേര്‍ന്നുള്ള ആര്‍ട്ട് ഗാലറിയില്‍ ലോകപ്രശസ്ത ചിത്രകാരനായ ശ്രീ.രാജാരവിവര്‍മ്മയുടെ (1848–1906) ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  മ്യൂറല്‍ പെയ്ന്‍റിംഗുകള്‍, പുരാതന ലോഹഉപകരണങ്ങള്‍,നാണയങ്ങള്‍, ക്ഷേത്രശില്‍പ്പങ്ങള്‍, താഴികക്കുടങ്ങള്‍ ,കല്ലറകള്‍ തുടങ്ങി മഹാശിലാ നിര്‍മ്മിതമായ സ്മാരകങ്ങളെല്ലാം തന്നെ സംരക്ഷിക്കുന്നത് സംസ്ഥാന പുരാവസ്തു വകുപ്പാണ്. .

കോട്ടയം രാജവംശത്തിലെ പടിഞ്ഞാറെ കോവിലകത്തെ കേരളവര്‍മ്മ പഴശ്ശിരാജയുടെ പേരിലാണ് ഈ മ്യൂസിയവും ആര്‍ട്ട് ഗാലറിയും അറിയപ്പെടുന്നത്. (1700കളുടെ രണ്ടാം പാദത്തില്‍ ,ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കെതിരെ) പ്രസിദ്ധമായ ‘ പഴശ്ശി വിപ്ലവം  ‘ നയിച്ചത് പഴശ്ശിരാജയാണ്. ‘കേരളസിംഹം’ എന്ന അപരനാമത്തിലറിയപ്പെടുന്ന പഴശ്ശിരാജ ,

വയനാടന്‍ കുന്നുകളില്‍ തമ്പടിച്ച്, ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഗറില്ലാ യുദ്ധമുറകള്‍ ആവിഷ്ക്കരിച്ച് പൊരുതിനിന്ന ധീരദേശാഭിമാനിയായിരുന്നു.  1805 നവംബര്‍ 30 ന് ബ്രിട്ടീഷ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ആ മഹാനായ സ്വതന്ത്യ സമരനായകന്‍ വീരചരമം പ്രാപിച്ചു. സന്ദര്‍ശന സമയം- 9 മണി മുതല്‍ -4.30 വരെ ഇടവേള  –  ഉച്ചയ്ക്ക് 1.00 മുതല്‍ 2.00 വരെ തിങ്കളാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും മ്യൂസിയം തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല

വായു മാര്‍ഗ്ഗം : വായു മാര്‍ഗ്ഗം കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് ഏകദേശം 23 കിലോമീറ്റർ അകലെയാണ് . അവിടെ നിന്നും ക്യാബുകൾ വാടകക്ക് എടുത്തോ അല്ലെങ്കിൽ ബസിലോ ഇവിടെ എത്തിച്ചേരാവുന്നതാണ്

ട്രെയിന്‍ മാര്‍ഗ്ഗം : ഇവിടെ നിന്ന് 7 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ

റോഡ്‌ മാര്‍ഗ്ഗം :  കോഴിക്കോട് നിന്ന് കണ്ണൂർ റോഡ് വഴി 20 മിനുട്ട് ഡ്രൈവ്.
താമസം : ഹോട്ടൽ മഹാറാണി കോഴിക്കോട് ,ഫോൺ നമ്പർ: 04952723101

4. നാദാപുരം പള്ളി

ചരിത്രത്തിന്റെ നൂറ്റാണ്ടുകളുള്ള നാദാപുരം മസ്ജിദ്, മലയാള കവിതയുടെ ആത്മീയ അറിവും അറിവിനുമുള്ള ഒരു ആരാധനാലയമാണ്. വാസ്തുശിൽപ്പകലയുടെ സവിശേഷതകളാൽ ശ്രദ്ധേയമാണ് ഈ പള്ളി. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പള്ളിയും അതിന്റെ വിശാലവും നിർമ്മിച്ചത്. വാസ്തുവിദ്യയുടെ രൂപകൽപ്പനയിലെ അതിശയിപ്പിക്കുന്ന വാസ്തുശിൽപം പള്ളിയുടെ മഹത്വവും ഉയർത്തുന്നു.

കണ്ണൂരിലെ മട്ടന്നൂർ സ്വദേശിയായ മൗലാന യാക്കൂബ് മുസലിയുടെ നേതൃത്വത്തിലാണ് ഈ പള്ളി പണിതത്. കേരളത്തിന്റെയും പേർഷ്യയുടെയും വാസ്തുവിദ്യാരീതികൾ ഇവിടെ പ്രയോഗിച്ചിട്ടുണ്ട്. പള്ളിയുടെ ഉള്ളിൽ ഒരു മീറ്റർ പൊക്കവും നാല് മീറ്റർ ഉയരവുമുള്ള ഗ്രാനൈറ്റ് തൂണുകളുണ്ട്.മൂന്ന് നിലകളിലുള്ള മസ്ജിദുകളുടെ ഏറ്റവും മുകളിലത്തെ ഇടനാഴി പൂർണമായും മരംകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ആദ്യ പള്ളിയുടെ ഉൾവശം, മനോഹരമായ കൊത്തുപണികൾ. നയതന്ത്ര സ്തുതികൾ ശ്രദ്ധേയമാണ്.

ദശലക്ഷക്കണക്കിന് ആളുകൾക്ക് ആചാരാനുഷ്ഠാനങ്ങൾ നിറവേറ്റുവാൻ കഴിയുന്ന സഭയിൽ ഉച്ചഭാഷണി ഇല്ല. പ്രക്ഷോഭത്തെ നയിക്കുന്ന പ്രസ്ഥാനത്തിന്റെ ഇമാമുകളെക്കുറിച്ച് അറിയാൻ മാഫിയ ഉച്ചഭാഷിണി ശ്രമിക്കുന്നത് ഇവിടെയാണ്. ഈ പള്ളിക്ക് 500 വർഷത്തിലധികം പഴക്കമുണ്ട്. ലാലയിലുള്ള നിരവധി ഉത്സവങ്ങളും ഇവിടെയുണ്ട്. നൂറുകണക്കിന് ദിനങ്ങളാണ് ഒരേ ദിവസം നൽകുന്നത്. 27 ആം നൂറ്റാണ്ടിൽ ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് ഭക്തർ ഇവിടെയെത്തുന്നു.

നാദാപുരം സമുദായത്തിൽ നിന്നും വിജ്ഞാനം നേടുന്നതിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി പതിനായിരക്കണക്കിന് പണ്ഡിതർ ഉണ്ട്. സൂഫിയിൽ നാദാപുരത്ത് ആദ്യമായി അവതരിപ്പിക്കപ്പെടുന്ന പൂച്ചക്കുളം ഒരിവാണ്. ഖാദി മുഹമ്മദ് മുസല്യാർ, ഖുത്തുബി മുഹമ്മദ് മുസല്യാർ, അഹ്മദ് ഷിരാസി, കിസാനൂർ കുന്ന കുഞ്ഞബുദുള്ള മുസ്ലിയാർ, മനോകോത്ത് കുന്നുംകട്ടി മുസ്ളിയാർ, ആഞ്ചേരി അബ്ദുറഹ്മാൻ മുസല്യാർ നാദാപുരത്തിലെ പ്രമുഖ വ്യക്തികളാണ്.

നാടക്കുളം വർണ്ണവും വ്യാപനവും ആത്മീയതയും സംയോജിപ്പിക്കുന്ന ഒരു ചരിത്ര പാരമ്പര്യമുണ്ട്.കലാപങ്ങളും സംഘട്ടനങ്ങളും പതിവുള്ളതാണ് എങ്കിലും, യുവാക്കൾക്ക് അസ്വാഭാവികതയുള്ള വലിയ പാരമ്പര്യമുണ്ട്.രാജകീയ പാരമ്പര്യത്തിന്റെ സംസ്കാരം, വെളുത്തവരുടെ വാണിജ്യ താൽപര്യങ്ങൾ, നഗരത്തിലെ ആയോധന കലകൾ, നാദാപുരം കടത്തനാടന്റെ ഭാഗമാണ്.കേരളത്തിലെ പ്രമുഖ പൈതൃക തുറമുഖങ്ങളിൽ ഒന്നാണ് വടകരനെ ചികിത്സിക്കുന്നതിനായി നാദാപുരം പ്രധാനകേന്ദ്രം.

വടകരയിൽ അറബികൾ, ഗുജറാത്തികൾ, സിന്ധികൾ എന്നിവർ നിയന്ത്രിച്ചിരുന്നു. മാപ്പിളമാരും നാനിയും നാദാപുരത്തിന്റെ വ്യാപാരികളായിരുന്നു. ശ്രീ നാരായണ വാഗ്ഭദാനന്ദ സ്വാമിമാരുടെ സാംസ്കാരിക പൈതൃകം സൂഫി വിശുദ്ധരുടെ സന്ദേശവും ശക്തിപ്പെടുത്തിയിട്ടുണ്ട്.1869 ൽ ഡോ. ഹെറാൾഡ് ഗുണ്ടൂർ കേരള ചരിത്രത്തിലെ ചരിത്രവുമായി ബന്ധപ്പെട്ട നാദാപുരം മരണ രംഗം രേഖപ്പെടുത്തിയിട്ടുണ്ട്.

5.പരപ്പള്ളി ബീച്ച്

പരപ്പള്ളി ബീച്ച് ഒരു സർഫ് സ്പോട്ട് ആണ്. കൊയിലാണ്ടിക്കടുത്തുള്ള കൊല്ലം ബീച്ചിലെ പാറകൊട്ടിലാണ് പരപ്പള്ളി സ്ഥിതി ചെയ്യുന്നത്. പരപ്പള്ളി ബീച്ചിനടുത്തുള്ള ഒരു പള്ളി സ്ഥിതിചെയ്യുന്നു. 500 വർഷത്തിലേറെ പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള ഏറ്റവും പ്രധാനപ്പെട്ട മുസ്ലീം സുന്നി പള്ളിയാണ് പരപ്പള്ളി മസ്ജിദ്. രാജ്യത്താകമാനമുള്ള എല്ലാ വിശ്വാസികൾക്കും ഒരു തീർത്ഥാടന കേന്ദ്രമായി മാറിയിരിക്കുന്നു.

6.അരിപ്പാര വെള്ളച്ചാട്ടം

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നഗരത്തിനടുത്ത് ആനക്കാംബൊയിലിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അരിപ്പാര വെള്ളച്ചാട്ടം (അരിപ്പാര വെള്ളച്ചാട്ടം). തിരുവമ്പാട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള തിരുവമ്പാടി – ആനക്കുമ്പൈയിൽ റൂട്ടിലാണിത്. ഇരുവാന്ജിപ്പുഴയുടെ ഒരു കൈവഴിയാണ് വെള്ളച്ചാട്ടം. അരിപാറ വെള്ളച്ചാട്ടത്തിന് ഒരു ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരു നിർദ്ദേശമുണ്ട്.

7.തിക്കോടി ഡ്രൈവ്-ഇൻ ബീച്ച്
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് തിക്കോടി ബീച്ച് സ്ഥിതി ചെയ്യുന്നു. ഇത് ഒരു ഡ്രൈവ് ഇൻ ബീച്ച് ആണ്

8. കടലൂർ പോയിന്റ് ലൈറ്ഹൗസ്
അറബിക്കടൽ തീരത്തുള്ള കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള കടലൂർ എന്ന സ്ഥലത്താണ് കടലൂർ പോയിന്റ് ലൈറ്റ്ഹൌസ് സ്ഥിതിചെയ്യുന്നത്. വൃത്താകൃതിയിലുള്ള തണൽ ഗോപുരത്തിന് 34 മീറ്റർ ഉയരം ഉണ്ട്. ടവർ കറുപ്പും വെളുപ്പും ചേർന്ന് നിറഞ്ഞുനിൽക്കുന്നു. 1907 ൽ ലൈറ്റ് ഹൗസ് അതിന്റെ പ്രവർത്തനം ആരംഭിച്ചു. ലൈറ്റ് സ്രോതസ്സ് ഒരു മെറ്റൽ ഹാലൈഡ് ലാമ്പ് ആണ്.

9. അമരാദ് വെള്ളച്ചാട്ടം

അമാരാട് വെള്ളച്ചാട്ടം കട്ടിപ്പാറ താമരശ്ശേരി കേരളം.താമരശ്ശേരി ടൗണിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.ധാരാളം മലമ്പ്രദേശങ്ങൾ ഉള്ള ഒരു ഗ്രാമമാണിത്.പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ഗ്രാമത്തിൽ നമുക്ക് എല്ലായിടത്തും ഹ്രസ്വ ശിലകൾ കാണാവുന്നതാണ് .

10.കോഴിക്കോട് ബീച്ച്

സൂര്യനെ നിരീക്ഷിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെട്ട സ്ഥലമാണ് കോഴിക്കോട് ബീച്ച്.സമുദ്ര മത്സ്യത്തൊഴിലാളികൾക്കും ഇത് ഒരു പ്രധാന സ്ഥലമാണ്. പ്രശസ്തമായ കല്ലുമകയാ എന്ന മധുര പലഹാരങ്ങളും ഇവിടെ ലഭിക്കുന്നു.ഡോൾഫിൻ പോയന്റ്, ഡോൾഫിനുകളെ അതിമനോഹരമായ കാഴ്ചക്കാർക്ക് കാണാം.ഇതുകൂടാതെ പഴയ വിളക്കുമാടം, പുരാതന പയർ, കുട്ടികൾക്കായി ലയൺസ് പാർക്ക് എന്നിവയാണ്

11.തുഷാരഗിരി വെള്ളച്ചാട്ടം

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്താണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകള്‍ എന്ന്  അര്‍ത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതി രമണീയമായ ഒരു വെള്ളച്ചാട്ടമാണിത്. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ള കാലയളവായ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ജാതിക്ക, റബ്ബര്‍, കുരുമുളക്, ഇഞ്ചി തുടങ്ങിയ പല സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്

12.മാനാഞ്ചിറ

കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ് മാനാഞ്ചിറ മൈതാനം. കോഴിക്കോട് നഗരത്തിന്റെ മധ്യത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കോഴിക്കോടിന്റെ ഫുട്ബോള്‍ സംസ്കാരവുമായി വളരെയടുത്ത ബന്ധമുള്ള ഒരു മൈതാനമായിരുന്നു മനാഞ്ചിറ മൈതാനം. നിരവധി ദേശീയ അന്തര്‍ ദേശീയ ഫുട്ബോള്‍മല്‍സരങ്ങള്‍ക്ക് ഇവിടം വേദിയായിട്ടുണ്ട്.

13.ബേപ്പൂര്‍ തുറമുഖം

കേരളത്തിലെ പുരാതനമായ തുറമുഖങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍ തുറമുഖം. തടി കൊണ്ടുളള കപ്പലുകള്‍  ഉണ്ടാക്കുന്നതിന് പ്രശസ്തമായ ഇടമയിരുന്നു ബേപ്പൂര്‍. ഇന്ന് ചില ഉരുക്കള്‍ വിനോദസഞ്ചാര നൌകകളായി ഉപയോഗിക്കുന്നു. രണ്ടു കിലോ മീറ്ററോളം കടലിനുള്ളിലേക്ക് തള്ളി നില്കുന്ന പാത ഇവിടെയുണ്ട്. ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ബേപ്പൂര്‍.

15. കാപ്പാട്

1498ല്‍ വാസ്കോ ഡാ ഗാമ വന്നിറങ്ങിയ തുറമുഖമാണ് കാപ്പാട്. ഒരു ചരിത്രത്തിന്റെ ഭാഗമാണ് ഈ തുറമുഖം. ഇതിനെ അനുസ്മരിക്കാനായി ചെറിയൊരു കല്‍മണ്ഡപവും ഇവിടെ പണിതുയര്‍ത്തിയിട്ടുണ്ട്.

16.ഡോള്‍ഫിന്‍ പോയിന്റ്

പ്രഭാത സമയത്ത് കടലില്‍ കളിക്കുന്ന ഡോള്‍ഫിനുകളെ ഇവിടെ കാണാന്‍ സാധിക്കും. കോഴിക്കോട് നഗരത്തില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ മാത്രം അകലമുള്ള ഈ കടല്‍ത്തീരത്തം സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയങ്കരമാണ്.

17. ആര്‍ട്ട് ഗ്യാലറി

പഴശ്ശിരാജാ മ്യൂസിയത്തിനടുത്തായാണ് ആര്‍ട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്നത്. രാജാ രവി വര്‍മ്മ ചിത്രങ്ങളുടെ ഒരു മഹനീയ ശേഖരമാണ് ഇവിടെയുള്ളത്.
18.കടലുണ്ടി പക്ഷി സങ്കേതം

പ്രകൃതി സ്നേഹികളുടെ പറുദീസയാണ് കടലുണ്ടി പക്ഷി സങ്കേതം. നവംബര്‍ മാസത്തില്‍ വന്ന് ഏപ്രില്‍ അവസാനം തിരിച്ചു പോകുന്ന ധാരാളം ദേശാടനപക്ഷികളെ ഇവിടെ കാണാന്‍ സാധിക്കും. ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയുള്ള പ്രഭാതങ്ങളിലാണ് ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.

19.സരോവരം ബയോ പാര്‍ക്ക്

പ്രണയിതാക്കള്‍ ഏറ്റവും കൂടുതലായി എത്തുന്ന കോഴിക്കോട്ടെ ഒരിടമാണ് സരോവരം ബയോ പാര്‍ക്ക്. രാവിലെ പാര്‍ക്ക് തുറക്കുന്നത് മുതല്‍ വൈകുന്നേരം അടയ്ക്കുന്നത് വരെ ഇവിടേക്ക് എത്തുന്നത് നിരവധി പേരാണ്. ഇളംതെന്നലിന്റെ തലോടലില്‍ പരസ്പരം കളിപറഞ്ഞിരിക്കാന്‍ സാധിക്കുന്നൊരിടമാണിത്.

പ്രകൃതിഭംഗി ആസ്വദിക്കാനായി ഇവിടേക്കെത്തുന്ന വിദേശികളും ഒത്തിരിയാണ്. ഇതിന് പുറമേ ഇവിടേക്ക് ആളുകളെ എത്തിക്കുന്ന മറ്റൊരു ആകര്‍ഷണം ബോട്ടിംഗ് ആണ്. കോഴിക്കോടിന്റെ ടൂറിസം സാധ്യതകള്‍ വളര്‍ത്തിയെടുത്തതില്‍ സരോവരത്തിന്റെ സ്ഥാനം വളരെ വലുതാണ്.

20.സര്‍ഗാലയ ഇരിങ്ങല്‍

രാജ്യത്തെ കരകൗശല വൈവിധ്യം എന്നും കാട്ടിക്കൊടുക്കാറുളള ഒരു ഇടമാണ് കോഴിക്കോട്ടെ ഇരിങ്ങല്‍ പ്രദേശത്തെ സര്‍ഗാലയ എന്ന ടൂറിസ്റ്റ് കേന്ദ്രം. ഒരു കുടക്കീഴില്‍ അറുപതോളം കരകൗശല ഉല്‍പ്പന്നങ്ങളും നൂറോളം കരകൗശല വിദഗ്ദരുമാണ് സര്‍ഗാലയ ആര്‍ട്ട് ആന്‍ഡ്് ക്രാഫ്റ്റ് വില്ലേജിനെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. 2011 ഫെബ്രുവരി 19 നാണ് സര്‍ഗാലയ തുടക്കം കുറിച്ചത്.

മുള, ചിരട്ട, ചകിരി, പനയോല, കളിമണ്ണ് എന്നിവ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, മ്യൂറല്‍ പെയ്ന്റിംഗ്‌സ് തുടങ്ങിയവയാണ് സഞ്ചാരികളെ ഇവിടേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഒപ്പം ഹാന്‍ഡിക്രാഫ്റ്റ് അക്കാദമിയും പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ പരമ്പരാഗത കരകൗശല വിദ്യയുടെ വിശിഷ്ട സങ്കേതമായ സര്‍ഗാലയ, വാഗ്ഭടാനന്ത ഗുരുദേവന്‍ രൂപം നല്‍കിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റേഴ്‌സ് കോര്‍പ്പറേഷന്‍ സൊസൈറ്റിയാണ് നിയന്ത്രിക്കുന്നത്.

ഓരോ വര്‍ഷവും ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം ലക്ഷങ്ങളാണ്. ഇതിനു സമീപമായുള്ള കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകം,തിക്കോടി ലൈറ്റ് ഹൗസും ഡ്രൈവിംഗ് ബീച്ചും, കൊളാവിപ്പാലം ആമ വളര്‍ത്തുകേന്ദ്രം, കോട്ടത്തുരുത്തി ദ്വീപ് എന്നിവ ഉള്‍പ്പെടുത്തി ഈ മേഖലയെ വലിയ ഒരു ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതിയും നടക്കുകയാണ്

21. കടത്തനാടന്‍ കളരി

വീരേതിഹാസങ്ങള്‍ രചിച്ച അങ്കച്ചേകവന്‍മാരുടെയും കളരിക്കുറുപ്പന്‍മാരുടെയും നാടായ കടത്തനാട്ടില്‍ അന്നും ഇന്നും കളരി വിളക്ക് തെളിഞ്ഞുനില്‍ക്കുന്ന ഇടമാണ് വടകരയിലെ പുതുപ്പണത്ത് സ്ഥിതി ചെയ്യുന്ന കടത്തനാടന്‍ കളരി. 1950 ജനുവരി 2 ന് ശ്രീനിവാസന്‍ ഗുരുക്കള്‍, രാഘവന്‍ ഗുരുക്കള്‍, ദാമു ഗുരുക്കള്‍, കരുണന്‍ ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്ന് ഇതിനു തുടക്കം കുറിച്ചു.

22. പെരുവണ്ണാമൂഴി ഡാം

കോഴിക്കോട് നഗരത്തില്‍ നിന്നു 43 കിലോ മീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പെരുവണ്ണാമൂഴി. 90ല്‍പ്പരം പക്ഷികളുള്ള പക്ഷിസങ്കേതവും മുതല വളര്‍ത്തുകേന്ദ്രം എന്നിവ കൂടാതെ ബോട്ടിംഗും ഇവിടത്തെ മുഖ്യ ആകര്‍ഷണമാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസര്‍ച്ചിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികള്‍ പെരുവണ്ണാമൂഴി ഡാം കാണാതെ മടങ്ങാറില്ല എന്നതാണ് കാര്യം.

23.പഴശ്ശിരാജ മ്യൂസിയം

നിരവധി ചരിത്രങ്ങള്‍ വിളിച്ചോതുന്ന പഴശ്ശിരാജ മ്യൂസിയം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ഈസ്റ്റ് ഹില്‍ ആണ്. ഇവിടേക്ക് എത്തുന്ന ആളുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഓരോ കോഴിക്കോട്ടുകാരന്റെയും സ്വകാര്യ അഹങ്കാരം. ഇതിനു തൊട്ടടുത്താണ് രവിവര്‍മ്മച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ആര്‍ട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തുന്ന സന്ദര്‍ശകരും ഒത്തിരിയാണ്. പഴയകാല നാണയങ്ങള്‍, മ്യൂറല്‍ പെയ്ന്റിംഗ്‌സ്, ക്ഷേത്രമോഡലുകള്‍, കുടക്കല്ലുകള്‍ എന്നിങ്ങനെയുള്ളവയുടെ വന്‍ ശേഖരമാണ് സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

24.തളി ക്ഷേത്രം

സാമൂതിരിയുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ പ്രമുഖമാണ്. പണ്ഡിതരുടെ വാര്‍ഷികസമ്മേളനമായ രേവതി പട്ടത്താനമാണ് തളി ക്ഷേത്രത്തിലെ പ്രസിദ്ധമായ പരിപാടികളിലൊന്ന്. ശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ.

25.കക്കയം ഡാം

കോഴിക്കോട് നഗരത്തില്‍ നിന്നും ഏകദേശം 63 കിലോമീറ്റര്‍ അകലെയാണ്‌ കക്കയം ഡാം. കക്കയം ഡാമില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച ശേഷമുള്ള വെള്ളം പെരുവണ്ണാമുഴി ഡാമില്‍ സംഭരിച്ചാണ് ജലസേചനത്തിനായി ഉപയോഗിക്കുന്നത്. ട്രക്കിങ് ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ ആകര്‍ഷകമായ ഒരു വിനോദസഞ്ചാര പ്രദേശം കൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here